കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മര്‍ക്കസിന്റെ രാജ്യത്തെ നൂറ് ഗ്രാമങ്ങള്‍ ഏറ്റെടുക്കല്‍; രണ്ടാം ഘട്ട വിതരണം പരപ്പനങ്ങാടിയില്‍

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: കാരന്തൂര്‍ മര്‍കസിന്റെ നേതൃത്വത്തില്‍ രാജ്യത്തെ നൂറു ഗ്രാമങ്ങളെ ഏറ്റെടുക്കുന്ന പദ്ധതിയുടെ ഭാഗമായി ദക്ഷിണേന്ത്യയില്‍ നടപ്പിലാക്കുന്ന സാമൂഹിക മുന്നേറ്റ പരിപാടികളുടെ രണ്ടാം ഘട്ട വിതരണം പരപ്പനങ്ങാടി ഒട്ടുങ്ങല്‍ ബീച്ചില്‍ നടന്നു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിച്ചു . കേരളത്തിലെ സാമൂഹിക പിന്നാക്കം നില്‍ക്കുന്ന കടലോര മേഖലകളും കോളനികളും കേന്ദ്രീകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

markas

മര്‍കസ് മിഷന്‍ സ്മാര്‍ട്ട് വില്ലേജ് പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി ഒട്ടുങ്ങല്‍ ബീച്ചില്‍ നടന്ന ബോട്ടുവിതരണം സി മുഹമ്മദ് ഫൈസി നിര്‍വ്വഹിക്കുന്നു

നേരത്തെ പാലക്കാട് ജില്ലയിലെ ദാരിദ്യമനുഭവിക്കുന്ന കുഗ്രാമങ്ങളുടെ മുന്നേറ്റത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. ചടങ്ങില്‍ വിവിധ തൊഴില്‍ ഉപകരണങ്ങളും ജീവിത ശാക്തീകരണ സംരംഭങ്ങളും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വിതരണം ചെയ്തു . രണ്ടു കുടുംബങ്ങള്‍ക്ക് നിത്യവൃത്തി കഴിഞ്ഞുപോകാന്‍ ബോട്ട്, സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ടൈലറിംഗ് മെഷീനുകള്‍, ഗ്രാമീണമുന്നേറ്റം സാധ്യമാക്കാന്‍ കര്‍ഷക കുടുംബത്തിന് പശു, ശാരീരിക അവശതയുള്ളവര്‍ക്ക് മുച്ചക്ര വാഹനം എന്നിവയാണ് വിതരണം ചെയ്തത്.


മുസ്ലിംകള്‍ അടക്കമുള്ള പിന്നാക്കവിഭാഗക്കാര്‍ സാമൂഹികമായും സമാപത്തികമായും അവശതയനുഭവിക്കുന്ന ഉത്തരേന്ത്യയിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുത്ത ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈ പദ്ധതി പുരോഗമിക്കുന്നത്. കുടിവെള്ള സൗകര്യങ്ങള്‍, വിദ്യാലയ നിര്‍മാണം, അനാഥകളെ ഏറ്റെടുക്കല്‍, സ്വയം തൊഴില്‍ സംരംഭങ്ങള്‍ തയ്യാറാക്കിനല്‍കല്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സഹായോപകരണ വിതരണം തുടങ്ങി വ്യത്യസ്ത പ്രോജക്ടുകളാണ് നൂറുകണക്കിന് സന്നദ്ധ സേവകരുടെ നേതൃത്വത്തില്‍ മര്‍കസ് നടത്തിക്കൊണ്ടിരിക്കുന്നത്. കര്‍ണ്ണാടക, ഡല്‍ഹി,രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഒറീസ്സ, പശ്ചിമ ബംഗാള്‍, ഗുജറാത്ത് തുടങ്ങിയ ഒരോ സംസ്ഥാങ്ങളിലും ദീര്ഘവീക്ഷണത്തോടെയും ശാസ്ത്രീയമായും ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ മര്‍കസിന്റെ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നു. ഉത്തരേന്ത്യന്‍ ജനതയുടെ പരിതാവസ്ഥ പരിഗണിച്ചാണ് ഗ്രാമങ്ങളെ ഏറ്റെടുക്കുന്ന പദ്ധതി ഊന്നലോടെ അവിടെ നടപ്പിലാക്കുന്നത്.


പലപ്പോഴും ഗവണ്‍മെന്റുകളെ പോലും അതിശയിപ്പിക്കുന്ന വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങളാണ് മര്‍കസ് നടത്തിവരുന്നെതെന്നു ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. കഷ്ടത അനുഭവിക്കുന്ന ആളുകളുടെ കൂടെ നിന്ന് പ്രയാസം മാറ്റാനും സാമൂഹിക മുന്നേറ്റം ക്രമേണ സാധ്യമാക്കാനുമാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ മര്‍കസ് ശ്രമിക്കുന്നത്. ഇതിനകം ഒരു കോടി ആളുകള്‍ക്ക് വ്യത്യസ്ത തലത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചെന്നും കൂടുതല്‍ വിപുലമായി ഇത്തരം പ്രവര്‍ത്തങ്ങള്‍ രാജ്യത്താകെ വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.സി.എഫ്.ഐ റീജിണല്‍ മാനേജര്‍ റഷീദ് പുന്നശ്ശേരി, പ്രോജക്ട് കോഡിനേറ്റര്‍ യൂസഫ് നൂറാനി, പരപ്പനങ്ങാടി മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ഹനീഫ, ദേവന്‍ ആലുങ്ങല്‍, കെപിഎം കോയ, ഷിഫാ കെ സി അലി, സയ്യിദ് ജസീല്‍ സഖാഫി ഇര്‍ഫാനി, സയ്യിദ് മുഹ്സിന്‍ തങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

English summary
second part distribution started in parappanangadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X