'40 കോടിയോളം അഡ്വാൻസ് നൽകിയിട്ടുണ്ട്, മരക്കാർ ഒടിടി റിലീസ് നടക്കില്ല', പ്രതികരിച്ച് ലിബർട്ടി ബഷീർ
കൊച്ചി: മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ബജറ്റ് സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററിലേക്ക് എത്തില്ലേ എന്നുളള ആശങ്കയിലാണ് സിനിമാ പ്രേക്ഷകര്‍. കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ സംസ്ഥാനത്തില്‍ തിങ്കളാഴ്ച തിയറ്ററുകള്‍ തുറക്കാനിരിക്കുകയാണ്.
മരക്കാന്‍ തിയറ്ററിലേക്ക് എത്തില്ലെന്നും ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് നിര്‍മ്മാതാവും തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡണ്ടുമായ ലിബര്‍ട്ടി ബഷീര്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.
ഇത് മീനൂട്ടിയുടെ മാമാട്ടിക്കുട്ടിയമ്മ, അനിയത്തിക്കുട്ടിയുടെ പിറന്നാൾ ചിത്രവുമായി മീനാക്ഷി ദിലീപ്

കൊവിഡ് കാരണം പല തവണയായി റിലീസ് മാറ്റി വെച്ച ചിത്രമാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. എത്ര കാത്തിരിക്കേണ്ടി വന്നാലും മരക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യില്ലെന്നും തിയറ്ററില്‍ തന്നെ എത്തിക്കുമെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ തിയറ്ററുകളില്‍ 50 ശതമാനം ആളുകളെ മാത്രമേ അനുവദിക്കുകയുളളൂ എന്നതിനാല്‍ മരക്കാര്‍ ഒടിടി റിലീസ് ചെയ്‌തേക്കും എന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്തകള്‍ പരന്നത്.
ഒരു രക്ഷയുമില്ലല്ലോ.. പച്ച സാരിയിൽ അതിസുന്ദരിയായി പൂർണിമ, ചിത്രങ്ങൾ വൈറൽ

ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈമുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് മരക്കാര്‍ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. മുംബൈയില്‍ വെച്ച് ആമസോണ്‍ പ്രതിനിധികള്‍ ചിത്രം കണ്ടുവെന്നും ക്രിസ്തുമസ് റിലീസായി മരക്കാര്‍ ഒടിടിയില്‍ എത്തിയേക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത് നടക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
ബുർജ് ഖലീഫയ്ക്ക് മുൻപിൽ സൂപ്പർ കൂളായി ഋതു വർമയുടെ ചിത്രങ്ങൾ... വൈറൽ

മരക്കാര്‍ക്ക് വേണ്ടി തിയറ്ററുകള്‍ മൂന്ന് വര്‍ഷമായുളള കാത്തിരിപ്പിലാണ്. മോഹന്‍ലാലിന്റെ കഴിഞ്ഞ ചിത്രമായ ദൃശ്യം 2 ഒടിടി റിലീസ് ചെയ്തു എന്നുളളത് തന്നെ നിരാശാജനകമായിരുന്നു. അത് മാത്രമല്ല വിഷയം. കേരളത്തിലെ തിയറ്ററുകളില്‍ നിന്നും മരക്കാര്‍ റിലീസിന് വേണ്ടി പത്തും പതിനഞ്ചും ലക്ഷം പണം വാങ്ങിയിട്ടുണ്ട്. കേരളത്തിലെ ഇരുന്നൂറിലധികം തിയറ്ററുകളില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയിട്ടുണ്ട്.

തിയറ്ററുകളില്‍ മരക്കാര്‍ റിലീസ് ചെയ്യുന്നതിന് വേണ്ടി നാല്‍പ്പത് കോടിയോളം രൂപ അഡ്വാന്‍സ് ആയി നല്‍കിയിട്ടുളളതാണ്. ഈ സാഹചര്യത്തില്‍ ഒടിടി റിലീസ് ചെയ്യുക എന്നുളളത് ഒരിക്കലും സാധിക്കില്ല. ഈ സിനിമയുടെ പേരില്‍ കരാര്‍ ഒപ്പിട്ടിട്ടുളളതാണ്.ചേംബറില്‍ എഴുതി കൊടുത്തിട്ടുളളതാണ് ഒടിടിക്ക് കൊടുക്കാന്‍ സാധിക്കില്ലെന്ന് എന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കുന്നു.

ഫിലിം ചേംബറിന്റെ നിയമാവലി പ്രകാരം തിയറ്റര്‍ ഉടമകള്‍ക്കോ വിതരണക്കാര്‍ക്കോ ബാധ്യത ഉണ്ടെങ്കില്‍ ആ സിനിമ ഒടിടിയിലേക്ക് നല്‍കാന്‍ സാധിക്കില്ല. അതല്ലെങ്കില്‍ എല്ലാവരും ചേര്‍ന്ന് തിയറ്റര്‍ ഉടമകളെ വഞ്ചിക്കണം. ചേംബറും നിര്‍മ്മാതാക്കളും വിതരണക്കാരും ചേര്‍ന്ന് അങ്ങനെ ചെയ്താല്‍ നോക്കി നില്‍ക്കാനേ സാധിക്കുകയുളളൂ. നേരത്തെ ഫെഡറേഷന്‍ ഉണ്ടായിരുന്നപ്പോള്‍ ഒരു സംഘടനയും ഒരു തീരുമാനവും ആയിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

എന്നാല്‍ ഇപ്പോള്‍ ഉളളത് മൂന്ന് സംഘടനകളാണ്. ഈ സാഹചര്യം മുതലെടുക്കുകയാണ്. മരക്കാര്‍ ഒടിടിക്ക് നല്‍കാന്‍ പല പ്രകോപനവും ഉണ്ടായിട്ടും സംവിധായകന്‍ പ്രിയദര്‍ശന്‍ സമ്മതിച്ചിട്ടില്ല. മരക്കാര്‍ തിയറ്ററില്‍ തന്നെ ആളുകള്‍ കാണണം എന്നാണ് പ്രിയദര്‍ശന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ആന്റണി പെരുമ്പാവൂരിനും മോഹന്‍ലാലിനും ചിത്രം ഒടിടിക്ക് നല്‍കണം എന്നാണ്. എന്നാല്‍ അങ്ങനെ ചെയ്യുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ചിലപ്പോള്‍ തിയറ്ററില്‍ മരക്കാര്‍ റിലീസ് ചെയ്യുന്നതിനൊപ്പം ഒടിടിയില്‍ കൂടി റിലീസ് ചെയ്യുമായിരിക്കും. എന്നാല്‍ തിയറ്ററില്‍ റിലീസ് ചെയ്യാതെ ഒടിടി പ്ലാറ്റ്‌ഫോമില്‍ മാത്രമായി ചിത്രം പ്രദര്‍ശിപ്പിക്കില്ല. ക്രിസ്തുമസിന് മരക്കാര്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. ഇതേക്കുറിച്ച് ആന്റണി പെരുമ്പാവൂരിനോട് സംസാരിച്ചപ്പോള്‍ മരക്കാര്‍ തിയറ്റര്‍ റിലീസ് തന്നെയാണ് എന്നാണ് അദ്ദേഹം പറഞ്ഞത് എന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?












Click it and Unblock the Notifications