കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരക്കാറും മാലിക്കും തീയേറ്റര്‍ കാണില്ലേ? റിലീസ് മാറ്റിവയ്ക്കാന്‍ സാധ്യത... എത്ര തീയേറ്ററുകൾ തുറക്കും

Google Oneindia Malayalam News

കൊച്ചി: കൊവിഡ് വ്യാപനം സിനിമ മേഖലയെ വലിയ രീതിയില്‍ ബാധിച്ചേക്കും. കേരളത്തില്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയതോടെ സെക്കന്‍ഡ് ഷോകള്‍ പ്രതിസന്ധിയില്‍ ആയിക്കഴിഞ്ഞു. ഇതേ തുടര്‍ന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടന യോഗം ചേര്‍ന്നു.

തലശ്ശേരിയും ഗുരുവായൂരും ബിജെപിയില്‍ ഇനിയും പുകയും; മുള്‍മുനയില്‍ നിര്‍ത്തിയെന്ന് സുരേന്ദ്രന്‍... ഇനി എന്ത്?തലശ്ശേരിയും ഗുരുവായൂരും ബിജെപിയില്‍ ഇനിയും പുകയും; മുള്‍മുനയില്‍ നിര്‍ത്തിയെന്ന് സുരേന്ദ്രന്‍... ഇനി എന്ത്?

വാക്‌സിന്‍ കമ്പനികള്‍ക്ക് കൊള്ളലാഭം, സംസ്ഥാനങ്ങള്‍ക്ക് കൊടിയ ബാധ്യത... പുതിയ നയത്തിന്റെ പ്രത്യാഘാതങ്ങള്‍വാക്‌സിന്‍ കമ്പനികള്‍ക്ക് കൊള്ളലാഭം, സംസ്ഥാനങ്ങള്‍ക്ക് കൊടിയ ബാധ്യത... പുതിയ നയത്തിന്റെ പ്രത്യാഘാതങ്ങള്‍

കൊവിഡ് ആദ്യ തരംഗത്തെ തുടര്‍ന്ന് സിനിമ വ്യവസായം അടിമുടി തകര്‍ന്നിരിക്കുകയായിരുന്നു. അതില്‍ നിന്ന് പതിയെ കരകയറുന്നതിനിടെയാണ് രണ്ടാം തരംഗം. ഇതോടെ ബിഗ് ബജറ്റ് സിനിമകള്‍ അടക്കമുള്ളവയുടെ റിലീസിങ്ങും പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. വിശദാംശങ്ങള്‍...

രാത്രിയില്‍

രാത്രിയില്‍

കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തീയേറ്ററുകള്‍ ഏഴ് മണിക്ക് ശേഷം പ്രവര്‍ത്തിപ്പിക്കാന്‍ ആവില്ല. ഇതോടെ സെക്കന്‍ഡ് ഷോകള്‍ നിര്‍ത്തേണ്ടി വരും. കൊവിഡ് വ്യാപന സാഹചര്യത്തില്‍ ആളുകള്‍ തീയേറ്ററുകളില്‍ എത്തുന്നത് കുറയുകയും ചെയ്യും.

ഉടമകള്‍ക്ക് തീരുമാനിക്കാം

ഉടമകള്‍ക്ക് തീരുമാനിക്കാം

കടുത്ത കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് തീയേറ്ററുകള്‍ തുറക്കണോ വേണ്ടയോ എന്നത് ഉടമകള്‍ക്ക് തീരുമാനിക്കാം എന്നാണ് ഫിയോക് യോഗത്തിലെ ധാരണ. അത് സാധ്യമല്ലെങ്കില്‍ ഉടമകള്‍ക്ക് സ്വന്തം തീരുമാനപ്രകാരം തീയേറ്ററുകള്‍ അടച്ചിടുകയും ചെയ്യാം.

മരക്കാര്‍ പ്രതിസന്ധിയില്‍

മരക്കാര്‍ പ്രതിസന്ധിയില്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മെയ് 13 ന് ആയിരുന്നു സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ സിനിമയുടെ റിലീസ് നിശ്ചയിച്ച ദിവസം നടത്താന്‍ ആകുമോ എന്നത് സംശയമാണ്.

