പ്ലാസ്റ്റിക്ക് ഷ്രെഡ്ഡിങ്ങ് യൂനിറ്റിനെതിരെ സമര സമിതിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്
വടകര:കുന്നത്തുകര ലക്ഷംവീട് കോളനി പ്രദേശത്ത് ആരംഭിക്കുന്ന പ്ലാസ്റ്റിക്ക് ഷ്രെഡ്ഡിങ്ങ് യൂനിറ്റിനെതിരെ സമര സമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികളും നാട്ടുകാരും മണിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി .സമദ് പയ്യോളി മാർച്ച് ഉദ്ഘാടനം ചെയ്തു. മനോജ് കുന്നത്തുകര അധ്യക്ഷത വഹിച്ചു. ചന്ദ്രൻ മൂഴിക്കൽ, കെപി രാജഗോപാലൻ ,എംസി നാരായണൻ,എഫ്എം മുനീർ ,അബ്ദുള്ള, ലിനീഷ് മുതുവന, ഇപി യൂസഫ്,പിവിഷഹദ്, ശ്രീനിവാസൻ,വിപി രാധാകൃഷ്ണൻ, ബഷീർ, വിപി ഗോപാലൻ എന്നിവർ പ്രസംഗിച്ചു.മാർച്ച് പോലീസ് തടഞ്ഞതിനാൽ സമരക്കാർ റോഡ് ഉപരോധിച്ചു

പ്ലാസ്റ്റിക് ഷ്രഡിങ് യൂണിറ്റ് ആരംഭിക്കുന്നതിനെതിരെ സമര സമിതി നടത്തിയ മണിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് മാർച്ച്












Click it and Unblock the Notifications