കേന്ദ്രസര്‍ക്കാരിനെതിരെ നടത്തുന്ന മാര്‍ച്ച് വിജയിപ്പിക്കണം: എന്‍ജിഒ യൂണിയന് ജില്ലാ കൗണ്‍സില്‍
കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജൂലൈ 12ന് എന്‍ജിഒ യൂണിയന് സംഘടിപ്പിക്കുന്ന മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കുന്നതിനായി ജീവനക്കാര്‍ മുന്നിട്ടിറങ്ങണമെന്ന് യൂണിയന് ജില്ലാകൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
പി.എഫ്.ആര്.ഡി.എ. നിയമം പിന്‍വലിക്കുക, എല്ലാ ജിവനക്കാര്‍ക്കും നിര്‍വചിക്കപ്പെട്ട ഉറപ്പുവരുത്തുക, സംസ്ഥാന സര്‍ക്കാറിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക, അഴിമതി രഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവില്‍ സര്‍വ്വീസിനുള്ള പ്രവര്‍ത്തനങ്ങളില്‍ അണിചേരുക, വര്‍ഗീയത ചെറുക്കുക, മത നിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കുക, വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക, കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, 15-ാം ധനകാര്യ കമ്മീഷന്റെ പ്രതിലോമകരമായ നിലപാടുകള്‍ തിരുത്തുക,കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് കേരള എന്‍.ജി.ഒ.യൂണിയന്റെ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാര്‍ ജൂലായ് 12ന് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുന്നത്.

എന്‍ ജി ഒ യൂണിയന് ജില്ലാകൗണ്‍സില്‍ യോഗം
പരിപാടി വിജയിപ്പിക്കാന്‍ യൂണിയന് ജില്ലാ കൗണ്‍സില്‍ യോഗം ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു. ജില്ലാ പ്രസിഡന്റ് കെ.ആനന്ദന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.കെ.അബ്ദുള്‍ ഗഫൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, സംസ്ഥാന സെക്രട്ടേറിയേറ്റംഗം വാമദേവന് സംസ്ഥാന സമ്മേളന തീരുമാനങ്ങളും വിശദീകരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ജോസ് തോമസ്, കെ.എം.റോയി,ടി.എം.കുര്യാക്കോസ്,കെ.ഷാബു എന്നിവര്‍ പങ്കെടുത്തു.സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.സി.ചാത്തുക്കുട്ടി ചര്‍ച്ചക്ക് മറുപടി പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications