കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകളായ എച്ചു2ഒ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന് കെട്ടിടങ്ങള്‍ മണ്ണിലമര്‍ന്നു. മിനിറ്റുകളുടെ വ്യത്യാസത്തില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് രണ്ട് ഫ്ലാറ്റുകളും തകര്‍ത്തത്. സ്ഫോടനം കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയായിരുന്നു ഒരുക്കിയിരിക്കുന്നത്.
ഫ്ലാറ്റുകള്‍ പൊളിച്ച കാര്യം തിങ്കളാഴ്ച്ച സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും.
Jan 11, 2020, 12:29 pm IST
രണ്ട് ഫ്ലാറ്റുകളും തകര്‍ന്നു വീണതോടെ ഇന്നത്തെ സ്ഫോടനങ്ങള്‍ പൂര്‍ത്തിയായി. ഗോൾഡൻ കായലോരം, ജെയ്ൻ കോറൽ കോവ് ഫ്ളാറ്റുകള്‍ നാളെയാണ് സമാനമായ രീതിയില്‍ തകര്‍ക്കുക.
Jan 11, 2020, 12:29 pm IST
രണ്ട് ഫ്ളാറ്റുകളും വിജയകരമായി പൊളിച്ച സാഹചര്യത്തില്‍ തേവര-കുണ്ടന്നൂര്‍ പാതയും പ്രദേശത്തെ മറ്റു റോഡുകളും ഗതാഗതത്തിനായി തുറന്നു കൊടുത്തു
Jan 11, 2020, 12:29 pm IST
11.44 നായിരുന്നു ആല്‍ഫ സെറീനിലെ സ്ഫോടനം നടന്നത്. ഇരട്ട കെട്ടിടങ്ങളിലെ ചെറിയ കെട്ടിടമാണ് ആദ്യം സ്ഫോടനത്തില്‍ തകര്‍ത്തത്. സെക്കന്‍ഡുകളുടെ ഇടവേളയില്‍ രണ്ടാമത്തെ ഫ്ലാളാറ്റും തകര്‍ത്തു. ആല്‍ഫ സെറീന്റെ കെട്ടിടാവശിഷ്ടങ്ങളില്‍ ചെറിയൊരു ഭാഗം കായലിലും പതിച്ചു.
Jan 11, 2020, 12:29 pm IST
അകാശനിരീക്ഷണത്തിനായി മരടില്‍ എത്തിയ നാവിക സേനയുടെ ഹെലികോപ്ടര്‍ തിരിച്ചു പോകാന്‍ വൈകിയതിനാലാണ് നേരത്തെ നിശ്ചയിച്ച സമയക്രമത്തില്‍ മാറ്റമുണ്ടായത്. 11.18 ഒടെ മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയതിന് പിന്നാലെ 11.19 ന് എച്ച് 2 ഒ ഫാളാറ്റില്‍ സ്ഫോടനം നടന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ കെട്ടിടം നിലംപതിച്ചു.
Jan 11, 2020, 12:29 pm IST
11 മണിയോടെ ആല്‍ഫയില്‍ ആദ്യം സ്ഫോടനം നടക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ അല്പം വൈകി 11.19 ഓടെയാണ് ആല്‍ഫയില്‍ സ്ഫോടനം നടന്നത്.
