മരക്കാർ ഒടിടി റിലീസ്? ആമസോണുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്, ക്രിസ്തുമസ് റിലീസായേക്കും
കൊച്ചി: ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ ഒരു അറബിക്കടലിന്റെ സിംഹം തിയറ്ററില്‍ തന്നെ എത്തുമോ അതോ ഒടിടി റിലീസ് ആയിരിക്കുമോ എന്നുളളതില്‍ വീണ്ടും അനിശ്ചിതത്വം. തിയറ്ററുകള്‍ തുറക്കുന്നതോടെ മരക്കാര്‍ പ്രേക്ഷകര്‍ക്ക് ബിഗ് സ്‌ക്രീനില്‍ തന്നെ കാണാന്‍ സാധിക്കും എന്നായിരുന്നു പ്രതീക്ഷ.
എന്നാല്‍ മരക്കാറും ഒടിടി റിലീസിന് ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇതുമായി ബന്ധപ്പെട്ട് ആമസോണുമായി ചര്‍ച്ച നടന്നുവെന്നാണ് സൂചന. വിശദാംശങ്ങള്‍ ഇങ്ങനെ
ഇത് മീനൂട്ടിയുടെ മാമാട്ടിക്കുട്ടിയമ്മ, അനിയത്തിക്കുട്ടിയുടെ പിറന്നാൾ ചിത്രവുമായി മീനാക്ഷി ദിലീപ്

കൊവിഡ് വ്യാപിച്ച രണ്ട് വര്‍ഷക്കാലത്ത് വന്‍ തിരിച്ചടി നേരിട്ട മേഖലയാണ് മലയാള സിനിമാ വ്യവസായം. അതേസമയം കൊവിഡിനിടയിലും രാജ്യത്ത് തന്നെ ഏറ്റവും മികച്ച സിനിമകള്‍ ഒരുക്കാനും പ്രേക്ഷകരിലേക്ക് എത്തിക്കാനും മലയാളത്തിന് സാധിച്ചു. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ആണ് മലയാള സിനിമയ്ക്ക് താല്‍ക്കാലിക ആശ്വാസമായത്. വമ്പന്‍ തിയറ്റര്‍ റിലീസ് ആകേണ്ടിയിരുന്ന ദൃശ്യം 2 പോലുളള ചിത്രങ്ങള്‍ അടക്കം പ്രേക്ഷകര്‍ വീട്ടിലിരുന്ന് ഒടിടിയില്‍ കണ്ടു.

എന്നാല്‍ തിയറ്ററുകള്‍ സജീവമാകുന്നതോട് കൂടി മാത്രമേ സിനിമാ വ്യവസായത്തിന് ശക്തമായ തിരിച്ച് വരവുണ്ടാകൂ. അതിന് തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആളുകളെ എത്തിക്കാന്‍ കെല്‍പ്പുളള ചിത്രങ്ങളുണ്ടാകണം. അതുകൊണ്ട് തന്നെ മലയാളത്തിലെ തിയറ്റര്‍ ഉടമകള്‍ തൊട്ട് സാധാരണ സിനിമാ തൊഴിലാളികള്‍ വരെ കാത്തിരുന്ന ചിത്രമായിരുന്നു മരക്കാര്‍. തിയറ്ററിലേക്ക് ആളുകളെ എത്തിക്കുമായിരുന്ന ദൃശ്യം 2 ഒടിടിക്ക് പോയെങ്കിലും മരക്കാര്‍ തിയറ്ററില്‍ തന്നെ എത്തും എന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍ പ്രേക്ഷകരെ അടക്കം നിരാശരാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ദൃശ്യം 2വിന്റെ വഴിയേ മരക്കാറും ഒടിടിയില്‍ തന്നെ റിലീസ് ചെയ്‌തേക്കും. ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോണിന്റെ അധികൃതരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായി ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയില്‍ വെച്ച് ആമസോണിന്റെ പ്രതിനിധികള്‍ ചിത്രം കണ്ടുവെന്നാണ് സൂചന.

ഇതോടെ ക്രിസ്തുമസ് റിലീസ് ആയി മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആമസോണില്‍ എത്തിയേക്കും. ദൃശ്യം 2ഉം ആമസോണില്‍ ആണ് റിലീസ് ചെയ്ത്. ഒടിടിയില്‍ ചിത്രം വന്‍ ഹിറ്റ് ആയിരുന്നു. ദൃശ്യം 2 ഒടിടിക്ക് നല്‍കാനുളള തീരുമാനത്തിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ മരക്കാര്‍ തിയറ്ററില്‍ മാത്രമേ പ്രദര്‍ശിപ്പിക്കൂ എന്നാണ് ആന്റണി പെരുമ്പാവൂരും പ്രിയദര്‍ശനും മോഹന്‍ലാലും അടക്കം വ്യക്തമാക്കിയത്.

കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്. അതേസമയം 50 ശതമാനം ആളുകള്‍ക്ക് മാത്രം പ്രവേശനം നല്‍കിയാണ് തിയറ്ററുകള്‍ തുറക്കുന്നത്. മോഹന്‍ലാല്‍ ചിത്രങ്ങളായ മരക്കാറും, ആറാട്ടും അടക്കം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യും എന്നാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചിരുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന മരക്കാറിന്റെ ബജറ്റ് 100 കോടിയാണ്. കാണികള്‍ക്ക് 50 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത് എങ്കില്‍ അത് സാമ്പത്തികമായി നഷ്ടമുണ്ടാക്കും എന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. കൊവിഡ് കാരണം പലതവണ റിലീസ് മാറ്റി വെയ്ക്കപ്പെട്ട ചിത്രമാണ് മരക്കാര്‍. ചിത്രത്തിന്റെ അവസാനം പ്രഖ്യാപിച്ച റിലീസ് തിയ്യതി ഓഗസ്റ്റ് 12 ആയിരുന്നു.












Click it and Unblock the Notifications