കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട് ഫ്ലാറ്റ് പൊളിക്കല്‍; മണ്ണിലമര്‍ന്ന് എച്ച്2ഒ ഹോളിഫെയ്ത്തും ആല്‍ഫ സെറീനും, നാളെയും 2 സ്ഫോടനങ്ങള്‍

Google Oneindia Malayalam News

Recommended Video

cmsvideo
Maradu flats Demolition: two flats demolished successfully

എറണാകുളം: അരമണിക്കൂറിനുള്ളില്‍ രണ്ട് സ്ഫോടനം, മരടിലെ അനധികൃത ഫ്ലാറ്റുകളായ എച്ച്2ഒ ഹോളിഫെയ്ത്തും അല്‍ഫ സെറീനും മണ്ണിലമര്‍ന്നു. നേരത്തെ നിശ്ചയിച്ച സമയത്തില്‍ നിന്നും മാറിയാണ് രണ്ട് കെട്ടിടങ്ങളിലും സ്ഫോടനങ്ങള്‍ നടന്നത്. 11 മണിയോടെ ആല്‍ഫയില്‍ ആദ്യം സ്ഫോടനം നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അല്‍പം വൈകി 11.19 ഓടെയാണ് ആല്‍ഫയില്‍ സ്ഫോടനം നടന്നത്.

മരട് ഫ്ലാറ്റ് പൊളിക്കൽ: ഹോളി ഫെയ്ത്തിലും ആല്‍ഫയിലും സ്ഫോടനം വിജയകരം, കെട്ടിടങ്ങള്‍ നിലംപൊത്തിമരട് ഫ്ലാറ്റ് പൊളിക്കൽ: ഹോളി ഫെയ്ത്തിലും ആല്‍ഫയിലും സ്ഫോടനം വിജയകരം, കെട്ടിടങ്ങള്‍ നിലംപൊത്തി

അകാശനിരീക്ഷണത്തിനായി മരടില്‍ എത്തിയ നാവിക സേനയുടെ ഹെലികോപ്ടര്‍ തിരിച്ചു പോകാന്‍ വൈകിയതിനാലാണ് നേരത്തെ നിശ്ചയിച്ച സമയക്രമത്തില്‍ മാറ്റമുണ്ടായത്. 11.18 ഒടെ മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയതിന് പിന്നാലെ 11.19 ന് എച്ച് 2 ഒ ഫാളാറ്റില്‍ സ്ഫോടനം നടന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ കെട്ടിടം നിലംപതിച്ചു. പ്രതീക്ഷിച്ച രീതിയില്‍ തന്നെ കെട്ടിടം തകര്‍ക്കാന്‍ കഴിഞ്ഞെങ്കിലും പ്രതീക്ഷച്ചതിനും അപ്പുറത്തേക്ക് പൊടിപടലങ്ങല്‍ പടര്‍ന്നു.

maradua

11.44 നായിരുന്നു ആല്‍ഫ സെറീനിലെ സ്ഫോടനം നടന്നത്. ഇരട്ട കെട്ടിടങ്ങളിലെ ചെറിയ കെട്ടിടമാണ് ആദ്യം സ്ഫോടനത്തില്‍ തകര്‍ത്തത്. സെക്കന്‍ഡുകളുടെ ഇടവേളയില്‍ രണ്ടാമത്തെ ഫ്ലാളാറ്റും തകര്‍ത്തു. ആല്‍ഫ സെറീന്‍റെ കെട്ടിടാവശിഷ്ടങ്ങളില്‍ ചെറിയൊരു ഭാഗം കായലിലും പതിച്ചു. 10 മുതല്‍ 20 ശതമാനം വരെ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീണേക്കാമെന്ന് ആല്‍ഫെ സെറീന്‍ പൊളിച്ചു നീക്കാന്‍ കരാറെടുത്ത വിജയ് സ്റ്റീല്‍സ്റ്റിന്‍റെ വക്താക്കള്‍ നേരത്തെ അറിയിച്ചിരുന്നു.

' പ്രവാസിയുടെ ലഗേജിനു മേല്‍ മുസ്‌ലിം ടാഗ് പതിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍'; ചര്‍ച്ചയായി കുറിപ്പ്' പ്രവാസിയുടെ ലഗേജിനു മേല്‍ മുസ്‌ലിം ടാഗ് പതിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍'; ചര്‍ച്ചയായി കുറിപ്പ്

രണ്ട് ഫ്ളാറ്റുകളും വിജയകരമായി പൊളിച്ച സാഹചര്യത്തില്‍ തേവര-കുണ്ടന്നൂര്‍ പാതയും പ്രദേശത്തെ മറ്റു റോഡുകളും ഗതാഗതത്തിനായി തുറന്നു കൊടുത്തു. സ്ഫോടനം നടക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ സമീപത്തെ റോഡുകളില്‍ നേരത്തെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രണ്ട് ഫ്ലാറ്റുകളും തകര്‍ന്നു വീണതോടെ ഇന്നത്തെ സ്ഫോടനങ്ങള്‍ പൂര്‍ത്തിയായി. ഗോൾഡൻ കായലോരം, ജെയ്ൻ കോറൽ കോവ് ഫ്ളാറ്റുകള്‍ നാളെയാണ് സമാനമായ രീതിയില്‍ തകര്‍ക്കുക.

English summary
Maradu flats Demolition; two flats demolished successfully
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X