മാറ്റേണ്ടി വരും

മാറ്റേണ്ടി വരും

പ്രേക്ഷകര്‍ക്കൊപ്പം തീയേറ്റര്‍ ഉടമകളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ റിലീസ് തീയ്യതി മാറ്റേണ്ടി വരും എന്നാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിട്ടുള്ളത്.

മാലിക്കും

മാലിക്കും

ഫഹദ് ഫാസില്‍ നായകനാകുന്ന സിനിമയാണ് മാലിക്ക്. മെയ് 13 ന് തന്നെ ആയിരുന്നു മാലിക്കിന്റെ റിലീസും പ്രഖ്യാപിച്ചിരുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുകയാണെങ്കില്‍ റിലീസ് മാറ്റിവയ്ക്കുമെന്ന് നിര്‍മാതാവാണ് ആന്റോ ആന്റണി വ്യക്തമാക്കിയിട്ടുണ്ട്.

ദൃശ്യത്തിന്റെ ഗതി

ദൃശ്യത്തിന്റെ ഗതി

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു ദൃശ്യത്തിന്റെ രണ്ടാം ഭാഗം. എന്നാല്‍ തീയേറ്റര്‍ എക്‌സ്പീരിയന്‍സ് എന്ന എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി ദൃശ്യം-2 ആമസോണ്‍ പ്രൈമില്‍ ആയിരുന്നു റിലീസ് ചെയ്തത്. ഇത് തീയേറ്റര്‍ ഉടമകളുടെ വലിയ പ്രതിഷേധത്തിനും വഴിവച്ചിരുന്നു.

വീണ്ടും ഒടിടി

വീണ്ടും ഒടിടി

കൊവിഡ് വ്യാപനത്തിന്റെ ഇപ്പോഴത്തെ തോത് ഞെട്ടിപ്പിക്കുന്നതാണ്. തീയേറ്ററുകള്‍ എന്ന് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമെന്ന് പറയാന്‍ ആവില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ ചിത്രങ്ങള്‍ ഒടിടി റിലീസിലേക്ക് നീങ്ങാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ ആവില്ല.

ഖോ ഖോ പ്രദര്‍ശനം നിര്‍ത്തി

ഖോ ഖോ പ്രദര്‍ശനം നിര്‍ത്തി

രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത രജിഷ വിജയന്‍ നായികയായ ഖോ ഖോ വിഷുവിന് തീയേറ്ററുകളില്‍ എത്തിയ സിനിമ ആയിരുന്നു. കൊവിഡ് സാഹചര്യം പരിഗണിച്ച് ചിത്രത്തിന്റെ പ്രദര്‍ശനം ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സിനിമ ഒടിടി വഴിയോ ടെലിവിഷന്‍ വഴിയോ പ്രേക്ഷകരില്‍ എത്തിക്കാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍.

ചാര്‍ലിയും വരില്ല ടെസ്സയും വരില്ല! ആരും തെക്കുംനാഥനും ആവില്ല! എന്നാലും ആ ട്രോളുകള്‍ മറക്കാനാകുമോചാര്‍ലിയും വരില്ല ടെസ്സയും വരില്ല! ആരും തെക്കുംനാഥനും ആവില്ല! എന്നാലും ആ ട്രോളുകള്‍ മറക്കാനാകുമോ

കൊവിഡ് വ്യാപനത്തിന് കാരണം പിസി ജോര്‍ജ്ജ് പറഞ്ഞത് കേള്‍ക്കാഞ്ഞത്; വിചിത്ര വാദവുമായി പൂഞ്ഞാര്‍ എംഎല്‍എകൊവിഡ് വ്യാപനത്തിന് കാരണം പിസി ജോര്‍ജ്ജ് പറഞ്ഞത് കേള്‍ക്കാഞ്ഞത്; വിചിത്ര വാദവുമായി പൂഞ്ഞാര്‍ എംഎല്‍എ

English summary
Marakkar Arabikkadalinte Simham and Malik release in crisis, may extend release date
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X