കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മര്‍കസ് അലുംനി; ക്യാംപസിലേക്കു തിരിച്ചുപോക്ക് ഡിസംബര്‍ 31ന്‌

  • By Desk
Google Oneindia Malayalam News

കോഴിക്കോട് : കാരന്തുര്‍ മര്‍കസ് റുബി ജൂബിലിയുടെ ഭാഗമായി നടത്തപ്പെടുന്ന മര്‍ക്കസിന്റെ വിവിധ സ്ഥാപനങ്ങളിലെ പൂര്‍വ വിദ്യാര്‍ത്ഥികളെ തിരിച്ച് വിളിച്ച് പഴയ അധ്യാപകര്‍ കൊപ്പം പഴയ ക്ലാസ്സ് മുറിയിലേക്ക് കൊണ്ടുപോകുന്ന 'ബാക്ക് ടു മര്‍കസ്' ഡിസംബര്‍ 31നു നടക്കും. വിവിധ ക്യാംപസുകളില്‍ രാവിലെ 9 മണി മുതലാണ് പരിപാടി. ഉച്ചക്ക് 1 മണി മുതല്‍ 6 മണി വരെ മര്‍കസ് കണ്‍വേന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന ഗ്രാന്റ് അസംബ്‌ളിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പങ്കെടുക്കും. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ പൂര്‍വ വിദ്യാര്‍ത്ഥി സംഗമങ്ങളില്‍ ഒന്നായി മാറും. പരിപാടിയുടെ ഭാഗം ആയി യുഎഇ, ഖത്തര്‍, മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനങ്ങള്‍ തയാര്‍ ചെയ്തിട്ടുണ്ട്.

കോലിക്കൂട്ടം കരുതിയിരുന്നോ... ഇത് മുന്നറിയിപ്പ്, സിംബാബ്‌വെയെ തീര്‍ത്തത് രണ്ടു ദിവസം കൊണ്ട്!!
മര്‍കസിന്റെ വിവിധ ക്യാമ്പസുകളില്‍ നിന്നും പഠിച്ചു പുറത്തിറങ്ങിയ ഡോക്ടര്‍ മാര്‍, എഞ്ചിനീയര്‍മാര്‍, പ്രൊഫഷണല്‍സ്, ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍, അക്കാദമിസ്റ്റുകള്‍, ബിസ്സിനസ്സ്‌കാര്‍, നിയമ വിദഗ്ധര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളില്‍പ്പെട്ട ആളുകളാണ് ബാക്ക് ടു മര്‍കസില്‍ സംഗമിക്കാന്‍ എത്തുന്നത്. വിവിധ സെഷനുകളില്‍ ഗ്ലോബല്‍ അലുംനി അസംബ്ലി, നൊസ്റ്റാള്‍ജിയ, മിഷന്‍ അലുംനി, മൈ മര്‍കസ്, എംപവറിങ് മര്‍കസ് എന്നീ പരിപാടികള്‍ നടക്കും.

markaz1

ബോര്‍ഡിങ്ങ്, യത്തീം ഖാന എന്നിവിടങ്ങില്‍ താമസിച്ച്പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 30 ന് ഉച്ചക്ക് 2 മണിക്ക് തന്നെ മര്‍ക്കസിലെത്തി അന്ന് മര്‍ക്കസില്‍ അന്തിയുറങ്ങും. 2 മണി മുതല്‍ വിവിധ കായിക മല്‍സരവും വൈകിട്ട് കലാപരിപാടികളും സംഘടിപ്പിക്കും. പത്ര സമ്മേളനത്തില്‍ മര്‍ക്കസ് അലുംമ്‌നി സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ ജീലാനി, ജനറല്‍ കണ്‍വീനര്‍ അബ്ദുറഹ്മാന്‍ ഇടക്കുനി, ട്രഷറര്‍ സയ്യിദ്ദ് സാലിഹ് ജിഫ്രി, ഭാരവാഹികളായ ലുഖ്മാന്‍ ഹാജി. ജൗഹര്‍ കുന്ദമംഗലം, സാദിഖ് കല്‍പള്ളി, മുജീബ് കക്കാട്, അഷ്‌റഫ് അരയങ്കോട്, ഉനൈസ് മുഹമ്മദ്, സലാം ഷാ വൈലത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.

English summary
Markaz alumni; return to campus on Decemeber 31
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X