Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരേസമയം 4 ഭാര്യമാർ; അ‍ഞ്ചാമത് ബന്ധത്തിന് ശ്രമിക്കുന്നതിനിടെ കയ്യോടെ പിടിയിൽ; 31കാരൻ അറസ്റ്റിൽ

കൊല്ലം: വർക്കലയിൽ വിവാഹ തട്ടിപ്പ് നടത്തി സ്വർണവും പണവും കവർന്ന ആൾ പിടിയിൽ. താന്നിമൂട് സ്വദേശി നിതീഷ് ബാബു ( 31 ) ആണ് പിടിയിലായത്. വർക്കല പോലീസാണ് ഇയാളെ പിടികൂടിയത്. ഒരേ സമയം നാല് ഭാര്യമാരാണ് ഇയാൾക്ക് ഉണ്ടായിരുന്നത്. അഞ്ചാമത് ഒരു യുവതിയുമായി ബന്ധം തുടങ്ങുന്നത് ഇയാളുടെ നാലാമത്തെ ഭാര്യ അറിഞ്ഞതിന് പിന്നാലെയാണ് ഇയാൾക്ക് മറ്റ് ഭാര്യമാരുള്ള വിവരം പുറത്തുവന്നത്.

സംഭവത്തെക്കുറിച്ച് വർക്കല പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്. നിരവധി യുവതികൾ സമാനമായി പ്രതിയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഒരു വിവാഹവും നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തിയത്. തുടർന്ന് പോലീസ് ഇയാളുടെ വീട് വളഞ്ഞ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

arrets

പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തട്ടിപ്പിന് ഇരയായ യുവതികൾ പോലീസ് സ്റ്റേഷനിലെത്തി പണവും സ്വർണവും നഷ്ടപ്പെട്ട കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തു. 20 പവനോളം സ്വർണാഭരണങ്ങളും 8 ലക്ഷം രൂപയും പ്രതി കബളിപ്പിച്ച് കൈക്കാലാക്കിയതായി യുവതികൾ നൽകിയ പരാതിയിൽ പറയുന്നു. രണ്ട് യുവതികൾ നൽകിയ പരാതിയിലാണ് ഇപ്പോൾ വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+