കൊച്ചി അല്‍പ്പനേരം പൊടിയില്‍ മുങ്ങി; മരടിലെ നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ പരിശോധന
കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ നിലംപൊത്തിയതോടെ പ്രദേശം മൊത്തം അല്‍പ്പനേരം പൊടിയില്‍ മുങ്ങി. നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. കാഴ്ച മറയ്ക്കുന്ന തരത്തില്‍ പൊടിയും പുകയും ഉയര്‍ന്നു. കാറ്റ് കാരണം തേവര കടവന്ത്ര വൈറ്റില എന്നിവിടങ്ങളിലേക്കെല്ലാം പൊടി വ്യാപിച്ചു.

11.19നാണ് എച്ച്ടുഒ ഫ്ളാറ്റ് നിലംപൊത്തിയത്. അരമണിക്കൂറിന് ശേഷം ബഹുനില കെട്ടിടങ്ങളും നിലം പൊത്തി. കേരളക്കരയില്‍ ആദ്യമായിട്ടാണ് ഇത്തരം കാഴ്ച. പാളിച്ചകളൊന്നും സംഭവിക്കാതെ, നേരത്തെ ആസൂത്രണം ചെയ്ത പോലെ തന്നെ കെട്ടികള്‍ തകര്‍ക്കാന്‍ സാധിച്ചത് ആശ്വാസമാണ്. എങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.
കുണ്ടന്നൂര്‍ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചോ എന്ന് പരിശോധിക്കും. ആല്‍ഫ സെറിന്‍ നിലംപൊത്തിയപ്പോള്‍ വലിയൊരു ഭാഗം കോണ്‍ഗ്രീറ്റ് കായലില്‍ പതിച്ചിട്ടുണ്ട്. കായല്‍ മലിനമായോ എന്നും വിദഗ്ധ സമിതി പരിശോധിക്കും. പ്രദേശവാസികള്‍ക്ക് നേരത്തെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എല്ലാം പ്രതീക്ഷിച്ച പോലെ നടന്നുവെന്നാണ് കണ്ട്രോള് റൂമില്‍ നിന്നുള്ള വിവരം.
തീരദേശ നിയമം ലംഘിച്ചു നിര്‍മിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനും ആലോചനകള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് ഇന്ന് രണ്ടു ഫ്ളാറ്റുകള്‍ പൊളിച്ചത്. രണ്ടാംഘട്ടം ഞായറാഴ്ച നടക്കും.
Recommended Video
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications