• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മരട് ഫ്ലാറ്റ് പൊളിക്കൽ: ഹോളി ഫെയ്ത്തിലും ആല്‍ഫയിലും സ്ഫോടനം വിജയകരം, കെട്ടിടങ്ങള്‍ നിലംപൊത്തി

കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകളായ എച്ചു2ഒ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ കെട്ടിടങ്ങള്‍ മണ്ണിലമര്‍ന്നു. മിനിറ്റുകളുടെ വ്യത്യാസത്തില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് രണ്ട് ഫ്ലാറ്റുകളും തകര്‍ത്തത്. സ്ഫോടനം കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയായിരുന്നു ഒരുക്കിയിരിക്കുന്നത്.

തത്സമയ വാര്‍ത്തകള്‍ക്കായി വണ്‍ഇന്ത്യയോടൊപ്പം ചേരൂ..

Newest First Oldest First
1:13 PM, 11 Jan
ഫ്ലാറ്റുകള്‍ പൊളിച്ച കാര്യം തിങ്കളാഴ്ച്ച സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും.
12:29 PM, 11 Jan
രണ്ട് ഫ്ലാറ്റുകളും തകര്‍ന്നു വീണതോടെ ഇന്നത്തെ സ്ഫോടനങ്ങള്‍ പൂര്‍ത്തിയായി. ഗോൾഡൻ കായലോരം, ജെയ്ൻ കോറൽ കോവ് ഫ്ളാറ്റുകള്‍ നാളെയാണ് സമാനമായ രീതിയില്‍ തകര്‍ക്കുക.
12:29 PM, 11 Jan
രണ്ട് ഫ്ളാറ്റുകളും വിജയകരമായി പൊളിച്ച സാഹചര്യത്തില്‍ തേവര-കുണ്ടന്നൂര്‍ പാതയും പ്രദേശത്തെ മറ്റു റോഡുകളും ഗതാഗതത്തിനായി തുറന്നു കൊടുത്തു
12:29 PM, 11 Jan
11.44 നായിരുന്നു ആല്‍ഫ സെറീനിലെ സ്ഫോടനം നടന്നത്. ഇരട്ട കെട്ടിടങ്ങളിലെ ചെറിയ കെട്ടിടമാണ് ആദ്യം സ്ഫോടനത്തില്‍ തകര്‍ത്തത്. സെക്കന്‍ഡുകളുടെ ഇടവേളയില്‍ രണ്ടാമത്തെ ഫ്ലാളാറ്റും തകര്‍ത്തു. ആല്‍ഫ സെറീന്‍റെ കെട്ടിടാവശിഷ്ടങ്ങളില്‍ ചെറിയൊരു ഭാഗം കായലിലും പതിച്ചു.
12:29 PM, 11 Jan
അകാശനിരീക്ഷണത്തിനായി മരടില്‍ എത്തിയ നാവിക സേനയുടെ ഹെലികോപ്ടര്‍ തിരിച്ചു പോകാന്‍ വൈകിയതിനാലാണ് നേരത്തെ നിശ്ചയിച്ച സമയക്രമത്തില്‍ മാറ്റമുണ്ടായത്. 11.18 ഒടെ മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയതിന് പിന്നാലെ 11.19 ന് എച്ച് 2 ഒ ഫാളാറ്റില്‍ സ്ഫോടനം നടന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ കെട്ടിടം നിലംപതിച്ചു.
12:29 PM, 11 Jan
11 മണിയോടെ ആല്‍ഫയില്‍ ആദ്യം സ്ഫോടനം നടക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ അല്‍പം വൈകി 11.19 ഓടെയാണ് ആല്‍ഫയില്‍ സ്ഫോടനം നടന്നത്.
11:56 AM, 11 Jan
രണ്ട് സ്ഫോടനങ്ങളും നടന്നത് അരമണിക്കൂറിനുള്ളില്‍
11:54 AM, 11 Jan
ആല്‍ഫ സെറീന്‍റെ അവശിഷ്ടങ്ങളില്‍ ചെറിയ ഭാഗം കായലിലും പതിച്ചു
11:49 AM, 11 Jan
ഹോളിഫെയ്ത്ത് പൊളിക്കുന്നതിനും മുമ്പും ശേഷവും
11:45 AM, 11 Jan
ആല്‍ഫ സെറീനും നിലംപൊത്തി
11:32 AM, 11 Jan
സ്ഫോടനം വിജയകരമെന്ന് എഡിഫൈസ് കമ്പനി
11:31 AM, 11 Jan
ഫ്ലാറ്റ് പൊളിച്ചത് സുരക്ഷിതമായി. അവശിഷ്ടങ്ങള്‍ പതിച്ചത് നേരത്തെ കണക്ക് കൂട്ടിയ സ്ഥലത്തിനുള്ളില്‍
11:28 AM, 11 Jan
ഹോളി ഫെയ്ത്ത് തകര്‍ന്നടിഞ്ഞത് സെക്കന്‍ഡുകള്‍ക്കുള്ളില്‍
11:25 AM, 11 Jan
ഫ്ലാറ്റ് പൊളിഞ്ഞു വീഴുന്നു..
11:17 AM, 11 Jan
മൂന്നാമത്തെ സൈറൺ ഉടൻ
11:11 AM, 11 Jan
അല്‍പസമയത്തിനകം ആല്‍ഫ സെറീനയിലും സ്ഫോടനം
11:10 AM, 11 Jan
രണ്ടാം സൈറണ്‍ മുഴങ്ങി
11:09 AM, 11 Jan
10.55 നായിരുന്നു രണ്ടാമത്തെ സൈറണ്‍ മുഴങ്ങേണ്ടിയിരുന്നത്
11:08 AM, 11 Jan
നേവിയുടെ അനുമതിക്ക് കാക്കുന്നതായി സൂചന
11:07 AM, 11 Jan
ഹെലികോപ്റ്റര്‍ മടങ്ങിപ്പോയി
11:03 AM, 11 Jan
രണ്ടാമത്തെ സൈറണ്‍ വൈകുന്നു. നാവിക സേന ഹെലികോപ്റ്റര്‍ മാറിയാല്‍ ഉടന്‍ സൈറണ്‍
11:01 AM, 11 Jan
സ്ഫോടനം അല്‍പസമയത്തിനകം
10:58 AM, 11 Jan
മൂന്നാമത്തെ സൈറണും മുഴങ്ങി
10:39 AM, 11 Jan
ആല്‍ഫ സെറീനയില്‍ പൊളിക്കാനുള്ളത് രണ്ട് ടവറുകള്‍
10:38 AM, 11 Jan
ആല്‍ഫ സെറീന്‍ പൊളിക്കുക 11.5ന്
10:37 AM, 11 Jan
11 ന് മൂന്നാം സൈറണ്‍ മുഴങ്ങുന്നതോടെ എച്ച്2ഒ ഫ്ലാറ്റില്‍ സ്ഫോടനം
10:33 AM, 11 Jan
മരടില്‍ ആദ്യ സൈറണ്‍ മുഴങ്ങി
10:29 AM, 11 Jan
ആദ്യ സ്ഫോടനത്തിന് ഇനി അരമണിക്കൂര്‍
10:28 AM, 11 Jan
സ്ഫോടനത്തിന് സജ്ജമായി മരട്. പ്രദേശത്ത് അതീവ സുരക്ഷ
10:27 AM, 11 Jan
ആദ്യ സൈറണ്‍ അല്‍പസമയത്തിനകം മുഴങ്ങും
READ MORE

pic

English summary
Live Updates Of Kochi Maradu Flats Demolition |
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X