കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരന്‍മാര്‍ക്ക് എത്താന്‍ സാധിച്ചില്ല; പഞ്ചരത്‌നങ്ങളുടെ വിവാഹം മാറ്റിവച്ചു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഒറ്റപ്രസവത്തില്‍ പിറന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയായ പഞ്ചരത്‌നങ്ങുടെ വിവാഹം മാറ്റിവച്ചു. ലോക്ക് ഡൗണ്‍ കാരണം വിദേശത്തുള്ള വരന്‍മാര്‍ക്ക് നാട്ടിലെത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് വിവാഹം മാറ്റിയത്. തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകടവില്‍ പ്രേംകുമാറിന്റെയും രമാദേവിയുടെയും മക്കളുടെ വിവാഹമാണ് മാറ്റിവച്ചത്. ഏപ്രില്‍ 26ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടത്തായിരുന്നു തീരുമാനം. ഇനി ലോക്ക് ഡൗണിന് ശേഷം നടത്താമെന്നാണ് കുടുംബത്തിന്റെ തീരുമാനം. വരന്‍മാരുടെ വീട്ടുകാരുമായി ചര്‍ച്ച ചെയ്താണ് വിവാഹം മാറ്റിവച്ചത്.

m

1995 നവംബര്‍ 18നാണ് രമാദേവിക്ക് അഞ്ച് മക്കള്‍ പിറന്നത്. നാല് പെണ്‍മക്കളും ഒരാണ്‍കുട്ടിയും. ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജന്‍ എന്നിവര്‍ക്കാണ് മാഗല്യം. ഇവരുടെ ഓരോ വിവരങ്ങളും മലയാളികള്‍ക്ക് സുപരിചിതമാണ്. കുട്ടികള്‍ക്ക് 10 വയസാകും മുമ്പേ പിതാവ് പ്രേംകുമാര്‍ മരിച്ചു. രമാദേവിക്ക് ഹൃദ്രോഗം കൂടി വന്നതോടെ കുടുംബം തകര്‍ച്ചയുടെ വക്കിലേക്ക് എത്തി. പിന്നീട് പേസ്‌മേക്കര്‍ ഘടിപ്പിച്ചാണ് രമാദേവി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. സഹകരണ ബാങ്കില്‍ രമാദേവിക്ക് സര്‍ക്കാര്‍ ജോലിയും നല്‍കി.

മക്കള്‍ക്ക് എല്ലാവര്‍ക്കും ഏകദേശം ഒരേസമയത്താണ് വിവാഹലോചനകള്‍ വന്നത്. ഒരു ദിവസം തന്നെ വിവാഹിതരാകണമെന്നത് എല്ലാവരുടെയും ആഗ്രഹവുമാണ്. ഫാഷന്‍ ഡിസൈനറായ ഉത്രയുടെ വരന്‍ ഒമാനില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി കെഎസ് അജിത്ത് കുമാറാണ്. കൊച്ചി അമൃത കോളജില്‍ അനസ്തീഷ്യ ടെക്‌നീഷ്യയായ ഉത്രജയുടെ വരന്‍ കുവൈത്തില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി ആകാശാണ്. ഓണ്‍ലൈനില്‍ മാധ്യമപ്രവര്‍ത്തകയായ ഉത്തരയ്ക്ക് കോഴിക്കോട് സ്വദേശിയായ മഹേഷ് ആണ് വരന്‍. തിരുവനന്തപുരത്ത് ആശുപത്രിയില്‍ അനസ്തീഷ്യ ടെക്‌നീഷ്യനായ ഉത്തമയുടെ വരന്‍ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീതാണ്.

മാര്‍ച്ച് 24നാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14ന് 19 ദിവസം കൂടി നീട്ടുകയായിരുന്നു. മെയ് മൂന്നിനാണ് ലോക്ക് ഡൗണ്‍ അവസാനിക്കുക. അതിന് ശേഷമേ വിമാന സര്‍വീസ് പുനരാരംഭിക്കൂ.

രാഹുലിന്റെ നിര്‍ദേശം കുറിക്കുകൊണ്ടു; ഒരു ലക്ഷം കോടി വേണമെന്ന് ഗഡ്കരി, കേന്ദ്രം വഴങ്ങിയേക്കുംരാഹുലിന്റെ നിര്‍ദേശം കുറിക്കുകൊണ്ടു; ഒരു ലക്ഷം കോടി വേണമെന്ന് ഗഡ്കരി, കേന്ദ്രം വഴങ്ങിയേക്കും

പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് വഴി തുറക്കുന്നു; കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു, സുപ്രധാന യോഗംപ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് വഴി തുറക്കുന്നു; കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു, സുപ്രധാന യോഗം

English summary
Marriage of 4 girls in Pancharatnam postponed due to Lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X