ഒഞ്ചിയം റോഡ് വികസനം പാതിവഴിയില്‍; പിഡബ്ളൂഡി ഓഫീസ് മാര്‍ച്ച് നടത്തി
വടകര: ഒഞ്ചിയം റോഡ് വികസനം പാതിവഴിയില്‍; പിഡബ്ളൂഡി. ഓഫീസ് മാര്‍ച്ച് നടത്തിവെള്ളിക്കുളങ്ങര-ഒഞ്ചിയം റോഡ് വികസന പ്രവര്‍ത്തനം പൂര്‍ത്തിയാക്കാത്ത നടപടിക്കെതിരെ റോഡ് വികസന സമിതി നേതൃത്വത്തില്‍ വടകര പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജീനിയറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. കവിത ഉദ്ഘാടനം ചെയ്തു. പി. ജയരാജന്‍ അധ്യക്ഷതവഹിച്ചു. ഒഞ്ചിയം ബാബു, കെ. അശോകന്‍, ഒഞ്ചിയം ശിവശങ്കരന്‍, പറമ്പത്ത് ബാബു, കൊയിറ്റോടി ഗംഗാധരന്‍, മെഹറൂഫ്, മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

ഒഞ്ചിയം റോഡ് വികസനം പാതിവഴിയില്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് വടകര പി.ഡബ്ളു.ഡി. ഓഫീസ് മാര്‍ച്ച് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. കവിത ഉദ്ഘാടനം ചെയ്യുന്നു
കുഞ്ഞിപ്പളളി റെയില്‍വെ മേല്‍പാലം പ്രധാന പണിപൂര്‍ത്തിയായി വര്‍ഷം കഴിഞ്ഞിട്ടും പാത തുറന്നുകൊടുക്കാത്തതില്‍ പ്രതിഷേധീച്ച് ആര്‍. എം. പി .അഴിയൂര്‍ ലോക്കല്‍ കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.റെയില്‍വെയുടെ പണിപൂര്‍ത്തീകരിച്ച ഈ പാതക്ക് അപ്രോച്ച് റോഡിന്‍റ പണിമാത്രമാണ് ബാക്കിയുളളത് . ഇത് പൂര്‍ത്തീകരിച്ച് മേല്‍പാത തുറന്നുകൊടുക്കണമെന്നും,ഈ പാതക്ക് ടോള്‍ പിരിക്കാനുളള സര്‍ക്കാര്‍ നീക്കത്തെ ശക്തമായിനേരിടുമെന്നും ഭാരവാഹികള്‍ പറഞ്ഞു.ആർ .എം.പി.ഐ വടകര ഏരിയാ സെക്രട്ടറി കെ.അബ്ദുൽ ലിനീഷ് പ്രതിഷേധ പരിപാടി ഉൽഘാടനം ചെയ്തു.വി. പി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.സിബി ,കെ.ഭാസ്കരന്‍ ,സി.സുഗതന്‍ ,കെ. രവീന്ദ്രന്‍, കെ.കെ.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications