കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറയൂരിലെ ആയുര്‍വേദ ഡോക്ടര്‍ക്ക് പുരസ്‌ക്കാരം

  • By Desk
Google Oneindia Malayalam News

മറയൂര്‍:. മറയൂരിലെ ആയുര്‍വേദ ഡോക്ടര്‍ക്ക് പുരസ്‌ക്കാരം പരിമിതമായ സാഹചര്യങ്ങളില്‍ നിന്നും ആയുര്‍വേദ പഠനം നടത്തി ആയുര്‍വേദ ഡോക്ടറായ മറയൂര്‍ സ്വദേശി രാമാദേവിയാണ് പുരസ്‌ക്കാരത്തിന് അര്‍ഹയായത്. കര്‍ണ്ണാടകയിലെ ഹുബള്ളിയില്‍ നടന്ന യോഗസൂത്ര 2017-2018 എന്ന ദേശീയ ശില്‍പശാലയില്‍ ആയുര്‍വേദ പെയിന്‍ മാനേജ്‌മെന്റ് എന്ന വിഷയിത്തില്‍ അവതരണം നടത്തിയതിനാണ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡിന് മറയൂര്‍ സ്വദേശിനി രമാദേവിയെ അര്‍ഹയാക്കിയത്. ഹുട്ടി ആയുര്‍വേദ സേവാസമിതി ,ആയുഷും ചേര്‍്ന്ന് സംഘടിപ്പിച്ച ശില്‍പശാലയിലാണ് രമാദേവി ബസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് കരസ്ഥമാക്കിയത്.

കര്‍ണ്ണാടകയിലെ തുംഗൂരിലുള്ള അശ്വനി ആയുര്‍വേദ മെഡിക്കല്‍കോളേജിലാണ് മറയൂര്‍ ബാബുനഗര്‍ സ്വദേശിനിയായ രമാദേവി പഠനം പൂര്‍ത്തിയാക്കിയത് . പഠനത്തിന് ശേഷം അതേ കോളേജില്‍ തന്നെ പ്രാക്ടീസ് നടത്തിവരികയാണ്.അവാര്‍ഡിന് അര്‍ഹയായ രമാദേവി മറയൂര്‍ സെന്റ് മേരീസ് യു പി സ്‌കൂളിലും തുടര്‍ന്ന് അടിമാലി എസ് എന്‍ ഡി പി സ്‌കൂളിലും കൂമ്പന്‍ പാറ ഫാത്തിമ മാതാ ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീടാണ് ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയത്.വളരെ സാധാരണ കുടുംബമായിരുന്നു രമയുടേത്.

award

താഴെതട്ടില്‍ നിന്നാണ് പഠനം നടത്തി അഞ്ചുനാട് മേഖലയിലെ ആദ്യ ആയുര്‍വേദ ഡോക്ടറായി രമമാറിയത്്. ജില്ലയിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമാണ് രമ കരസ്തമാക്കിയത്.രമയുടെ നേട്ടത്തില്‍ പ്രദേശവാസികളും സന്തോഷം പ്രകിപ്പിച്ചു.ബാബുനഗര്‍ സ്വദേശികളായ തമ്പിദുരയുടെയും ഉഷാകുമാരിയുടെയും മകളാണ് രമാദേവി . മാതാവ് ഉഷാകുമാരി തമ്പിദുര കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മറയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരുന്നു.

English summary
Marayur ayuruveda doctor got award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X