കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരത്തിന് മുന്നിൽ സൗബിനും മേജർ രവിയും;മരടിലെ ഫ്ലാറ്റ് പൊളിച്ചു നീക്കരുത്, പ്രതിഷേധം ശക്തം!

Google Oneindia Malayalam News

കൊച്ചി: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്‌ളാറ്റ് പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മരട് നഗരസഭാ ഓഫീസിന് മുന്നില്‍ പ്രതിഷേധം. സെബാസ്റ്റ്യന്‍ പോള്‍, കെ.ബാബു, നടന്‍ സൗബിന്‍ ഷാഹിര്‍ , സംവിധായകന്‍ മേജര്‍ രവി തുടങ്ങിയവരടക്കം രാഷ്ട്രീയ നേതാക്കളും സമരവുമായി രംഗത്തെത്തിയത്.

<strong>രാഖിയുടെ കൊലപാതകം; അഖിലും രാഹുലും വിഷം കഴിച്ച് മരിക്കാൻ തീരുമാനിച്ചു, ഗൂഢാലോചന നടന്നത് ജൂൺ 18ന്...</strong>രാഖിയുടെ കൊലപാതകം; അഖിലും രാഹുലും വിഷം കഴിച്ച് മരിക്കാൻ തീരുമാനിച്ചു, ഗൂഢാലോചന നടന്നത് ജൂൺ 18ന്...

മരട് ഭവന സംരക്ഷണ സമിതി എന്ന പേരിലാണ് സമരം നടത്തുന്നത്. തീരദേശപരിപാലന ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് ഫ്ലാറ്റുകൾ പൊലിച്ചു നീക്കാൻ കോടതി ഉത്തരവിട്ടത്. ഫ്ലാറ്റ് ഉടമകളുടെ ധർണ്ണ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി കെ ബാബുവും സമരത്തിൽ സംബന്ധിച്ചു. ഹോളിഫെയ്ത്ത്, കായലോരം, ഹോളിഡേ ഹെരിറ്റേജ്, ജെയിൻ ഹൗസിങ്, ആൽഫ വെൻച്വർസ് എന്നീ ഫ്ലാറ്റുകൾ പൊലിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

Ernakulam map

അതേസമയം ഫ്ലാറ്റ് ഉടമകൾ കോടതിയെ കാര്യങ്ങൾ ബോധിപ്പിക്കട്ടെയെന്നാണ് മന്ത്രി എസി മൊയ്തീൻ പറഞ്ഞിരിക്കുന്നത്. ഫ്ലാറ്റുകൾ പൊളിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് മരട് മുനിസിപ്പാലിറ്റിയാണെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. നഗരസഭ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയ സാഹചര്യത്തിലാണ് തങ്ങള്‍ ഫ്‌ളാറ്റുകള്‍ വാങ്ങിയത്. ഫ്‌ളാറ്റ് ഉടമകളുടെ പ്രശ്‌നങ്ങള്‍ നഗരസഭ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്ന് ഫ്‌ളാറ്റുടമകള്‍ കുറ്റപ്പെടുത്തി.
English summary
Marat flat issue: The owners want the government to intervene
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X