കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമർനാഥ് സഫ്നയെ താലിചാർത്തി! പ്രിയപ്പെട്ട മഹാരാജാസിന്റെ മുറ്റത്തു വച്ച്... അഞ്ച് വർഷത്തെ പ്രണയം...

മഹാരാജാസ് കോളേജിലെ പൂർവ്വവിദ്യാർത്ഥികളായ അമർനാഥും സഫ്നയുമാണ് കഴിഞ്ഞദിവസം ക്യാമ്പസിൽ വച്ച് വിവാഹിതരായത്.

  • By Desk
Google Oneindia Malayalam News

കൊച്ചി: കതിർമണ്ഡപമോ താലപ്പൊലിയോ ഇല്ല, വിവാഹത്തിന് കാർമ്മികത്വം വഹിക്കാൻ മതപുരോഹിതരുമുണ്ടായില്ല. ചങ്കായ കൂട്ടുകാരുടെയും പ്രിയപ്പെട്ട അദ്ധ്യാപകരുടെയും മുന്നിൽവച്ച് അമർനാഥ് സഫ്നയെ താലിചാർത്തി. തങ്ങളുടെ പ്രിയപ്പെട്ട കലാലയമുറ്റത്ത്.

ഇവിടെ രാഷ്ട്രീയം കളിക്കാൻ വന്നാൽ അടി വാങ്ങും! കടപ്പുറത്ത് എത്തിയ കോൺഗ്രസ് നേതാവിനെ ആട്ടിയോടിച്ചു..ഇവിടെ രാഷ്ട്രീയം കളിക്കാൻ വന്നാൽ അടി വാങ്ങും! കടപ്പുറത്ത് എത്തിയ കോൺഗ്രസ് നേതാവിനെ ആട്ടിയോടിച്ചു..

കോഴിക്കോട് നഗരമധ്യത്തിൽ യുവാവിനെ പീഡിപ്പിക്കാൻ ശ്രമം! തലയ്ക്കടിച്ച് ഹോട്ടലിൽ കൊണ്ടുപോയി...കോഴിക്കോട് നഗരമധ്യത്തിൽ യുവാവിനെ പീഡിപ്പിക്കാൻ ശ്രമം! തലയ്ക്കടിച്ച് ഹോട്ടലിൽ കൊണ്ടുപോയി...

മഹാരാജാസ് കോളേജിലെ പൂർവ്വവിദ്യാർത്ഥികളായ അമർനാഥും സഫ്നയുമാണ് കഴിഞ്ഞദിവസം ക്യാമ്പസിൽ വച്ച് വിവാഹിതരായത്. മഹാരാജാസിലെ പഠനകാലത്താണ് ചോറ്റാനിക്കര സ്വദേശി അമർനാഥും, ഫോർട്ട് കൊച്ചി സ്വദേശിനി സഫ്നയും തമ്മിൽ പ്രണയത്തിലാകുന്നത്. വിവാഹമുണ്ടെങ്കിൽ അത് മഹാരാജാസിൽ വച്ച് തന്നെയാകണമെന്ന് ഇരുവരും അന്നേ തീരുമാനിച്ചിരുന്നു.

ആർട്സ് ക്ലബ് സെക്രട്ടറി...

ആർട്സ് ക്ലബ് സെക്രട്ടറി...

2012ലാണ് അമർനാഥും സഫ്നയും തമ്മിലുള്ള പ്രണയം മൊട്ടിടുന്നത്. അന്ന് കോളേജ് യൂണിയൻ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു അമർനാഥ്. ഒരു ക്യാമ്പസ് പ്രണയമായി തുടങ്ങിയ ബന്ധം പിന്നീട് കൂടുതൽ ദൃഢമായി മാറി. കോളേജിൽ നിന്ന് പടിയിറങ്ങിയെങ്കിലും പ്രണയം ശക്തമായി തുടരുകയും ചെയ്തു.

അന്നേ തീരുമാനം...

അന്നേ തീരുമാനം...

വിവാഹമുണ്ടെങ്കിൽ അത് മഹാരാജാസിന്റെ മുറ്റത്ത് തന്നെയാകുമെന്ന് ഇരുവരും അന്നേ തീരുമാനിച്ചിരുന്നു. അഞ്ച് വർഷത്തിന് ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോഴും വിവാഹവേദിയെക്കുറിച്ച് ഇരുവർക്കും തർക്കമുണ്ടായില്ല.

കൂട്ടുകാരും...

കൂട്ടുകാരും...

മഹാരാജാസിലെ മലയാളം ഡിപ്പാർട്ട്മെന്റിന് മുന്നിൽവച്ച് കഴിഞ്ഞദിവസം രാവിലെയായിരുന്നു ഇരുവരുടെയും വിവാഹം. കൂട്ടുകാരുടെയും അദ്ധ്യാപകരുടെയും മുന്നിൽവച്ച് കൃത്യം 8.30ന് അമർനാഥ് സഫ്നയെ താലിചാർത്തി. ജാതിക്കും മതത്തിനും അതീതമായി പ്രണയത്തെ മുറുകെ പിടിച്ചവർക്ക് അഭിവാദ്യമർപ്പിച്ചുള്ള മുദ്രാവാക്യങ്ങൾക്കിടയിലായിരുന്നു വിവാഹചടങ്ങുകൾ. വിവാഹത്തിന് കോളേജ് അധികൃതരിൽ നിന്ന് നേരത്തെ അനുവാദം വാങ്ങിയിരുന്നു.

നിർബന്ധിച്ചത് കൊണ്ട്...

നിർബന്ധിച്ചത് കൊണ്ട്...

വിവാഹത്തിന് ഒരു താലിയാകാമെന്ന സഫ്നയുടെ ആഗ്രഹം കാരണമാണ് താലിക്കെട്ട് എല്ലാം സംഘടിപ്പിച്ചത്, അല്ലെങ്കിൽ അതും ഒഴിവാക്കുമായിരുന്നുവെന്നാണ് അമർനാഥ് പറഞ്ഞത്. വൈകീട്ടത്തെ വിവാഹ സൽക്കാരവും കഴിഞ്ഞാണ് ഇരുവരും ക്യാമ്പസിൽ നിന്ന് മടങ്ങിയത്. രണ്ട് ദിവസം കൊച്ചിയിൽ തങ്ങിയ ശേഷം അമർനാഥും സഫ്നയും ബെംഗളൂരുവിലേക്ക് യാത്രതിരിക്കും. അമർനാഥ് ബെംഗളൂരുവിൽ വീഡിയോ എഡിറ്ററായി ജോലി ചെയ്യുകയാണ്.

English summary
marriage function held in maharajas college campus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X