ഒരു തെണ്ടിയെപ്പോലെ വലിച്ചെറിയപ്പെടേണ്ടവനാണോ താന്‍; വിളിച്ച് വരുത്തി അപമാനിച്ചെന്ന് കട്ജു
എന്നാല്‍ ഒരു മുന്‍ സുപ്രീം കോടതി ജഡ്ജിയെ കൈകാര്യം ചെയ്തത് ശരിയായില്ല. ഒരു തെണ്ടിയേപ്പോലെ കോടതിയില്‍ നിന്ന് വലിച്ചെറിയപ്പെടേണ്ടയാളാണോ താന്‍ എന്നും കട്ജു ചോദിക്കുന്നു.
ദില്ലി: സൗമ്യവധക്കേസ് പുനര്‍വിചാരണവേളയില്‍ നടന്നത് ആസൂത്രിതമായാണ് നടന്നതെന്നും തന്നെ കോടതഇല് വിളിച്ച് വരുത്തി കരുതിക്കൂട്ടി അപമാനിച്ചെന്നും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഫേസ്ബുക്കിലൂടെയാണ് കട്ജുവിന്റെ വിമര്‍ശനം.
കഴിഞ്ഞ ദിവസം സൗമ്യവധക്കേസ് വിചാരണ വേളയില്‍ കട്ജുവിനെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യത്തിന് കേസെടുക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. സുപ്രീം കോടതി നടപടിയെ രൂക്ഷമായി കട്ജു വിമര്‍ശിച്ചു. കേസിലെ പുനഃപരിശോധനാ ഹര്‍ജിയുടെ വാദം കോടതി ആത്മാര്‍ഥതയോടെ അല്ല നടത്തിയത്.

കോടതി വെറും നാട്യമാണ് കാണിച്ചത്. തന്നെ അപമാനിക്കാനാണ് സുപ്രീം കോടതി വിളിച്ചത്. കോടതി ആവശ്യപ്പെട്ടിട്ടാണ് വന്നത്. എന്നാല്‍ ഒരു മുന്‍ സുപ്രീം കോടതി ജഡ്ജിയെ കൈകാര്യം ചെയ്തത് ശരിയായില്ല. ഒരു തെണ്ടിയേപ്പോലെ കോടതിയില്‍ നിന്ന് വലിച്ചെറിയപ്പെടേണ്ടയാളാണോ താന്‍ എന്നും കട്ജു ചോദിക്കുന്നു.
വാദത്തിലുടനീളം ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തന്നെ പരിഹസിക്കാനാണ് ശ്രമിച്ചത്. സുപ്രീം കോടതി ജഡ്ജിയായിരുന്ന താന്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്യെക്കാള് മുതിര്‍ന്ന ആളാണെന്ന പരിഗണന പോലും നല്‍കിയില്ലെന്നും കട്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.
സൗമ്യവധക്കേസ് പഗിണിച്ച സുപ്രീംകോടതി ബഞ്ച് അധ്യക്ഷന്‍ രഞ്ജന്‍ ഗൊഗോയ് തന്റെ അഭിപ്രായങ്ങള്‍ വിലമതിക്കുമെന്നാണ് കരുതിയത്. എന്നാല്‍ തികഞ്ഞ് അപമാനമാണ് നേരിടേണ്ടി വന്നത്. ഗൊഗോയ് ആസൂത്രണം ചെയ്ത നാടകമാണ് അവിടെ നടന്നതെന്നും കട്ജു ആരോപിച്ചു.
വാദം ആരംഭിച്ചപ്പോള്‍ തന്നെ തനിക്കത് മനസിലായി. കോടതി അലക്ഷ്യം ആരോപിക്കാനുള്ള പദ്ധതിയാണ് അവിടെ നട്ടന്നത്. സൗമ്യവധക്കേസില്‍ നിരവധി വസ്തുതകള്‍ പറയാനുണ്ടെന്ന് അറിയിച്ചിട്ടും സമയം അനുവദിച്ചില്ല. കേസിനായി നടത്തിയ തയ്യാറെടുപ്പുകള്‍ കോടതിയില്‍ വ്യക്തമാക്കാന്‍ സാധിച്ചില്ലെന്നും കട്ജു പറയുന്നു.
താനെഴുതിയ ബ്ലോഗുകള്‍ കോടതി അലക്ഷ്യമാണെന്നാണ് ഗൊഗോയ് കണ്ടെത്തിയത്. അതിന്റേ പേരില്‍ തനിക്ക് നോട്ടീസ് നല്‍കുമെന്ന് പറഞ്ഞു. ഭീഷണിപ്പെടുത്തേണ്ടെന്ന് പറഞ്ഞപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ച് പുറത്തേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. കോടതി ആവശ്യപ്രകാരം വന്ന് തന്നെ അവസാനം അപമാനിച്ചുവെന്നും കട്ജു പോസ്റ്റില്‍ പറയുന്നു. എന്നാല്‍ ഇത് വിവാദമായതോടെ കട്ജു ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications