കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഹരി ഒഴിവാക്കിയാൽ വിവാഹം പേടി സ്വപ്നമല്ല : സൂസപാക്യം

Google Oneindia Malayalam News

തിരുവനന്തപുരം : മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരിയോടുള്ള ആസക്തി ഒഴിവാക്കിയാൽ വിവാഹ ചെലവുകളെ ഓർത്ത് പല കുടുംബങ്ങൾക്കും ഭയക്കേണ്ടിവരില്ലെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്‌ ഡോ. എം. സൂസപാക്യം പറഞ്ഞു. വിവാഹത്തിന്റെ പേരിലുള്ള ധൂർത്തും മദ്യസത്കാരമടക്കമുള്ള സാമൂഹ്യതിന്മകളും ഒഴിവാക്കാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.തിരൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാന്ത്വനം മംഗല്യം പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓഖി ദുരിതബാധിതരായ കുടുംബങ്ങളിലെയും സമാന സാഹചര്യത്തിൽ ജീവിക്കുന്നവരുമായ 28 യുവതികൾക്കുമുള്ള മംഗല്യ സഹായമാണ് അദ്ദേഹം വിതരണം ചെയ്തത്.മൂന്നു ലക്ഷം രൂപ വരെയുള്ള സഹായമാണ് ഓരോരുത്തർക്കും നൽകിയത്.

thiruvanthapuram

തീരദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബൃഹത്തായ ഒരു കർമപദ്ധതി സർക്കാർ ആവിഷ്‌കരിച്ചു നടപ്പിലാക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മേയർ വി.കെ പ്രശാന്ത് പറഞ്ഞു.ലാറ്റിൻ മാട്രിമോണി വെബ്‌സൈറ്റിന്റെ ഉദ്ഘാടനം അതിരൂപത സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് നിർവഹിച്ചു. ഡോ.ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തി. ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ.എച്ച്.പെരേര,മോൺ. ജയിംസ് കുലാസ്, ഫാ. എ.ആർ.ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
English summary
Marriage is not a scary thing if drugs are avoided
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X