കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍ക്ക് ദാന വിവാദം; മന്ത്രിയേയും വിസിയേയും തള്ളി വിവാരാവകാശ രേഖ

Google Oneindia Malayalam News

തിരുവനന്തപുരം: എംജി സര്‍വ്വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെടി ജലീലിന്‍റേയും വിസിയുടേയും വാദങ്ങള്‍ തള്ളി വിവരാവകാശ രേഖ. മാര്‍ക്ക് നല്‍കാന്‍ ഫയല്‍ അദാലത്തില്‍ തന്നെ തിരുമാനം കൈക്കൊണ്ടിരുന്നുവെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. സര്‍വ്വകലാശാലയുടെ തീരുമാനങ്ങളില്‍ മന്ത്രിക്ക് ഒരിക്കലും ഇടപെടാനാകില്ലെന്നും സിന്‍ഡികേറ്റാണ് തിരുമാനം കൈക്കൊണ്ടത് എന്നുമായിരുന്നു നേരത്തെ കെടി ജലീല്‍ പറഞ്ഞിരുന്നത്.

 ktchenni

ഫിബ്രവരിയില്‍ നടന്ന അദാലത്തില്‍ തന്നെ മാര്‍ക്ക് നല്‍കാന്‍ തിരുമാനിച്ചതായാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. പാസ്ബോര്‍ഡ് നല്‍കുന്ന മോഡറേഷന് പുറമെയാണിത്. വിസിയും ഈ അദാലത്തില്‍ ഒപ്പ് വെച്ചിട്ടുണ്ട്. അതേസമയം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും അദാലത്തില്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഷറഫുദ്ദീന്‍റേയും ഒരു സിന്‍റിക്കേറ്റ് അംഗത്തിന്‍റേയും സമീപവാസിയായ കുട്ടിയുടെ മാര്‍ക്കാണ് കൂട്ടി നല്‍കിയതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. എംജി സര്‍വ്വകാലശാലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് ബിടെക്കിന് അഞ്ച് മാര്‍ക്ക് മോഡറേഷന്‍ നല്‍കിയതിലൂടെ വന്‍ ക്രമക്കേടാണ് മന്ത്രി നടത്തിയിരിക്കുന്നതെന്നായിരുന്നു രമേശ് ചെന്നിത്തല ആരോപിച്ചത്.

മന്ത്രി നടത്തിയ അദാലത്തിലാണ് മാര്‍ക്ക് ദാനം തീരുമാനിച്ചത്. അദാലത്തിന്‍റെ പേരില്‍ വലിയ ക്രമക്കേടാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അദാലത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തതും ക്രമ വിരുദ്ധമാണ്. അദാലത്തിലൂടെ മാര്‍ക്ക് കൂട്ടിനല്‍കി തോറ്റവരെ ജയിപ്പിക്കുന്ന കെടി ജലീല്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

ആത്മഹത്യ ചെയ്യാന്‍ തിരുമാനിച്ചു; ജോളിയുടെ വെളിപ്പെടുത്തല്‍! രാത്രിയില്‍ പോലീസിന്‍റെ നാടകീയ നീക്കം ആത്മഹത്യ ചെയ്യാന്‍ തിരുമാനിച്ചു; ജോളിയുടെ വെളിപ്പെടുത്തല്‍! രാത്രിയില്‍ പോലീസിന്‍റെ നാടകീയ നീക്കം

വട്ടിയൂര്‍ക്കാവില്‍ ബിജെപി നക്ഷത്രമെണ്ണും; ആഞ്ഞ് കൂട്ടിയിട്ടും വെറും 26000 വോട്ട് മാത്രമെന്ന്വട്ടിയൂര്‍ക്കാവില്‍ ബിജെപി നക്ഷത്രമെണ്ണും; ആഞ്ഞ് കൂട്ടിയിട്ടും വെറും 26000 വോട്ട് മാത്രമെന്ന്

സിലിയുടെ 50 പവനോളം ആഭരണം അപ്രത്യക്ഷമായി; കൈക്കലാക്കിയത് ജോളി? സംശയമേറ്റി ഷാജുവിന്‍റെ വാദംസിലിയുടെ 50 പവനോളം ആഭരണം അപ്രത്യക്ഷമായി; കൈക്കലാക്കിയത് ജോളി? സംശയമേറ്റി ഷാജുവിന്‍റെ വാദം

English summary
Mark giving decision was taken in the adalath itself; RTI report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X