കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരടിലെ എല്ലാ ഫ്ലാറ്റുകളും സ്ഫോടനത്തില്‍ തകര്‍ക്കും; തീയതികള്‍ തീരുമാനിച്ചു

  • By Desk
Google Oneindia Malayalam News

കൊച്ചി: ചട്ടം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റുകള്‍ ജനുവരി 11, 12 തീയതികളിലായി പൊളിക്കാന്‍ തീരുമാനിച്ചു. അതീവ സുരക്ഷയിലായിരിക്കും ഫ്ലാറ്റുകള്‍ പൊളിക്കുക. ആല്‍ഫ വെഞ്ചേഴ്സസ്, ഹോളി ഫെയ്ത്ത് എന്നീ ഫ്ലാറ്റുകള്‍ 11 നും ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍ കോവ് എന്നീ ഫ്ലാറ്റുകള്‍ അടുത്ത ദിവസമായ 12 നുമാണ് പൊളിച്ചു നീക്കം.

കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം ചീഫ് സെക്രട്ടറി ടോം ജോസാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ കെട്ടിടങ്ങളും സ്ഫോടനത്തിലൂടെ തകര്‍ക്കാനാണ് തീരുമാനം. ഇതിനായി എത്ര സ്ഫോട വസ്തുക്കള്‍ വാങ്ങണം എന്നതിലടക്കം പിന്നീട് തീരുമാനം എടുക്കും. ജനുവരി ഒമ്പതിനകം ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാനായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്.

 maradu

എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മൂന്ന് ദിവസം കൂടി അധികമായി എടുക്കുകയായിരുന്നു. തീയതിയില്‍ വ്യത്യാസം ഉണ്ടായ സാഹചര്യം സുപ്രീംകോടതിയെ അറിയിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിന് മുന്നോടിയായി ഫ്ലാറ്റുകള്‍ക്ക് 200 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരെയെല്ലാം ഒഴിപ്പിക്കും. 50 മീറ്റർ ചുറ്റളവിലുള്ള വീടുകള്‍ക്ക് മുകളില്‍ പ്രത്യേക ഷീറ്റുകള്‍ വിരിക്കാനും നീക്കമുണ്ട്.

താൽക്കാലിക നേട്ടത്തിന് ശിവസേനയെ പിന്തുണച്ചാല്‍ കോണ്‍ഗ്രസ് മൂല്യങ്ങള്‍ ദുര്‍ബലമാകും; സോണിയക്ക് കത്ത്താൽക്കാലിക നേട്ടത്തിന് ശിവസേനയെ പിന്തുണച്ചാല്‍ കോണ്‍ഗ്രസ് മൂല്യങ്ങള്‍ ദുര്‍ബലമാകും; സോണിയക്ക് കത്ത്

കെട്ടിടം പൊളിക്കുന്നതിന് മുമ്പായി പ്രദേശ വാസികളുടെ ആശങ്ക പരിഹരിക്കുന്നതിനായി സബ് കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം വിളിക്കും. കെട്ടിം പൊളിക്കുന്നത് കാണാന്‍ വലിയ തോതില്‍ ജനക്കൂട്ടം എത്താന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് അന്നേ ദിവസം ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് മഹാരാഷ്ട്ര നേതാക്കള്‍ ദില്ലിയിലേക്ക്; സോണിയ പ്രഖ്യാപനം നടത്തും... എന്‍സിപി റെഡികോണ്‍ഗ്രസ് മഹാരാഷ്ട്ര നേതാക്കള്‍ ദില്ലിയിലേക്ക്; സോണിയ പ്രഖ്യാപനം നടത്തും... എന്‍സിപി റെഡി

English summary
maradu flats will be demolished on january
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X