കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി അല്‍പ്പനേരം പൊടിയില്‍ മുങ്ങി; മരടിലെ നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ പരിശോധന

  • By Desk
Google Oneindia Malayalam News

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിലംപൊത്തിയതോടെ പ്രദേശം മൊത്തം അല്‍പ്പനേരം പൊടിയില്‍ മുങ്ങി. നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. കാഴ്ച മറയ്ക്കുന്ന തരത്തില്‍ പൊടിയും പുകയും ഉയര്‍ന്നു. കാറ്റ് കാരണം തേവര കടവന്ത്ര വൈറ്റില എന്നിവിടങ്ങളിലേക്കെല്ലാം പൊടി വ്യാപിച്ചു.

Maradu

11.19നാണ് എച്ച്ടുഒ ഫ്‌ളാറ്റ് നിലംപൊത്തിയത്. അരമണിക്കൂറിന് ശേഷം ബഹുനില കെട്ടിടങ്ങളും നിലം പൊത്തി. കേരളക്കരയില്‍ ആദ്യമായിട്ടാണ് ഇത്തരം കാഴ്ച. പാളിച്ചകളൊന്നും സംഭവിക്കാതെ, നേരത്തെ ആസൂത്രണം ചെയ്ത പോലെ തന്നെ കെട്ടികള്‍ തകര്‍ക്കാന്‍ സാധിച്ചത് ആശ്വാസമാണ്. എങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.

കുണ്ടന്നൂര്‍ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചോ എന്ന് പരിശോധിക്കും. ആല്‍ഫ സെറിന്‍ നിലംപൊത്തിയപ്പോള്‍ വലിയൊരു ഭാഗം കോണ്‍ഗ്രീറ്റ് കായലില്‍ പതിച്ചിട്ടുണ്ട്. കായല്‍ മലിനമായോ എന്നും വിദഗ്ധ സമിതി പരിശോധിക്കും. പ്രദേശവാസികള്‍ക്ക് നേരത്തെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എല്ലാം പ്രതീക്ഷിച്ച പോലെ നടന്നുവെന്നാണ് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള വിവരം.

ഒമാന്റെ അടുത്ത ഭരണാധികാരി ആര്? സൈനിക സമിതി ചേരുന്നു; മൂന്നുപേര്‍ക്ക് സാധ്യത, നടപടികള്‍ തുടങ്ങിഒമാന്റെ അടുത്ത ഭരണാധികാരി ആര്? സൈനിക സമിതി ചേരുന്നു; മൂന്നുപേര്‍ക്ക് സാധ്യത, നടപടികള്‍ തുടങ്ങി

Recommended Video

cmsvideo
മരടിലെ ഫ്ലാറ്റുകൾ പൊളിയുന്ന HD വീഡിയോ

തീരദേശ നിയമം ലംഘിച്ചു നിര്‍മിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനും ആലോചനകള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് ഇന്ന് രണ്ടു ഫ്‌ളാറ്റുകള്‍ പൊളിച്ചത്. രണ്ടാംഘട്ടം ഞായറാഴ്ച നടക്കും.

English summary
Maradu Flats Demolition: Officials Starts the estimate of damage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X