കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒപി ജെയ്ഷ ട്രാക്കില്‍ തളര്‍ന്നുവീണ വാര്‍ത്ത ഞെട്ടലുളവാക്കിയെന്ന് മുഖ്യമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: റിയോ ഒളിംപിക്‌സില്‍ വനിതാ മാരത്തണില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം ഒ.പി. ജയ്ഷ ട്രാക്കില്‍ തളര്‍ന്നു വീണെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കായിക താരങ്ങള്‍ നേരിട്ട അവഗണന വേദനയുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവാദിത്വപ്പെട്ടവര്‍ ആരും തന്നെ വെള്ളമോ, മറ്റ് ഊര്‍ജദായകമായ പാനീയങ്ങളോ താരങ്ങള്‍ക്ക് നല്‍കാന്‍ ഇല്ലായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്ലാ 2.5 കിലോമീറ്ററിലും മാരത്തണ്‍ താരങ്ങള്‍ക്ക് ക്ഷീണം തീര്‍ക്കാനുള്ള അവസരമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നു ഉത്തരവാദിത്തപ്പെട്ടവര്‍ ആരും തന്നെ ഇവിടെ ഉണ്ടായിരുന്നില്ല. പകരം എട്ടു കിലോമീറ്റര്‍ ഒളിംപിക്‌സ് സംഘാടകര്‍ ഒരുക്കിയിരുന്ന സജ്ജീകരണങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ നിന്ന് പങ്കെടുത്ത ജയ്ഷയ്ക്കും, കവിത റൗട്ടിനും ലഭ്യമായത്.

op-jaisha

130 കോടി ജനങ്ങളും മനുഷ്യവിഭവ ശേഷിയുമുള്ള രാജ്യം കായിക മത്സരങ്ങളില്‍ പിന്നിലാകുന്നതിന്റെ പ്രധാന കാരണം കായിക താരങ്ങളോടുള്ള അവഗണനയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായിക താരങ്ങളുടെ അടിസ്ഥാന സൗകര്യത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുന്ന ഒരു കായിക സംസ്‌കാരം തന്നെ രൂപപ്പെടുത്തി എടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒപി ജെയ്ഷയ്ക്കും കവിത റൗട്ടിനും ഇന്ത്യന്‍ അധികൃതര്‍ സജ്ജീകരണം ഒരുക്കാത്തത് ഏറെ വിവാദമായിട്ടുണ്ട്. ട്രാക്കില്‍ തളര്‍ന്നുവീണ ജെയ്ഷയ്ക്ക് പിന്നീട് 7 കുപ്പിയോളും ഗ്ലൂക്കോസ് കയറ്റിയാണ് ക്ഷീണം അകറ്റിയത്.

English summary
Marathon Runner OP Jaisha Fainted At The Finish Line
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X