കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സജ്ജീവമാകാതെ സ്‌കൂള്‍ വിപിണി: കച്ചവടക്കാര്‍ പ്രതിസന്ധിയില്‍

സജ്ജീവമാകാതെ സ്‌കൂള്‍ വിപിണി: കച്ചവടക്കാര്‍ പ്രതിസന്ധിയില്‍

  • By Desk
Google Oneindia Malayalam News

ഇടുക്കി:പുതിയ അധ്യായന വര്‍ഷാരംഭം പടിവാതിക്കല്‍ എത്തിനില്‍ക്കുന്നു എങ്കിലും സ്‌കൂള്‍ തുറക്കല്‍ മുമ്പില്‍ കണ്ട് വ്യാപാരികള്‍ വിപണി സജീവമാക്കിയെങ്കിലും മുന്‍വര്‍ഷങ്ങില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വിപണിയില്‍ വലിയ മാന്ദ്യം അനുഭവപ്പെടുകയാണ്.വര്‍ണ്ണക്കുടകളും ബാഗുകളുമെല്ലാം ആവശ്യക്കാരുടെ ശ്രദ്ധയാകര്‍ഷിക്കും വിധം പ്രദര്‍ശിപ്പിച്ചിട്ടും വില്‍പ്പനയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.ബാഗും കുടയുമുള്‍പ്പെടെയുള്ള വസ്തുക്കള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ വിപണിയിലേക്കെത്തുന്നില്ലെന്നാണ് വ്യാപാരികളുടെ ഭാഷ്യം.

ബാഗുള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് ഇത്തവണ കാര്യമായ വിലവര്‍ധനവ് ഉണ്ടായിട്ടില്ലെങ്കിലും കാര്‍ഷികമേഖലയുടെ തകര്‍ച്ചയാണ് വിപണിയുടെ മാന്ദ്യത്തിന് ഇടവരുത്തിയിട്ടുള്ളത്.നോട്ട് നിരോധനം,ഇന്ധന വിലവര്‍ധനവ്,കുരുമുളകിന്റെ വിലയിടിവ് എന്നിവയും സ്‌കൂള്‍ വിപണിയില്‍ തിരിച്ചടിയായി.ആവശ്യ വസ്തുക്കളുടെ തീവിലയും സ്‌കൂള്‍ വിപണിയിലേക്ക് കര്‍ഷകരെ എത്തിക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്നു.പോയ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ മഴനേരത്തെ എത്തിയതും സ്‌കൂള്‍ വിപണി ചൂടുപിടിപ്പിക്കുന്നതിന് തടസ്സമായിട്ടുണ്ട്.

scjhool

എല്ലാത്തിനുമുപരി വരവിനേക്കാള്‍ അധികം ചിലവാകുന്ന കര്‍ഷകരുടെ കമ്മി ബഡ്ജറ്റാണ് സ്്കൂള്‍ വിപണിയിലെ തണുപ്പന്‍ പ്രതികരണത്തിന് പ്രധാനകാരണം.മുന്‍ വര്‍ഷങ്ങളിലേതു പോലെതന്നെ കാര്‍ട്ടൂണ്‍ കുടകളും ബാഗുകളുമൊക്കായാണ് ഇത്തവണത്തേയും ന്യൂജന്‍ ട്രെന്റ്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച സാധനകള്‍ക്ക് വലിയ രീതിയിലുള്ള വിലവര്‍ധനവ് ഉണ്ടായിട്ടില്ലെന്നും കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.നിലവിലെ മാന്ദ്യമൊഴിഞ്ഞ് വരും ദിവസങ്ങളില്‍ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.

English summary
marchants in crisis at idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X