Jan 11, 2020, 11:56 am IST
രണ്ട് സ്ഫോടനങ്ങളും നടന്നത് അരമണിക്കൂറിനുള്ളില്‍
Kochi: Alfa Serene complex with twin apartment towers in Maradu also demolished. pic.twitter.com/zjLX5ublUB
10.55 നായിരുന്നു രണ്ടാമത്തെ സൈറണ്‍ മുഴങ്ങേണ്ടിയിരുന്നത്
Jan 11, 2020, 11:08 am IST
നേവിയുടെ അനുമതിക്ക് കാക്കുന്നതായി സൂചന
Jan 11, 2020, 11:07 am IST
ഹെലികോപ്റ്റര്‍ മടങ്ങിപ്പോയി
Jan 11, 2020, 11:03 am IST
രണ്ടാമത്തെ സൈറണ്‍ വൈകുന്നു. നാവിക സേന ഹെലികോപ്റ്റര്‍ മാറിയാല്‍ ഉടന്‍ സൈറണ്‍
Jan 11, 2020, 11:01 am IST
സ്ഫോടനം അല്പസമയത്തിനകം
Jan 11, 2020, 10:58 am IST
മൂന്നാമത്തെ സൈറണും മുഴങ്ങി
Jan 11, 2020, 10:39 am IST
ആല്‍ഫ സെറീനയില്‍ പൊളിക്കാനുള്ളത് രണ്ട് ടവറുകള്‍
Jan 11, 2020, 10:38 am IST
ആല്‍ഫ സെറീന് പൊളിക്കുക 11.5ന്
Jan 11, 2020, 10:37 am IST
11 ന് മൂന്നാം സൈറണ്‍ മുഴങ്ങുന്നതോടെ എച്ച്2ഒ ഫ്ലാറ്റില്‍ സ്ഫോടനം
Jan 11, 2020, 10:33 am IST
മരടില്‍ ആദ്യ സൈറണ്‍ മുഴങ്ങി
Jan 11, 2020, 10:29 am IST
ആദ്യ സ്ഫോടനത്തിന് ഇനി അരമണിക്കൂര്‍
Jan 11, 2020, 10:28 am IST
സ്ഫോടനത്തിന് സജ്ജമായി മരട്. പ്രദേശത്ത് അതീവ സുരക്ഷ
Jan 11, 2020, 10:27 am IST
ആദ്യ സൈറണ്‍ അല്പസമയത്തിനകം മുഴങ്ങും
READ MORE
7:57 AM, 11 Jan
215 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ളാറ്റ് തകര്‍ക്കുക. . 1540 ഹോളുകളിലായാണ് സ്ഫോടക വസ്തുക്കള്‍ നിറച്ചിരിക്കുന്നത്. മിനിറ്റുകളുടെ ഇടവേളയില്‍ തന്നെ ആല്‍ഫാ ഇരട്ട ഫ്ളാറ്റുകളിലും സ്ഫോടനം നടക്കും
7:57 AM, 11 Jan
ആല്‍ഫ സെറീന 400 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് തകര്‍ക്കുന്നത്. ഇരട്ട ഫ്ളാറ്റായതിനാല്‍ ഇരു കെട്ടിടങ്ങളിലും 200 കിലോ വീതം സ്ഫോടക വസ്തുക്കള്‍ തുല്യമായി നിറച്ചാണ് ഫ്ളാറ്റുകള്‍ പൊളിക്കുക. 7 നിലകളിലായി 3500 ഹോളുകളിലാണ് സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നത്.
7:57 AM, 11 Jan
ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി ഇന്നലെ മുതല്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കരയിലും കായലിലും പോലീസ് നിരീക്ഷണമുണ്ടാകുമെന്നും സിറ്റി പോലീസ് കമ്മീഷ്ണര്‍ വിജയ് സാക്കറെ പറഞ്ഞു.
7:57 AM, 11 Jan
200 മീറ്റര്‍ ചുറ്റളവില്‍ ഡ്രോണും ബോട്ടുകളും അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. നിലവില്‍ ഫ്ളാറ്റുകളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചിരിക്കുകയാണ്. ഡ്രോണ്‍ പോലുള്ളവ പറത്തുന്നത് വലിയ അപകടത്തിന് കാരണമായേക്കും. അത്തരം നടപടി സ്വീകരിച്ചാല്‍ ഡ്രോണ്‍ വെടിവെച്ചിടുമെന്നും പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
7:58 AM, 11 Jan
പ്രാദേശിക റോഡുകളിലൂടെ 10.30 മുതല്‍ ഗതാഗത നിയന്ത്രണം. കുണ്ടന്നൂര്‍-തേവര റോഡിലൂടെ ഗതാഗതം കടത്തി വിടില്ല
8:04 AM, 11 Jan
കണ്ട്രോള് റൂം പ്രവര്‍ത്തന സജ്ജമെന്ന് സബ് കളക്ടര്‍. 9 മണിക്കുള്ളില്‍ ആളുകളെ ഒഴിപ്പിക്കുമെന്ന് സ്നേഹില്‍ കുമാര്‍
8:08 AM, 11 Jan
പത്തരയ്ക്ക് ആദ്യ സൈറണ്‍ മുഴങ്ങും
8:31 AM, 11 Jan
മരടില്‍ നിന്ന് സമീപ വാസികളെ ഒഴിപ്പിച്ചു തുടങ്ങി
8:33 AM, 11 Jan
2006 സെപ്തംബർ 19 നാണ് കുണ്ടന്നൂരില്‍ ഹോളി ഫെയ്ത് എച്ച്2ഒ, നെട്ടൂരില്‍ ആൽഫ വെൻച്വേഴ്സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കെ വി ജോസ് ഗോൾഡൻ കായലോരം, ജെയ്ൻ ഹൗസിങ് ആൻഡ് കൺസ്ട്രക്ഷന്റെ നെട്ടൂർ കേട്ടേഴത്ത് കടവ് ജെയ്ൻ കോറൽ കോവ് എന്നിവയ്ക്ക് മരട് ഗ്രാമപഞ്ചായത്ത് നിര്‍മാണാനുമതി നല്‍കിയത്
8:34 AM, 11 Jan
നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സീനിയര്‍ ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ടില്‍ പറയുന്ന 31 കെട്ടിടങ്ങളുടെ അനുമതി റദ്ദാക്കാന്‍ 2007 മെയ് എട്ടിന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം.
