പൊതുഗതാഗതം തടസപ്പെട്ടു,വ്യാപാര മേഖലയും സ്തംഭിച്ചു..കേരളത്തിൽ ജനജീവിതം ദുസഹമാക്കി പണിമുടക്ക്
ദില്ലി; കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് സംസ്ഥാനത്ത് പൂർണം. നഗര,ഗ്രാമ വ്യത്യാസങ്ങളില്ലാതെ പൊതുഗാതാഗതവും വ്യാപാരമേഖലയും സ്തംഭിച്ചതോടെ ഹർത്താലിന് സമാനമായ സാഹചര്യമാണ് കേരളത്തിൽ ഉള്ളത്. ബി എം എസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

ജീവനക്കാരുടെ ലഭ്യത അനുസരിച്ച് പോലീസ് സഹായത്തോടെ പ്രധാന റൂട്ടുകളില്‍ സര്‍വീസുകള്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കെ എസ് ആർ ടി സി നേരത്തേ അറിയിച്ചിരുന്നു. എന്നാൽ ഇന്ന് ബസുകൾ ഒന്നും തന്നെ സർവ്വാസ് നടത്തിയില്ല. ചില ജില്ലകളിലാകട്ടെ സർവ്വീസ് നടത്തിയ ബസുകൾ സമരക്കാർ തടയുന്ന സാഹചര്യം ഉണ്ടായി. സ്വാകാര്യ വാഹനങ്ങൾ അനുവദിക്കുമെന്ന് സമരക്കാർ അറിയിച്ചിരുന്നുവെങ്കിലും ഇതും പലയിടത്തും തടഞ്ഞു. ഇത് ചിലയിടങ്ങളിൽ നേരിയ തോതിലുള്ള സംഘർഷത്തിന് വഴി വെച്ചിരുന്നു.
വ്യാപാര സ്ഥാപനങ്ങൾ എല്ലാം തന്നെ അടഞ്ഞ് കിട്ടകുകയാണ്. സ്വാകാര്യ-സർക്കാർ സ്ഥാപനങ്ങളിൽ ജീവനക്കാർ ജോലിക്കെത്തിയിരുന്നുവെങ്കിലും സമരക്കാർ ഇടപെട്ട് ഇവരെ തിരിച്ചപ്പിച്ചു. കൊച്ചി ബി പി സി എല്ലില്‍ ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞത് നേരിയ തോതിൽ പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായി. ബി പി സി എല്ലില്‍ ഹൈക്കോടതി പണിമുടക്ക് നിരോധിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു ജീവനക്കാർ എത്തിയത്. പ്രതിഷേധം ശക്തമായതോടെ ഇവിടെ പോലീസ് സംരക്ഷണയിൽ ജീവനക്കാരെ അകത്തേക്ക് കടത്തി വിട്ടു .കൊച്ചി ഫാക്ടിലും പാലക്കാട് കിൻഫ്ര പാർക്കിലും ജോലിക്കെത്തിയവരെ സമരക്കാർ തടയുന്ന സാഹചര്യം ഉണ്ടായി. അതേസമയം എറണാകുളത്ത് വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് സർക്കാർ ഓഫീസുകൾ പൂർണമായും അടഞ്ഞ് കിടക്കുന്ന സ്ഥിതിയാണ്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി കിടക്കുന്ന യാത്രക്കാർക്ക് പോലീസ് ഇടപെട്ട് വാഹന സൗകര്യം ഒരുക്കി കൊടുക്കുന്നുണ്ട്. ഇവിടെ സ്വകാര്യ വാഹനങ്ങളാണ് ജനം കൂടുതലായി ആശ്രയിക്കുന്നത്. ചരുക്കം ചില ടാക്സികൾ ഇവിടെ സർവ്വീസ് നടത്തുന്നുണ്ട്. അതിനിടെ തിരുവനന്തപുരം കാട്ടാക്കടയിൽ ബി ജെ പി പ്രവർത്തകരും സമരാനുകൂലികളും തമ്മിൽ നേരിയ സംഘർഷമുണ്ടായി. കസേര നിരത്തി റോഡ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ പണിമുടക്ക് പൂർണമാണ്.ആലപ്പുഴയിൽ തൊഴിലാളി യൂണിയനുകൾ ജോലിക്കാരെ നിർബന്ധിച്ച് സമരത്തിനിറക്കുന്ന സാഹചര്യം ഉണ്ടായി. തൃശ്ശൂരിൽ ഓട്ടോകൾ സർവ്വീസ് നടത്തുന്നുണ്ട്. ഡിപ്പോകളിൽ നിന്നുള്ള കെ എസ് ആർ ടി സി സർവ്വീസുകൾ ഇല്ലേങ്കിലും ദീർഘദൂര കെ എസ് ആർ ടി സകൾ ഡിപ്പോയിൽ എത്തുന്നുണ്ട്. അതേസമയം ജില്ലയിൽ കടകൾ എല്ലാം തന്നെ അടഞ്ഞ് കിടക്കുകയാണ്.
പാലക്കാട് ജില്ലയിൽ വ്യവസായ മേഖലയിലും പണിമുടക്ക് പൂർണമാണ്. മലപ്പുറം ജില്ലയിൽ എടവണ്ണപ്പാറയിൽ കടകൾ ബലമായി അടപ്പിച്ച് സമരക്കാർ പ്രതിഷേധിച്ചു. കോഴിക്കോട് സമരക്കാർ വ്യാപകമായി വാഹനങ്ങൾ തടയുന്നുണ്ട്. സമരക്കാർ ഓട്ടോറിക്ഷയുടെ കാറ്റഴിച്ചുവിട്ട സംഭവം ഉണ്ടായി.
Recommended Video
കണ്ണൂരിലും പണിമുടക്ക് പൂർണമാണ്. സ്വകാര്യ ബസുകളും കെ എസ് ആർ ടി സിയും സർവീസ് നടത്തുന്നില്ല. ആശുപത്രിയിലേക്കുള്ള വാഹനങ്ങൾ മാത്രമാണ് കണ്ണൂരിൽ ഓടുന്നത്. ജില്ലയിൽ ശക്തമായ മുൻകരുതലുകൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ജീപ്പിലും ബൈക്കിലുമായി പെട്രോളിങും പോലീസും നടത്തുന്നുണ്ട്. കാസർകോട് ദേശീയ പാതയിൽ സമരക്കാർ വാഹനങ്ങൾ തടയുന്ന അവസ്ഥയുണ്ടായിരുന്നു. ചില വാഹനങ്ങളുടെ താക്കോല്‍ ഊരാന്‍ സമരാനുകൂലികള്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ചില യാത്രക്കാര്‍ സമരക്കാരെ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിനിടയാക്കിയത്. തുടർന്ന് പോലീസെത്തി ഗതാഗതം പുനസ്ഥാപിച്ചു.












Click it and Unblock the Notifications