കൊച്ചിക്കാരന് സ്വന്തമാക്കിയ ഡൊമൈന്‍ സാക്ഷാല്‍ സുക്കര്‍ബര്‍ഗ് വാങ്ങി, എത്ര രൂപയ്ക്കെന്നോ
കൊച്ചി: ഫേസ്ബുക്ക് സ്ഥാപകന്‍ സാക്ഷാല്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് മകളുടെ പേരിലുള്ള ഡൊമൈന്‍ വാങ്ങാന്‍ കൊച്ചി വരെ വരേണ്ടി വന്നു. സുക്കര്‍ ബര്‍ഗ് കൊച്ചിയില്‍ വന്ന് ഡൊമൈന്‍ വാങ്ങിയെന്നല്ല കേട്ടോ കഥ. തന്റെ മകളുടെ പേരിലുള്ള ഇന്റര്‍നെറ്റ് ഡൊമൈന്‍ സ്വന്തമാക്കിയ മലയാളി വിദ്യാര്‍ഥിയില്‍ നിന്നാണ് സുക്കര്‍ ബര്‍ഗ് ഡൊമൈന്‍ വാങ്ങിയത്.
അങ്കമാലി കിടങ്ങൂര്‍ സ്വദേശിയായ അമല്‍ അഗസ്റ്റിന് എന്ന വിദ്യാര്‍ഥിയില്‍ നിന്നാണ് സുക്കര്‍ ബര്‍ഗ് ഡൊമൈന്‍ വാങ്ങിയത്. കഴിഞ്ഞ ഡിസംബറിലാണ് മാക്സ്ചാന്സുക്കര്ബര്ഗ്.ഒആര്‍ജി എന്ന ഡൊമൈന്‍ വാങ്ങിയത്. 700 ഡോളര്‍ പ്രതിഫലം നല്‍കിയാണ് സുക്കര്‍ ബര്‍ഗ് ഡൊമൈന്‍ വാങ്ങിയത്.

സുക്കര്‍ബര്‍ഗിന്റെ ധനകാര്യ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ഐകോണിക് കാപ്പിറ്റല്‍ എന്ന സ്ഥാപനത്തിന്റെ മാനേജര്‍ സാറ ചാപ്പലിന്റെ ഇ മെയില്‍ സന്ദേശം അമലിന് ലഭിച്ചതോടെയാണ് സംഭവം വാര്‍ത്തയായത്. ഗോ ഡോഡി എന്ന ഓണ്‍ലൈന്‍ വ്യാപര സൈറ്റ് വഴിയാണ് വ്യാപരം നടന്നത്. വിലപേശാന്‍ നില്‍ക്കാതെ 700 ഡോളറിന്റെ ഓഫര്‍ അമല്‍ സ്വീകരിയ്ക്കുകയായിരുന്നു.
പ്രശസ്തരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍, ബ്രാന്‍ഡുകള്‍ എന്നിവയുടെ ഇന്റര്‍നെറ്റ് വിലാസങ്ങള്‍ സ്വന്തമാക്കുകയും പിന്നീട് ഇത് ആവശ്യക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യുന്ന സൈബര്‍ സ്ക്വാട്ടിംഗ് എന്ന രീതിയാണ് വ്യാപാരത്തിനായി അവലംബചിച്ചത്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications