കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയോദ്ഗ്രഥനം നേരിടുന്ന എറ്റവും വലിയ വെല്ലുവിളികള്‍ സാമ്രാജ്യത്വവും വര്‍ഗീയതയുമാണെന്ന് മുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

കുന്ദമംഗലം: ദേശീയോദ്ഗ്രഥനം നേരിടുന്ന എറ്റവും വലിയ വെല്ലുവിളികള്‍ സാമ്രാജ്യത്വവും വര്‍ഗീയതയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മര്‍കസിന്റെ റൂബി ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുകയാരുന്നു അദ്ധേഹം. വര്‍ഗീയവും വിഭാഗീയവും തീവ്രവാദപരവുമായ ചിന്താഗതികള്‍ക്കെതിരെ മനുഷ്യത്വത്തിന്റെ മൂല്യങ്ങള്‍ ഉള്‍ചേര്‍ത്ത് മതം പഠിപ്പിക്കുന്നത് ഇന്നത്തെ കാലത്ത് വലിയ കാര്യമാണെന്നും മര്‍കസ് അക്കാര്യത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും അദ്ധേഹം പറഞ്ഞു. അനേകം വൈവിധ്യങ്ങളുള്‍കൊള്ളുന്ന രാജ്യത്തിന്റെ ബഹുസ്വര സമൂഹത്തില്‍ മതമീമാംസ പഠിപ്പിക്കുമ്പോള്‍ പൊതു സമൂഹത്തില്‍ മത പണ്ഡിതന്റെ പങ്ക് എന്താണെന്ന് മര്‍കസ് മാതൃക കാണിക്കുന്നു.

വിവാഹമോചനം തേടുന്ന യുവതികളെ ലക്ഷ്യം വച്ച് പെണ്‍വാണിഭ സംഘങ്ങള്‍? കുടുംബക്കോടതികളില്‍ രഹസ്യ നിരീക്ഷണംവിവാഹമോചനം തേടുന്ന യുവതികളെ ലക്ഷ്യം വച്ച് പെണ്‍വാണിഭ സംഘങ്ങള്‍? കുടുംബക്കോടതികളില്‍ രഹസ്യ നിരീക്ഷണം

മത സൂക്തങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് സമൂഹത്തില്‍ ചിദ്രതയുണ്ടാക്കുന്നവരെ നിരാകരിക്കാന്‍ മത സ്ഥാപനങ്ങള്‍ക്ക് കഴിയണം. സുന്നി സൂഫി ധാരകളെ പിന്തടരുന്ന മര്‍കസിന് ഇത് എളുപ്പത്തില്‍ സാധ്യമാകുന്ന കാര്യമാണ്. മര്‍കസ് നടത്തുന്ന കാശ്മീരി ഹോം ദേശീയോദ്ഗ്രഥനത്തിന് ഈ സ്ഥാപനം നല്‍കുന്ന പങ്കാണ് കാണിക്കുന്നത്. മര്‍കസിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിച്ചു കാണുന്ന മതേതര മനോഭാവം ദേശീയോദ്ഗ്രഥനത്തിനുള്ള വലിയ സംഭാവനയാണ്. വിശ്വാസിയുടെ അവകാശങ്ങള്‍കൊപ്പം പൗരന്റെ കടമകള്‍ കൂടി പഠിപ്പിച്ചയക്കുകയാണ് ഇത്തരം സ്ഥാപനങ്ങള്‍ ചെയ്യുന്നത്. എളിയതോതില്‍ ആരംഭിച്ച് ഈ സ്ഥാപനം 22 സംസ്ഥാനങ്ങളിലായി പടര്‍ന്നു പന്തലിച്ചതും മര്‍കസ് നോളേജ് സിറ്റി പോലുള്ള സംരംഭങ്ങള്‍ മുന്നോട്ടു വെക്കുന്നതും ആശാവഹമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

pinarayi

മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. മൂന്നാമത് ശൈഖ് സായിദ് സ്മാരക അന്താരാഷ്ട്ര സമാധാന സമ്മേളന ലോഗോ താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയലിന് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, പി.ടി.എ റഹീം എം.എല്‍.എ, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ.പി രാമനുണ്ണി, ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, കേരള പിന്നോക്ക കമ്മീശന്‍ മെമ്പര്‍ മുള്ളൂര്‍കര മുഹമ്മദലി സഖാഫി, ടി.കെ ഹംസ,ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, എ അബ്ദുല്‍ ഹകീം, സി മുഹമ്മദ് ഫൈസി, മജീദ് കക്കാട്, കെ.കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപള്ളി, പ്രൊഫ. അബ്ദുല്‍ ഹമീദ്, സിറാജ് ദിനപത്ര എഡിറ്റര്‍ ടി.കെ അബ്ദുല്‍ ഗഫൂര്‍, എ സൈഫുദ്ധീന്‍ ഹാജി പ്രസംഗിച്ചു. മര്‍കസില്‍ മുപ്പത്തിയഞ്ച് വര്‍ഷമായി എ്ഞ്ചിനിയറായി സേവനം ചെയ്യുന്ന പി. മുഹമ്മദ് യൂസുഫ് പന്നൂര്‍, മര്‍കസ് കവാടം രൂപകല്‍പന ചെയ്ത ഡാര്‍വിശ് കരീം എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.

English summary
Markus ruby jubilee inaugrated by cheif minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X