കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു തെണ്ടിയെപ്പോലെ വലിച്ചെറിയപ്പെടേണ്ടവനാണോ താന്‍; വിളിച്ച് വരുത്തി അപമാനിച്ചെന്ന്‌ കട്ജു

എന്നാല്‍ ഒരു മുന്‍ സുപ്രീം കോടതി ജഡ്ജിയെ കൈകാര്യം ചെയ്തത് ശരിയായില്ല. ഒരു തെണ്ടിയേപ്പോലെ കോടതിയില്‍ നിന്ന് വലിച്ചെറിയപ്പെടേണ്ടയാളാണോ താന്‍ എന്നും കട്ജു ചോദിക്കുന്നു.

  • By Desk
Google Oneindia Malayalam News

ദില്ലി: സൗമ്യവധക്കേസ് പുനര്‍വിചാരണവേളയില്‍ നടന്നത് ആസൂത്രിതമായാണ് നടന്നതെന്നും തന്നെ കോടതഇല്‍ വിളിച്ച് വരുത്തി കരുതിക്കൂട്ടി അപമാനിച്ചെന്നും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഫേസ്ബുക്കിലൂടെയാണ് കട്ജുവിന്റെ വിമര്‍ശനം.

കഴിഞ്ഞ ദിവസം സൗമ്യവധക്കേസ് വിചാരണ വേളയില്‍ കട്ജുവിനെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യത്തിന് കേസെടുക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. സുപ്രീം കോടതി നടപടിയെ രൂക്ഷമായി കട്ജു വിമര്‍ശിച്ചു. കേസിലെ പുനഃപരിശോധനാ ഹര്‍ജിയുടെ വാദം കോടതി ആത്മാര്‍ഥതയോടെ അല്ല നടത്തിയത്.

markandey-katju

കോടതി വെറും നാട്യമാണ് കാണിച്ചത്. തന്നെ അപമാനിക്കാനാണ് സുപ്രീം കോടതി വിളിച്ചത്. കോടതി ആവശ്യപ്പെട്ടിട്ടാണ് വന്നത്. എന്നാല്‍ ഒരു മുന്‍ സുപ്രീം കോടതി ജഡ്ജിയെ കൈകാര്യം ചെയ്തത് ശരിയായില്ല. ഒരു തെണ്ടിയേപ്പോലെ കോടതിയില്‍ നിന്ന് വലിച്ചെറിയപ്പെടേണ്ടയാളാണോ താന്‍ എന്നും കട്ജു ചോദിക്കുന്നു.

വാദത്തിലുടനീളം ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തന്നെ പരിഹസിക്കാനാണ് ശ്രമിച്ചത്. സുപ്രീം കോടതി ജഡ്ജിയായിരുന്ന താന്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌യെക്കാള്‍ മുതിര്‍ന്ന ആളാണെന്ന പരിഗണന പോലും നല്‍കിയില്ലെന്നും കട്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.

സൗമ്യവധക്കേസ് പഗിണിച്ച സുപ്രീംകോടതി ബഞ്ച് അധ്യക്ഷന്‍ രഞ്ജന്‍ ഗൊഗോയ് തന്റെ അഭിപ്രായങ്ങള്‍ വിലമതിക്കുമെന്നാണ് കരുതിയത്. എന്നാല്‍ തികഞ്ഞ് അപമാനമാണ് നേരിടേണ്ടി വന്നത്. ഗൊഗോയ് ആസൂത്രണം ചെയ്ത നാടകമാണ് അവിടെ നടന്നതെന്നും കട്ജു ആരോപിച്ചു.

വാദം ആരംഭിച്ചപ്പോള്‍ തന്നെ തനിക്കത് മനസിലായി. കോടതി അലക്ഷ്യം ആരോപിക്കാനുള്ള പദ്ധതിയാണ് അവിടെ നട്ടന്നത്. സൗമ്യവധക്കേസില്‍ നിരവധി വസ്തുതകള്‍ പറയാനുണ്ടെന്ന് അറിയിച്ചിട്ടും സമയം അനുവദിച്ചില്ല. കേസിനായി നടത്തിയ തയ്യാറെടുപ്പുകള്‍ കോടതിയില്‍ വ്യക്തമാക്കാന്‍ സാധിച്ചില്ലെന്നും കട്ജു പറയുന്നു.

താനെഴുതിയ ബ്ലോഗുകള്‍ കോടതി അലക്ഷ്യമാണെന്നാണ് ഗൊഗോയ് കണ്ടെത്തിയത്. അതിന്റേ പേരില്‍ തനിക്ക് നോട്ടീസ് നല്‍കുമെന്ന് പറഞ്ഞു. ഭീഷണിപ്പെടുത്തേണ്ടെന്ന് പറഞ്ഞപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ച് പുറത്തേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. കോടതി ആവശ്യപ്രകാരം വന്ന് തന്നെ അവസാനം അപമാനിച്ചുവെന്നും കട്ജു പോസ്റ്റില്‍ പറയുന്നു. എന്നാല്‍ ഇത് വിവാദമായതോടെ കട്ജു ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

English summary
Markandey Katju Facebook post criticise supreme court in soumya Murder Case,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X