കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറയൂരില്‍ ചന്ദന മോഷണം: മോഷ്ടിച്ച ചന്ദന മരങ്ങള്‍ വനപാലകര്‍ കണ്ടെത്തി

  • By Desk
Google Oneindia Malayalam News

മറയൂര്‍: മറയൂര്‍ ചന്ദന ഡിവിഷനിലെ സംരക്ഷിത വനമേഖലയായ കാരയൂര്‍ റിസര്‍വ്വില്‍ നിന്നും കടത്തികൊണ്ടുപോയ ചന്ദന മരങ്ങള്‍ വനപാലകര്‍ കണ്ടെത്തി. കാന്തല്ലൂര്‍ ഫോറസ്റ്റ് റെയിഞ്ചിന്റെ പരിധിയില്‍ വരുന്ന കുണ്ടക്കാട് കുണ്ടേശ്വരം ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് രണ്ട് ചന്ദന മരങ്ങള്‍ കടത്തി കൊണ്ടുപോകാന്‍ ശ്രമം നടന്നത്്.

രാത്രിനടന്ന മോഷണത്തിന്റെ വിവരം രാവിലെ ഏഴുമണയോടെയാണ് വനപാലകര്‍ അറിയുന്നത്. കാന്തല്ലൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ ചന്ദനത്തടികള്‍ കടത്തികൊണ്ട് പോകാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാക്കള്‍ ഒളിപ്പിച്ചു വച്ച നിലയില്‍ ചന്ദനത്തടികള്‍ കണ്ടെത്തിയത്.കാരയൂര്‍ റിസര്‍വ്വില്‍ നിന്നും പത്ത് ലക്ഷം രൂപയിലധികം വിലവരുന്ന ചന്ദനത്തടികള്‍ നാല് കിലോമീറ്റര്‍ ദൂരെയുള്ള ചന്ദ്രമണ്ഡലം ഭാഗത്തുള്ള യൂക്കാലി തോട്ടത്തില്‍ നിന്നാണ് വനപാലകര്‍ കണ്ടെത്തിയത്.

sandal

രണ്ട് മരങ്ങള്‍ നാല് വലിയ കഷ്ണങ്ങളാക്കിയാണ് മുറിച്ചാണ് കടത്തിക്കൊണ്ടു പോകാനുള്ള ശ്രമം നന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറയൂര്‍ ചന്ദന റിസര്‍വ്വില്‍ നിന്ന് മുറിച്ച ചന്ദന മരങ്ങള്‍ തമിഴ്‌നാട് വനമേഖല വഴി കടത്തികൊണ്ടുപോകാനാണ് മോഷ്ടാക്കല്‍ ശ്രമിച്ചതെന്നും ചന്ദ്രമണ്ഡലം മേഖല കഴിഞ്ഞാല്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ വളരെ കുറച്ചു ഭാഗം സഞ്ചരിച്ച് തമിഴ്‌നാട് വനമേഖല വഴി ചന്ദന മരങ്ങള്‍ കടത്താനുള്ള ശ്രമായിരുന്നു മോഷ്ടാക്കളുടേതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുമെന്ന് കാന്തല്ലൂര്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി ബ്രിജിഷ് അറിയിച്ചു.

English summary
marayur sandal robbery case-caught woods by forest officers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X