Get Updates
Get notified of breaking news, exclusive insights, and must-see stories!

തിയറ്റർ തുറന്നാലും മരക്കാർ ഇപ്പോൾ റിലീസ് ചെയ്യില്ല, കാരണം വ്യക്തമാക്കി ആന്റണി പെരുമ്പാവൂർ

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്താനുളള തീരുമാനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുകയാണ്. ഒക്ടോബര്‍ 25 മുതല്‍ നിബന്ധനകളോടെയാണ് തിയറ്ററുകള്‍ തുറക്കുന്നത്.. ബിഗ് ബജറ്റ് ചിത്രങ്ങള്‍ അടക്കം നിരവധി സിനിമകളാണ് തിയറ്ററുകള്‍ തുറക്കുന്നതും കാത്തിരിക്കുന്നത്. എന്നാല്‍ അക്കൂട്ടത്തില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍-അറബിക്കടലിന്റെ സിംഹം ഉടനെ തിയറ്ററുകളിലേക്ക് എത്തില്ല.

ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് മരക്കാര്‍ ഉടനെ റിലീസ് ചെയ്യില്ലെന്ന് അറിയിച്ചിരിക്കുന്നത്. അന്‍പത് ശതമാനം സീറ്റുകളില്‍ മാത്രമാണ് തിയറ്ററുകളില്‍ പ്രവേശനം അനുവദിക്കുന്നത്. ഈ സാഹചര്യത്തില്‍ ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ റിലീസ് ചെയ്യുന്നത് നഷ്ടമുണ്ടാക്കും എന്ന് ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചു.

56

മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ബജറ്റ് ചിത്രമാണ് മരക്കാര്‍-അറബിക്കടലിന്റെ സിംഹം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മരക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിയറ്റുകള്‍ അടച്ചതോടെ പല സിനിമകളും ഒടിടി റിലീസിംഗ് തിരഞ്ഞെടുത്തിരുന്നു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമായ മിന്നല്‍ മുരളി ഒടിടി റിലീസ് പ്രഖ്യാപിച്ചു കഴിഞ്ഞു. മോഹന്‍ലാലിന്റെ തന്നെ മറ്റൊരു വമ്പന്‍ ചിത്രമായ ദൃശ്യം 2 ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. ഒടിടി റിലീസ് ചെയ്യാനുളള തീരുമാനം വലിയ വിമര്‍ശനമുണ്ടാക്കിയിരുന്നു.

ഇതോടെ മരക്കാറും ഒടിടിക്ക് പോകുമോ എന്നുളള ആശങ്ക സിനിമാ പ്രേമികള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ മരക്കാര്‍ തിയറ്റര്‍ റിലീസ് തന്നെ ആയിരിക്കും എന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചത്. തിയറ്ററുകള്‍ തുറക്കാന്‍ എത്ര വൈകിയാലും മരക്കാര്‍ ബിഗ് സ്‌ക്രീനില്‍ തന്നെ റിലീസ് ചെയ്യും എന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ചിത്രത്തിന്റെ സംവിധായകനായ പ്രിയദര്‍ശനും നായകനായ മോഹന്‍ലാലിനും മരക്കാര്‍ തിയറ്റര്‍ റിലീസ് ചെയ്യുന്നതിനോട് തന്നെ ആണ് താല്‍പര്യം.

മരക്കാറിന്റെ റിലീസ് പലതവണ മാറ്റി വെയ്ക്കപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലായി ഓഗസ്റ്റ് 12ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തിയറ്ററുകള്‍ തുറക്കാത്ത പശ്ചാത്തലത്തില്‍ റിലീസ് വീണ്ടും നീട്ടി. ചിത്രം ഇനി എപ്പോള്‍ റിലീസ് ചെയ്യും എന്നുളളത് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടില്ല. കുഞ്ഞാലിമരക്കാരുടെ ജീവിതം പറയുന്ന പിരീഡ് ഡ്രാമയായ ചിത്രത്തില്‍ മലയാളത്തിലെ വമ്പന്‍ താരനിര തന്നെ അണി നിരക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+