മറയൂരിലെ ആയുര്‍വേദ ഡോക്ടര്‍ക്ക് പുരസ്ക്കാരം
മറയൂര്‍:. മറയൂരിലെ ആയുര്‍വേദ ഡോക്ടര്‍ക്ക് പുരസ്ക്കാരം പരിമിതമായ സാഹചര്യങ്ങളില്‍ നിന്നും ആയുര്‍വേദ പഠനം നടത്തി ആയുര്‍വേദ ഡോക്ടറായ മറയൂര്‍ സ്വദേശി രാമാദേവിയാണ് പുരസ്ക്കാരത്തിന് അര്‍ഹയായത്. കര്‍ണ്ണാടകയിലെ ഹുബള്ളിയില്‍ നടന്ന യോഗസൂത്ര 2017-2018 എന്ന ദേശീയ ശില്പശാലയില് ആയുര്‍വേദ പെയിന്‍ മാനേജ്മെന്റ് എന്ന വിഷയിത്തില്‍ അവതരണം നടത്തിയതിനാണ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡിന് മറയൂര്‍ സ്വദേശിനി രമാദേവിയെ അര്‍ഹയാക്കിയത്. ഹുട്ടി ആയുര്‍വേദ സേവാസമിതി ,ആയുഷും ചേര്‍്ന്ന് സംഘടിപ്പിച്ച ശില്പശാലയിലാണ് രമാദേവി ബസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് കരസ്ഥമാക്കിയത്.
കര്‍ണ്ണാടകയിലെ തുംഗൂരിലുള്ള അശ്വനി ആയുര്‍വേദ മെഡിക്കല്‍കോളേജിലാണ് മറയൂര്‍ ബാബുനഗര്‍ സ്വദേശിനിയായ രമാദേവി പഠനം പൂര്‍ത്തിയാക്കിയത് . പഠനത്തിന് ശേഷം അതേ കോളേജില്‍ തന്നെ പ്രാക്ടീസ് നടത്തിവരികയാണ്.അവാര്‍ഡിന് അര്‍ഹയായ രമാദേവി മറയൂര്‍ സെന്റ് മേരീസ് യു പി സ്കൂളിലും തുടര്‍ന്ന് അടിമാലി എസ് എന്‍ ഡി പി സ്കൂളിലും കൂമ്പന്‍ പാറ ഫാത്തിമ മാതാ ഹയര്‍ സെക്കണ്ടറി സ്കൂളിലുമാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീടാണ് ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയത്.വളരെ സാധാരണ കുടുംബമായിരുന്നു രമയുടേത്.

താഴെതട്ടില്‍ നിന്നാണ് പഠനം നടത്തി അഞ്ചുനാട് മേഖലയിലെ ആദ്യ ആയുര്‍വേദ ഡോക്ടറായി രമമാറിയത്്. ജില്ലയിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമാണ് രമ കരസ്തമാക്കിയത്.രമയുടെ നേട്ടത്തില്‍ പ്രദേശവാസികളും സന്തോഷം പ്രകിപ്പിച്ചു.ബാബുനഗര്‍ സ്വദേശികളായ തമ്പിദുരയുടെയും ഉഷാകുമാരിയുടെയും മകളാണ് രമാദേവി . മാതാവ് ഉഷാകുമാരി തമ്പിദുര കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മറയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരുന്നു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications