'ചര്‍ച്ചയെല്ലാം മോഹന്‍ലാല്‍ സാറുമായി', ദിലീപിന് കത്ത്, ഫിയോക്കില്‍ നിന്ന് രാജി വെച്ച് ആന്റണി പെരുമ്പാവൂര്‍
തിരുവനന്തപുരം: ബ്രഹ്മാണ്ഡ ചിത്രമായ മരക്കാര്‍ എവിടെ റിലീസ് ചെയ്യണം എന്നത് സംബന്ധിച്ചുളള അനിശ്ചിതത്വം തുടരുകയാണ്. ആരാധകരെ പോലെ തന്നെ തിയറ്ററുകളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. എന്നാല്‍ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാനുളള ആലോചനയാണ് വിവാദമായിരിക്കുന്നത്.
Recommended Video
അതിനിടെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകില്‍ നിന്നും മരക്കാര്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രാജി വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ വിവാദം പുതിയ വഴിത്തിരിവിലേക്ക് എത്തുകയാണ്.
എന്തൊരു സുന്ദരി! പ്രിയ താരം ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

കൊവിഡ് കാരണം വന്‍ പ്രതിസന്ധിയിലായ മലയാളം സിനിമ തിരിച്ച് വരവിന്റെ പാതയിലാണ്. സംസ്ഥാനത്ത് തിയറ്ററുകള്‍ തുറന്ന് കഴിഞ്ഞു. ജനങ്ങളെ തിയറ്ററുകളിലേക്ക് തിരികെ എത്തണമെങ്കില്‍ മോഹന്‍ലാല്‍ പോലൊരു താരവും മരക്കാര്‍ പോലൊരു വമ്പന്‍ ചിത്രവും തിയറ്ററുകളിലെത്തണം. പ്രതിസന്ധി മറികടക്കാന്‍ തിയറ്റര്‍ ഉടമകളെ അടക്കമുളള സിനിമാ വ്യവസായത്തെ സഹായിക്കാന്‍ മരക്കാറിന് സാധിക്കും.
'അച്ഛാ ഐ ലവ് യൂ..' അച്ഛന്റെ നല്ല കുട്ടി മീനാക്ഷി, ചിത്രങ്ങൾ കാണാം

എന്നാല്‍ തിയറ്ററുകളില്‍ 50 ശതമാനം ഒക്യുപ്പെന്‍സി മാത്രമേ അനുവദിക്കൂ എന്നുളള പശ്ചാത്തലത്തിലാണ് മരക്കാര്‍ ഒടിടി റിലീസിന് ആലോചിക്കുന്നത്. ഇതിനെതിരെ തിയറ്റര്‍ ഉടമകള്‍ രംഗത്ത് വന്നതോടെയാണ് വിവാദം കത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന തിയറ്റര്‍ ഉടമകളുടെ യോഗത്തില്‍ ആന്റണി പെരുമ്പാവൂരിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നുവെന്നും രോഷം തണുപ്പിച്ചത് ദിലീപ് ആണെന്നും വാര്‍ത്തകളുണ്ടായിരുന്നു.

തിയറ്റര്‍ തുറന്നതിന് ശേഷവും ഒടിടിയില്‍ റിലീസ് ചെയ്യുന്നവര്‍ ഏത് വമ്പന്മാരായാലും അവര്‍ക്ക് പിന്നെ അവരുടെ വഴി ആണെന്നും തങ്ങള്‍ക്ക് അവരുടെ സിനിമ വേണ്ട എന്നുമാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡണ്ട് കെ വിജയകുമാര്‍ തുറന്നടിച്ചത്. അതേസമയം മരക്കാറിന് ആദ്യം 200 തിയറ്ററുകള്‍ വാഗ്ദാനം ചെയ്യുകയും പിന്നീടത് 86 തിയറ്ററുകളാക്കി കുറച്ചതും തിയറ്റര്‍ ഉടമകളാണ് എന്ന് ആരോപിച്ച് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി എത്തി.

വിവാദം കത്തുന്നതിനിടെയാണ് ഫിയോക് വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ആന്റണി പെരുമ്പാവൂര്‍ രാജി വെച്ചിരിക്കുന്നത്. ഫിയോക് ചെയര്‍മാനായ ദിലീപിന് ആന്റണി പെരുമ്പാവൂര്‍ രാജിക്കത്ത് കൈമാറി. മരക്കാര്‍ സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിഷയം തന്നോട് ആരും ചര്‍ച്ച നടത്തിയിട്ടില്ലെന്നും എല്ലാ ചര്‍ച്ചയും നടന്നത് മോഹന്‍ലാല്‍ സാറുമായിട്ടാണ് എന്നും ആന്റണി പെരുമ്പാവൂരിന്റെ രാജിക്കത്തില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഫിയോകിന്റെ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് ഇനി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ രാജിക്കത്ത് സ്വീകരിക്കണം എന്നും ദിലീപിന് നല്‍കിയ കത്തില്‍ ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടു. മരക്കാര്‍ തിയറ്ററുകളിലേക്ക് തന്നെ എത്തിക്കാന്‍ ഫിലിം ചേംബര്‍ അടക്കം ഇടപെട്ട് ശ്രമം നടക്കുന്നുണ്ട്. മോഹന്‍ലാലുമായും സംവിധായകന്‍ പ്രിയദര്‍ശനുമായും ചര്‍ച്ചകള്‍ നടത്താന്‍ തിയറ്റര്‍ ഉടമകള്‍ ശ്രമിക്കുന്നു.

മരക്കാര്‍ തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യണമെങ്കില്‍ ചില നിബന്ധനകള്‍ ആന്റണി പെരുമ്പാവൂര്‍ തിയറ്റര്‍ ഉടമകള്‍ക്ക് മുന്നില്‍ വെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തിയറ്ററുകളില്‍ നിന്നും അഡ്വാന്‍സായി 50 കോടി രൂപ വേണമെന്നും ഒപ്പം തിയറ്ററുകളില്‍ നിന്ന് 25 ദിവസം എങ്കിലും പ്രദര്‍ശിപ്പിക്കും എന്നുളള ഉറപ്പ് നല്‍കണം എന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടു. ഒരു തിയറ്റര്‍ 25 ലക്ഷം നല്‍കണമെന്നും നഷ്ടം വന്നാല്‍ പണം തിരികെ നല്‍കില്ലെന്നും ലാഭം വന്നാല്‍ ലാഭ വിഹിതം വേണം എന്നുമാണ് ആവശ്യങ്ങള്‍.












Click it and Unblock the Notifications