കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരടില്‍ വാക്കുപാലിച്ച് കൈയ്യടി നേടി കമ്പനികള്‍... കമ്മീഷണറുടെയും കളക്ടറുടെയും പ്രതികരണങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

കൊച്ചി: മരടില്‍ മൂന്ന് ഫ്‌ളാറ്റുകള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തതില്‍ കൈയ്യടി നേടി കമ്പനികള്‍. അതേസമയം നടപടി വിജയകരമായിരുന്നതായും നാശനഷ്ടങ്ങളില്ലെന്നും ജില്ലാ കളക്ടര്‍ പ്രതികരിച്ചു. ഹോളിഫെയ്ത്ത് എച്ച്ടുഒയും ആല്‍ഫ സെറീനുമാണ് സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. സ്‌ഫോടനങ്ങള്‍ വിജയകരമായിരുന്നുവെന്ന് എക്‌സ്‌പ്ലോസീവ് വിഭാഗം ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ആര്‍ വേണുഗോപാല്‍ അറിയിച്ചു. ആല്‍ഫ സെറീന്റെ ഇരട്ടസമുച്ചയങ്ങളില്‍ ഒരു ഭാഗം കായലിലേക്ക് വീണത് നേരത്തെ തന്നെ പ്ലാന്‍ ചെയ്ത് നടപ്പാക്കിയത് തന്നെയായിരുന്നുവെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസും അറിയിച്ചു.

1

മുന്‍നിശ്ചയിച്ചതില്‍ നിന്നും സമയക്രമത്തില്‍ ചെറിയ മാറ്റത്തോടെയാണ് നിയന്ത്രിത സ്‌ഫോടനത്തിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അതേസമയം ഫ്‌ളാറ്റ് കെട്ടിടം തകര്‍ക്കുന്ന ജോലികള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കിയെന്നും പ്രതീക്ഷിച്ച നാശനഷ്ടം പോലും ഉണ്ടായില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. എച്ച്2ഒ, ആല്‍ഫ വണ്‍ എന്നിവ തകര്‍ത്തപ്പോള്‍ കായലിനോ സമീപത്തെ വീടുകള്‍ക്കോ മറ്റ് നിര്‍മിതിക്കള്‍ക്കോ ഒന്നും യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. ചുറ്റുമുള്ള വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കാതിരിക്കാനായിരുന്നു കായലിലേക്ക് ഒരു ഭാഗം വീഴ്ത്തിയതെന്നും കമ്മീഷണര്‍ പറഞ്ഞു.

കെട്ടിടം തകര്‍ക്കുമ്പോള്‍ മരങ്ങള്‍ക്കോ മറ്റ് വസ്തുക്കള്‍ക്കോ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചെറിയ നാശനഷ്ടം പോലും കുറവാണ്. 15 മിനുട്ടോളം വൈകിയാണ് സ്‌ഫോടനം നടത്തിയത്. എയര്‍ ക്ലിയറന്‍സ് കിട്ടാന്‍ വൈകിയതാണ് കാരണം. അഞ്ചാം സൈറണ്‍ ദേശീയ പാതയിലെ കുരുക്കഴിച്ച ശേഷം നല്‍കും. സമീപത്തെ ഇടറോഡുകള്‍ കൂടി തുറന്നുകൊടുത്ത ശേഷം ആറാമത്തെ സൈറണ്‍ മുഴക്കും. അപ്പോള്‍ എല്ലാവര്‍ക്കും അവരവരുടെ വീടുകളിലേക്ക് പോകാമെന്നും കളക്ടര്‍ വ്യക്തമാക്കി.

343 കിലോ സ്‌ഫോടക വസ്തുക്കളാണ് ആല്‍ഫാ സെറീന്‍ തകര്‍ക്കാനായി ഉപയോഗിച്ചത്. അതേസമയം സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ കുലുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ മരട് നടുവിലെ വീട്ടില്‍ ബെന്നി-സിന്ധു ദമ്പതികള്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്. സ്‌ഫോടനം നടക്കുമ്പോള്‍ തങ്ങളുടെ വീടും തകര്‍ന്ന് പോകുമെന്നായിരുന്നു ഇവര്‍ ഭയന്നിരുന്നത്. നേരത്തെ ഫ്‌ളാറ്റിലെ സ്വിമ്മിംഗ് പൂള്‍ പൊളിച്ചപ്പോള്‍ ഇവരുടെ വീടിന്റെ ഭിത്തിക്ക് വിള്ളല്‍ വീണിരുന്നു. ഇത് കണക്കിലെടുത്ത് വീടിലെ സാധനങ്ങളെല്ലാം മാറ്റിയിരുന്നു. എന്നാല്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ വീണതല്ലാതെ വീടിന് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല.

ബിജെപി രണ്ട് തട്ടില്‍... സിഎഎയില്‍ മുസ്ലീം നേതാക്കള്‍ ഇടയുന്നു, എന്‍ഡിഎയിലും വിള്ളല്‍!!ബിജെപി രണ്ട് തട്ടില്‍... സിഎഎയില്‍ മുസ്ലീം നേതാക്കള്‍ ഇടയുന്നു, എന്‍ഡിഎയിലും വിള്ളല്‍!!

English summary
maradu flats deomolition commissioner and collector response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X