8:34 AM, 11 Jan
2007 ജൂലൈ 31 ന് പഞ്ചായത്തിന്റെ നോട്ടീസ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവ്. ഫ്ലാറ്റ് നിർമാണം തടസ്സമില്ലാതെ തുടരുന്നു
8:35 AM, 11 Jan
2012 സെപ്തംബർ 19 ന് ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായി ഹൈക്കോടതി സിംഗിൾബെഞ്ച് വിധി. നിർമാണത്തിൽ തീരദേശപരിപാലന നിയമം ലംഘിച്ചിട്ടുണ്ടെന്ന കാര്യം ബിൽഡർമാരും പഞ്ചായത്തും മറച്ചുവച്ചതായി ആരോപണം. അഞ്ചു ഫ്ലാറ്റുകളുടെ കേസുകളും ഒരു പരാതിയാക്കിയായിരുന്നു ഹൈക്കോടതി വിധി
8:35 AM, 11 Jan
2016 ജനുവരിയില്‍ ഫ്ലാറ്റ് നിർമാണം തീരദേശ പരിപാലന ചട്ടങ്ങൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി കെസിഇസഡ്എംഎ സുപ്രീംകോടതിയെ സമീപിച്ചു.
8:36 AM, 11 Jan
2018 നവംബർ 27 ന് നിയമലംഘനങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി മൂന്നംഗസമിതിയെ നിയോഗിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, മരട് മുൻസിപ്പൽ സെക്രട്ടറി, ജില്ലാ കലക്ടർ എന്നിവരടങ്ങുന്ന സമിതിയെ ആണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയത്.
8:37 AM, 11 Jan
ഫ്ലാറ്റുകൾ നിര്‍മിച്ചിരിക്കുന്നത് സിആർഇസഡ് മൂന്നില്‍ പെടുന്ന മേഖലകളിലാണെന്ന് മൂന്നംഗസമിതിയുടെ റിപ്പോർട്ട്. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ 2019 മെയ് 8 ന് സുപ്രീംകോടതിയുടെ ഉത്തരവ്
8:40 AM, 11 Jan
അവശിഷ്ടങ്ങള്‍ ചിതറി തെറിക്കില്ലെന്ന് ഉത്കര്‍ഷ് മേത്ത
8:46 AM, 11 Jan
4 തവണ അപായ സൈറണ്‍ മുഴങ്ങും. ആദ്യ സൈറണ്‍ 10.30 ന്
9:14 AM, 11 Jan
10.55 ന് രണ്ടാം മുന്നറിയിപ്പ്
9:45 AM, 11 Jan
100 ശതമാനം ആത്മവിശ്വാസമെന്ന് ഉത്കര്‍ഷ് മേത്ത
9:58 AM, 11 Jan
പ്രദേശവാസികളുടെ ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് എം സ്വരാജ് എംഎല്‍എ
10:17 AM, 11 Jan
ഒഴിപ്പിച്ച താമസക്കാരിൽ എട്ടംഗസംഘം താൽക്കാലിക താമസസൗകര്യമൊരുക്കിയ തേവര സേക്രഡ് ഹാർട്ട് കോളജിലെത്തി
10:25 AM, 11 Jan
മൂന്നാം സൈറണ്‍ മുഴങ്ങുക 10.59 ന്
10:27 AM, 11 Jan
ആദ്യ സൈറണ്‍ അല്പസമയത്തിനകം മുഴങ്ങും
10:28 AM, 11 Jan
സ്ഫോടനത്തിന് സജ്ജമായി മരട്. പ്രദേശത്ത് അതീവ സുരക്ഷ
10:29 AM, 11 Jan
ആദ്യ സ്ഫോടനത്തിന് ഇനി അരമണിക്കൂര്‍
10:33 AM, 11 Jan
മരടില്‍ ആദ്യ സൈറണ്‍ മുഴങ്ങി
10:37 AM, 11 Jan
11 ന് മൂന്നാം സൈറണ്‍ മുഴങ്ങുന്നതോടെ എച്ച്2ഒ ഫ്ലാറ്റില്‍ സ്ഫോടനം