ആരാധകര്‍ കാത്തിരുന്നേ മതിയാവൂ... മരയ്ക്കാര്‍ തീയേറ്ററുകളിൽ തന്നെ എത്തും; റിലീസ് തീയ്യതി വീണ്ടും പ്രഖ്യാപിച്ചു
കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ തീയേറ്ററുകള്‍ എല്ലാം വീണ്ടും അടച്ചിരിക്കുകയാണ്. ഇതോടെ പ്രഖ്യാപിക്കപ്പെട്ട സൂപ്പര്‍താര സിനിമകളെല്ലാം റിലീസ് തീയ്യതി നീട്ടിവയ്ക്കേണ്ട സ്ഥിതിയാണ്. തീയേറ്ററുകള്‍ തുറക്കുന്നത് അനിശ്ചിതത്വത്തിലാണെങ്കില്‍ റിലീസ് നീട്ടിവയ്ക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
പ്രേക്ഷകരും മലയാള സിനിമ ഇന്‍സ്ട്രിയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പ്രിയദര്ശന്- മോഹന്‍ലാല്‍ ടീമിന്റെ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. സിനിമയുടെ റിലീസ് വീണ്ടും മാറ്റിവച്ചിരിക്കുകയാണ്. വിശദാംശങ്ങള്‍...

2020 മാര്‍ച്ച് 26
മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. 2020 മര്‍ച്ച് 26 ന് ആയിരുന്നു സിനിമയുടെ റിലീസ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമയുടെ റിലീസ് ഉപേക്ഷിക്കുകയായിരുന്നു.

അയ്യായിരം തീയേറ്ററുകളില്‍
മലയാളത്തില്‍ മാത്രം അല്ല സിനിമ പുറത്തിറങ്ങുന്നത്. ഹിന്ദി, തമിഴ്, തെലിങ്ക്, കന്നഡ് വേര്‍ഷനുകളും ഉണ്ഡട്. മൊത്തം അയ്യായിരം തീയേറ്ററുകളില്‍ ആയിരുന്നു അന്ന് ലോകവ്യാപകമായി ചിത്രം റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്.

2021 മെയ് 13
തീയേറ്റര്‍ പ്രതിസന്ധികള്‍ തീരുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു 2021 മെയ് 13 ന് റിലീസ് പ്രഖ്യാപിച്ചത്. എന്നാല്‍ അതിനിടെയാണ് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചത്. തീയേറ്ററുകള്‍ അടക്കുകയും ചെയ്തു. ഇതോടെ രണ്ടാമത്തെ റിലീസ് തീയ്യതിയും നീട്ടിവച്ചിരിക്കുകയാണ്.

ഒടിടി റിലീസ്
ചിത്രീകരണം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും സിനിമ റിലീസ് ചെയ്യാത്തത് ആരാധകരില്‍ വലിയ വിഷമമുണ്ടാക്കുന്നുണ്ട്. ഇതിനിടെ മരക്കാര്‍ ഒടിടി റിലീസ് ചെയ്തേക്കുമെന്ന പ്രചാരണവും ഉയര്‍ന്നു. എന്നാല്‍ ഇക്കാര്യം അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചിട്ടുണ്ട്.

ഇനി 2021 ഓഗസ്റ്റ് 12
ഒടുവില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ മൂന്നാമത്തെ റിലീസ് തീയ്യതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. 2021 ഓഗസ്റ്റ് 12 ന് സിനിമ തീയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് ആന്റണിയുടെ പ്രതികരണം.

പ്രതിസന്ധി തീരുമോ
ഓഗസ്റ്റ് ആകുമ്പോഴേക്കും കൊവിഡ് പ്രതിസന്ധി തീരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഒന്നാം തരംഗത്തേക്കാള്‍ രൂക്ഷമാണ് ഇപ്പോഴത്തെ രണ്ടാം തരംഗം. ഇത് എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് ആര്‍ക്കും ഒരു ഊഹവും ഇല്ല. എന്നിരുന്നാലും ഓഗസ്റ്റ് ആകുമ്പോഴേക്കും കാര്യങ്ങള്‍ പഴയപടിയാകുമെന്ന പ്രതീക്ഷയാണ് ആന്റണി പെരുമ്പാവൂര്‍ പങ്കുവയ്ക്കുന്നത്.

ബറോസിനും കാത്തിരിക്കണം
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. പൃഥ്വിരാജ് ആണ് ഇതില്‍ പ്രധാന വേഷയത്തില്‍ എത്തുന്നത്. ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഈ സിനിമയുടേയും നിര്മാണ്. 2021 ഡിസംബറില്‍ ക്രിസ്തുമസ് റിലീസ് ആയി ബറോസ് എത്തും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

മാലിക് എന്ന്...
മെയ് 13 ന് തന്നെ റിലീസ് ചെയ്യും എന്ന പ്രഖ്യാപിച്ചിരുന്ന സിനിമയാണ് ഫഹദ് ഫാസിലിന്റെ മാലിക്. പ്രതിസന്ധി തുടരുകയാണ് റിലീസ് മാറ്റിവയ്ക്കുമെന്ന് നിര്‍മാതാവ് ആന്റോ ആന്റണി പറഞ്ഞിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ റിലീസ് മാറ്റേണ്ടിവരുമെന്ന് ഉറപ്പാണ്. എന്നാല്‍ എന്നായിരിക്കും റിലീസ് എന്ന് പ്രഖ്യാപിച്ചിട്ടില്ല.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications