മരക്കാര്‍ റിലീസ് വീണ്ടും അനിശ്ചിതത്വത്തില്‍; ആന്റണി പെരുമ്പാവൂര്‍ ഉപാധികള്‍ വെച്ചതായി റിപ്പോര്‍ട്ട്
കൊച്ചി: മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വീണ്ടും ഉപാധികളഉമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്ത്. മിനിമം ഗ്യാരന്റി എന്ന ഉപാധിയാണ് ഇപ്പോള്‍ ആന്റണി പെരുമ്പാവൂര്‍ തിയേറ്റര്‍ ഉടമകള്‍ക്ക് നേരെ വച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിസംബര്‍ രണ്ട് മുതല്‍ മരക്കാര്‍ ദിവസവും നാല് ഷോകള്‍ കളിക്കണമെന്നും ആദ്യവാരം സിനിമയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനവും രണ്ടാം വാരത്തില്‍ 55 ശതമാനവും മൂന്നാം വാരവും അതിന് ശേഷം എത്ര നാള് പ്രദര്‍ശിപ്പിക്കുന്നുവോ അതിന്റെ 50 ശതമാനവും നല്‍കണമെന്നും മിനിമം ഗ്യാരന്റിയും നല്‍കണമെന്നുമാണ് ആന്റണി പെരുമ്പാവൂര്‍ തിയേറ്റര്‍ ഉടമകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ സിനിമ റിലീസുമായി ബന്ധപ്പെട്ട് യാതൊരു ഉപാധിയുമില്ലെന്നും സിനിമ ഡിസംബര്‍ രണ്ടിന് തന്നെ റിലീസ് ചെയ്യുമെന്നും സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അറിയിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാതാവിന്റെ ഈ ആവശ്യങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. കൂടാതെ തങ്ങളുടെ കീഴിലുള്ള ഒരു തിയേറ്ററിലും മരക്കാര്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ഫിയോക്ക് അറിയിച്ചു. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂര്‍ തിയേറ്റര്‍ ഉടമകള്‍ക്ക് നല്കിയ ഉപാധികളുടെ കോപ്പി ലഭിച്ചതായും റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറെ അനിശ്ചിത്വത്തിനൊടുവിലാണ് മരക്കാര്‍ ഡിസംബര്‍ രണ്ടിന് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് മന്ത്രി സജി ചെറിയാന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. മോഹന്‍ലാല്‍ ആരാധകരെ സംബന്ധിച്ചും വസിനിമാസ്വാദകരെ സംബന്ധിച്ചും ഏറെ സന്തോഷകരമായ വാര്‍ത്തായിയരുന്നു അത്. എന്നാല്‍ ഇത് വീണ്ടും അനിശ്ചിത്വത്തിലായത് എല്ലാവരെയും ഒരുപോലെ വിഷമിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ ആവേശത്തിനും കൈയ്യടികള്‍ക്കും ആര്‍പ്പുവിളികള്‍ക്കും ഇടയിലേക്ക്, മരക്കാര്‍ ഈ വരുന്ന ഡിസംബര്‍ രണ്ടാം തീയതി കടന്നു വരുമെന്നും നിങ്ങളുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന, മലയാള സിനിമക്കും ഇന്ത്യന്‍ സിനിമയ്ക്കും അഭിമാനമാകുന്ന ഒരു ചിത്രമായി മരക്കാര്‍ മാറും എന്ന വിശ്വാസവും പ്രതീക്ഷയും പുലര്‍ത്തിക്കൊണ്ടാണ് മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെന്നും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തില്‍ ഒപ്പം നിന്ന ബഹുമാനപ്പെട്ട സാംസ്കാരിക മന്ത്രി ശ്രീ സജി ചെറിയാന്, മോഹന്‍ലാല്‍, പ്രിയദര്ശന്, സുരേഷ് കുമാര്‍, ഒപ്പം ആശീര്‍വാദ് സിനിമാസുമായി എന്നും സഹകരിച്ചിട്ടുള്ള കേരളത്തിലെ തിയറ്ററുകള്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍ എന്നിവര്‍ക്കെല്ലാം ഈ അവസരത്തില്‍ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നുെവന്നും അദ്ദേഹം പറഞ്ഞിരുന്നു. യാതൊരു ഉപാധികളുമില്ലാതെയാണ് ആന്റണി പെരുമ്പാവൂര്‍ മരക്കാരിന്റെ തീയേറ്റര്‍ റിലീസിന് സന്നദ്ധത അറിയിച്ചെന്ന് സിനിമ - സാംസ്കാരിക മന്ത്രി സജി ചെറിയാന് അറിയിച്ചിരുന്നത്. ഇക്കാര്യത്തില്‍ ആന്റണി പെരുമ്പാവൂരിനോട് പ്രത്യേകം നന്ദി പറയുന്നതായും സജി ചെറിയാന് പറഞ്ഞിരുന്നു. സിനിമാരംഗത്തെ എല്ലാ സംഘടനകളേയും ഒരുമിച്ച് നിര്‍ത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം മരക്കാര്‍ റിലീസിന് മുന്‍പ് തന്നെ സംസ്ഥാനത്തെ തീയേറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റി 75 ശതമാനമാക്കാം എന്ന ധാരണയിലേക്ക് സര്‍ക്കാരും ചലച്ചിത്രസംഘടനകളുമെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. തീയേറ്റര്‍ റിലീസ് വേണം എന്ന നിലപാടിലേക്ക് നടന് മോഹന്‍ലാന്‍ എത്തിയിരുന്നു. ഇതും സര്‍ക്കാരിന് അനുകൂലമായി മാറുകയായിരുന്നു. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന എല്ലാ ചിത്രങ്ങളും ഓടിടിയില്‍ റിലീസ് ചെയ്യുമെന്ന് അന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. നഷ്ടം ഉണ്ടായാല്‍ നികത്തണമെന്നാണ് ആന്റണി പെരുമ്പാവൂര്‍ ആദ്യഘട്ടത്തില്‍ മുന്നോട്ടുവച്ച ഉപാധി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. 15 കോടി മുന്‍കൂര്‍ തൂക, ആദ്യ മൂന്നാഴ്ച മരക്കാര്‍ മാത്രം പരമാവധി തിയേറ്ററുകളില്‍ എന്ന നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉപാധി ഫിയോക് അംഗീകരിച്ചിരുന്നു. എന്നാല്‍ നഷ്ടമുണ്ടായാല്‍ തിയേറ്റര്‍ വിഹിതത്തില്‍ നിന്നും പത്ത് ശതമാനമെന്ന ഉപാധി അംഗീകരിക്കാതായതോടെയാണ് സംഭവം വഴിമാറിയത്.

നിര്‍മ്മാതാവ് യഥാര്‍ത്ഥ കണക്ക് നിരത്തുന്നില്ലെന്നാണ് ഫിയോക് പറയുന്നത്. ഒരു സിനിമയ്ക്കായി വിട്ടുവീഴ്ച ചെയ്താല്‍ സമാന ആവശ്യം മറ്റ് നിര്‍മ്മാതാക്കളും ഉന്നയിക്കുമെന്നാണ് ഫിയോക്ക് ഉന്നയിച്ചത്. ഫിയോക് വൈസ് ചെയര്‍മാനാണ് ആന്റണി പെരുമ്പാവൂര്‍. വൈസ് ചെയര്‍മാന്റെ സിനിമികള്‍ തുടര്‍ച്ചയായി ഒടിടിയിലേക്ക് പോകുന്നത് സംഘടന ചര്‍ച്ച ചെയ്ത് തുടര്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നാണ് സംവിധായകന് പ്രിയദര്ശന് പറഞ്ഞിരുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ്, അര്ജുന്, കല്യാണി പ്രിയദര്ശന്, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്ലന് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് പലതവണ മാറ്റിവെക്കേണ്ടിവന്ന ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്ശന് ചിത്രം. ചിത്രത്തിന്റെ അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി ഓഗസ്റ്റ് 12 ആയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും മൂന്നാഴ്ചത്തെ ഫ്രീ റണ്‍ ഉള്‍പ്പെടെ തിയറ്ററുടമകള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും തിയറ്ററുകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തില്‍ ചിത്രം വീണ്ടും മാറ്റിവെക്കുകയായിരുന്നു.
Recommended Video

റിലീസിന് മുമ്പ് തന്നെ ദേശീയ, സംസ്ഥാന അവാര്‍ഡുകളിലായി ആറ് പുരസ്കാരങ്ങളും നേടിയ ചിത്രമാണ് മരക്കാര്‍. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയിരുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന് നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്, കസു നെഡ. പട്ടണം റഷീദ് ചമയവും ചെയ്തിരിക്കുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications