Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകാംക്ഷകള്‍ക്ക് വിരാമം; മരക്കാര്‍ ഒടിടിയില്‍ തന്നെ, ഇനിയൊരു ചര്‍ച്ചയില്ലെന്ന് ഫിലിം ചേംബര്‍

കൊച്ചി: പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമം. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന വമ്പന്‍ ചിത്രം ഒടിടിയിലേക്ക് തന്നെ. ഫിലിം ചേംബറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മരക്കാര്‍ ഒടിടി റിലീസ് തന്നെയായിരിക്കുമെന്ന് ഫിലിം ചേമ്പര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ വെളിപ്പെടുത്തിയത്. ഇനിയൊരു ചര്‍ച്ചയുണ്ടാവില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

ഏതെങ്കിലും തരത്തില്‍ നഷ്ടം വരികയാണെങ്കില്‍ തിയേറ്ററില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ 10 ശതമാനം ലാഭം കൂടി നല്‍കണമെന്നും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. നഷ്ടം ഉണ്ടായാല്‍ നികത്തണമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ട ഉപാധികള്‍ ഫിയോക് അംഗീകരിച്ചില്ലെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.

1

കഴിഞ്ഞ ദിവസം തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും മരക്കാര്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഫിലിം ചേംബറിന്റെ മധ്യസ്ഥതയിലായിരുന്നു ഈ ചര്‍ച്ച നടത്തിയത്. അഡ്വാന്‍സ് തുകയായി മരക്കാറിന് തിയറ്റര്‍ ഉടമകള്‍ 40 കോടി രൂപ നല്‍കണമെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്.തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നപക്ഷം ആദ്യ മൂന്നാഴ്ച കേരളത്തിലെ എല്ലാ തിയറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളിന്മേലും ചില തടസ്സങ്ങള്‍ ഫിയോക് ഉന്നയിക്കുകയായിരുന്നു.

2

പലതവണയാണ് ചിത്രം തീയറ്ററില്‍ പ്രദര്‍ശിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടന്നത്. 10 കോടി വരെ നല്‍കാം എന്ന് ഫിയോക്ക് നിലപാട് എടുത്തെങ്കിലും കൂടുതല്‍ തുക വേണമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിക്കുകയായിരുന്നു. പിന്നീട് ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ചയിലൂടെ 25 കോടി നല്‍കണമെന്ന വ്യവസ്ഥയിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ അത്രയും തുക നല്‍കാന്‍ സാധിക്കില്ലെന്ന് തീയറ്റര്‍ ഉടമകള്‍ അറിയിക്കുകയും ചെയ്തു. പൈസക്ക് പുറമേ പരാമവധി സക്രീനുകള്‍ നല്‍കണമെന്നും നിര്‍മ്മാതാവ് അറിയിച്ചിരുന്നു. ഈ ആവശ്യം ഫിയോക് അംഗീകരിക്കുകയും ചെയ്തിരുന്നു. റിലീസ് സമയം 500 കേന്ദ്രങ്ങളില്‍ മൂന്നാഴ്ച മരക്കാര്‍ മാത്രം പ്രദര്‍ശിപ്പിക്കാമെന്നായിരുന്നു ഉറപ്പ്.

3

മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട തര്‍ക്ക പരിഹാരത്തിന് മന്ത്രി സജി ചെറിയാന്‍ ഇന്ന് യോഗം വിളിച്ചിരുന്നു. എന്നാല്‍ ഇത് മാറ്റിവെക്കുകയായിരുന്നു. മരക്കാര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനോടാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് മന്ത്രി നേരത്തേ അഭിപ്രായപ്പെട്ടിരുന്നത്. തിയറ്റര്‍ തുറക്കാത്തപ്പോഴാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പ്രസക്തമാവുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.സംഘടനാ പ്രതിനിധികളില്‍ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് ചര്‍ച്ച മാറ്റിയത്. പ്രശ്‌ന പരിഹാരത്തിന് സിനിമാ സംഘടനകള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പാകാഞ്ഞതോടെയായിരുന്നു സര്‍ക്കാരുമായി ചര്‍ച്ച നടത്താമെന്ന് തീരുമാനിച്ചത്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലാണ് മരക്കാര്‍ റിലീസാകുന്നത്.

4

കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് പലകുറി മാറ്റിവെക്കേണ്ടിവന്ന മലയാളചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി ഓഗസ്റ്റ് 12 ആയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും മൂന്നാഴ്ചത്തെ ഫ്രീ റണ്‍ ഉള്‍പ്പെടെ തിയറ്ററുടമകള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും തിയറ്ററുകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തില്‍ ചിത്രം വീണ്ടും മാറ്റിവെക്കുകയായിരുന്നു. ഇത്തവണത്തെ ദേശീയ, സംസ്ഥാന അവാര്‍ഡുകളിലായി ആറ് പുരസ്‌കാരങ്ങളും നേടിയ ചിത്രമാണിത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയ ഒന്നാണ്.

5

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഒടിടിയില്‍ ആമസോണ്‍ അടക്കമുള്ള പ്‌ളാറ്റ് ഫോമുകള്‍ മരയ്ക്കാറിന് വേണ്ടി നല്‍കാന്‍ തയ്യാറായി മുന്നോട്ട് വരുന്നത്. മോഹന്‍ലാലിനൊപ്പം ബോളിവുഡ് തമിഴ് താരങ്ങള്‍ കൂടി ഉള്ളതിനാല്‍ എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പന്‍ റിലീസാണ് ഒടിടി പ്ലാറ്റ് ഫോമുകളുടെ ലക്ഷ്യം.100കോടി രൂപയാണ് മരക്കാറിന്റെ ബഡ്ജറ്റ്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയിന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് മരക്കാര്‍ നിര്‍മിക്കുന്നത്.

6

മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സിനിമയാണ് മരക്കാര്‍, അറബിക്കടലിന്റെ സിംഹം. മോഹന്‍ലാലിനൊപ്പം സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, സിദ്ദീഖ്, സംവിധായകന്‍ ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.ഇവര്‍ക്ക് പുറമെ
ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത് മധുവാണ്.16ാം നൂറ്റാണ്ടാണ് സിനിമയുടെ പശ്ചാത്തലം.

Recommended Video

cmsvideo
    മരയ്ക്കാര്‍ തീയറ്റര്‍ റിലീസില്ല, ഒടിടിക്ക് നല്‍കുമെന്ന് ആന്റണി പെരുമ്പാവൂര്‍
    7

    കൂറ്റന്‍ വിഎഫ്എക്‌സ് സെറ്റുകളിലാണ് സിനിമയിലെ കടല്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്. മാര്‍വെല്‍ സിനിമകള്‍ക്ക് വിഎഫ് എക്സ് ഒരുക്കിയ അനിബ്രയിനാണ് മരയ്ക്കാറിന് വിഎഫ്എക്സ് ഒരുക്കിയത്. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+