കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിക്കാരന്‍ സ്വന്തമാക്കിയ ഡൊമൈന്‍ സാക്ഷാല്‍ സുക്കര്‍ബര്‍ഗ് വാങ്ങി, എത്ര രൂപയ്ക്കെന്നോ

Google Oneindia Malayalam News

കൊച്ചി: ഫേസ്ബുക്ക് സ്ഥാപകന്‍ സാക്ഷാല്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് മകളുടെ പേരിലുള്ള ഡൊമൈന്‍ വാങ്ങാന്‍ കൊച്ചി വരെ വരേണ്ടി വന്നു. സുക്കര്‍ ബര്‍ഗ് കൊച്ചിയില്‍ വന്ന് ഡൊമൈന്‍ വാങ്ങിയെന്നല്ല കേട്ടോ കഥ. തന്റെ മകളുടെ പേരിലുള്ള ഇന്റര്‍നെറ്റ് ഡൊമൈന്‍ സ്വന്തമാക്കിയ മലയാളി വിദ്യാര്‍ഥിയില്‍ നിന്നാണ് സുക്കര്‍ ബര്‍ഗ് ഡൊമൈന്‍ വാങ്ങിയത്.

അങ്കമാലി കിടങ്ങൂര്‍ സ്വദേശിയായ അമല്‍ അഗസ്റ്റിന്‍ എന്ന വിദ്യാര്‍ഥിയില്‍ നിന്നാണ് സുക്കര്‍ ബര്‍ഗ് ഡൊമൈന്‍ വാങ്ങിയത്. കഴിഞ്ഞ ഡിസംബറിലാണ് മാക്‌സ്ചാന്‍സുക്കര്‍ബര്‍ഗ്.ഒആര്‍ജി എന്ന ഡൊമൈന്‍ വാങ്ങിയത്. 700 ഡോളര്‍ പ്രതിഫലം നല്‍കിയാണ് സുക്കര്‍ ബര്‍ഗ് ഡൊമൈന്‍ വാങ്ങിയത്.

Zuckerberg

സുക്കര്‍ബര്‍ഗിന്റെ ധനകാര്യ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ഐകോണിക് കാപ്പിറ്റല്‍ എന്ന സ്ഥാപനത്തിന്റെ മാനേജര്‍ സാറ ചാപ്പലിന്റെ ഇ മെയില്‍ സന്ദേശം അമലിന് ലഭിച്ചതോടെയാണ് സംഭവം വാര്‍ത്തയായത്. ഗോ ഡോഡി എന്ന ഓണ്‍ലൈന്‍ വ്യാപര സൈറ്റ് വഴിയാണ് വ്യാപരം നടന്നത്. വിലപേശാന്‍ നില്‍ക്കാതെ 700 ഡോളറിന്റെ ഓഫര്‍ അമല്‍ സ്വീകരിയ്ക്കുകയായിരുന്നു.

പ്രശസ്തരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍, ബ്രാന്‍ഡുകള്‍ എന്നിവയുടെ ഇന്റര്‍നെറ്റ് വിലാസങ്ങള്‍ സ്വന്തമാക്കുകയും പിന്നീട് ഇത് ആവശ്യക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യുന്ന സൈബര്‍ സ്‌ക്വാട്ടിംഗ് എന്ന രീതിയാണ് വ്യാപാരത്തിനായി അവലംബചിച്ചത്.

English summary
Mark Zuckerberg buys domain name from engineering student in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X