Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യയുടെ ഫേസ്ബുക്ക് പേജില്‍ തെറിവിളി, പൊങ്കാല... മഞ്ജുവിന്റെ ഫേസ്ബുക്കില്‍ സ്നേഹ പ്രവാഹം; നാണമില്ലേ

സ്വകാര്യ ജീവിതം എങ്ങനെ ജീവിക്കണം എന്നത് ഓരോ വ്യക്തിയുടേയും തീരുമാനമാണ്

കൊച്ചി: ദിലീപും കാവ്യ മാധവനും വിവാഹതിരായി എന്ന വാര്‍ത്ത വന്നതുമുതല്‍ പല സദാചാര വാദികള്‍ക്കും ഇരിപ്പുറച്ചിട്ടില്ല. തങ്ങളുടെ സദാചാര കുരുപൊട്ടല്‍ എവിടെ തീര്‍ക്കും എന്ന് വിഷമിച്ചിരുന്നവവര്‍ അതിന് ഒരു സ്ഥലവും കണ്ടെത്തിയിട്ടുണ്ട്.

മറ്റെവിടേയും അല്ല അത്, കാവ്യ മാധവന്റെ ഫേസ്ബുക്ക് പേജ് തന്നെ. വിവാഹവുമായി ഒരു ബന്ധവും ഇല്ലാത്ത പോസ്റ്റുകള്‍ക്ക് താഴെ തെറിവിളിയുടെ ബഹളമാണ്.

മിക്കവരും മഞ്ജു വാര്യര്‍ക്ക് വേണ്ടിയാണ് രോഷം കൊള്ളുന്നത്. മഞ്ജുവിന്റെ ജീവിതം കാവ്യ തകര്‍ത്തു എന്ന രീതിയിലാണ് ആക്ഷേപം.

ശിക്ഷ

ശിക്ഷ

മഞ്ജു വാര്യരുടെ ജീവിതം നശിപ്പിച്ചതിന്, അവരുടെ മകളെ അമ്മയില്‍ നിന്ന് അകറ്റിയതിന്... ഈശ്വരന്‍ തരും ഒരു ശിക്ഷ എന്നാണ് ഒരാളുടെ ഭീഷണി. ഈശ്വരന് ഇനിയിപ്പോള്‍ ഇതാകുമോ പണി?

വീണുടഞ്ഞു

വീണുടഞ്ഞു

മനസ്സില്‍ സൂക്ഷിച്ച ഒരു താരവിഗ്രഹം ഇന്ന് വീണുടഞ്ഞു എന്നാണ് മറ്റൊരാളുടെ വിലാപം. ദിലീപിനും കാവ്യയ്ക്കും വിവാഹം കഴിയ്ക്കണമായിരുന്നെങ്കില്‍ അത് പണ്ടേ ആകാമായിരുന്നില്ലേ. എന്തിനാണ് മഞ്ജുവിനെ ഇതിലേക്ക് വലിച്ചിഴച്ചത് എന്നാണ് ചോദ്യം.

കലാകാരി

കലാകാരി

മഞ്ജു വാര്യരുടെ കലാജീവിതത്തില്‍ ഒരു ബ്രേക്ക് ഉണ്ടാവാന്‍ കാരണം പോലും കാവ്യയാണ് എന്ന രീതിയിലാണ് ആക്ഷേപം. ആദ്യം തന്നെ ഇത് ചെയ്തിരുന്നെങ്കില്‍ ഒരു പാവം കലാകാരിയുടെ ജീവിതം നഷ്ടമാകുമായിരുന്നില്ലെന്ന്!!!

ശാപം

ശാപം

കാവ്യ ചെയ്തത് വലിയ തെറ്റാണെന്നാണ് വേറൊരു കണ്ടെത്തല്‍. ഈ തെറ്റിനും ഒരു പെണ്ണിന്റെ ശാപത്തിനും കാലം മറുപടി കൊടുക്കുമത്രെ!

പച്ചത്തെറികള്‍

പച്ചത്തെറികള്‍

പച്ചത്തെറികള്‍ തന്നെ കാവ് വിളിക്കുന്നവരുണ്ട്. അത് ഇവിടെ എടുത്തെഴുതാന്‍ പോലും നിര്‍വ്വാഹമില്ല.

എന്ത് ഡയലോഗ്

എന്ത് ഡയലോഗ്

ദിലീപിനെ കുറിച്ച് കാവ്യ മുമ്പ് പറഞ്ഞ ഡയലോഗുകളൊക്കെയാണ് ചിലര്‍ ഇപ്പോള്‍ പുറത്തെടുത്തിടുന്നത്. അന്ന് അതൊക്കെ എന്തടിസ്ഥാനത്തിലാണ് പറഞ്ഞത് എന്നാണ് ഇപ്പോള്‍ ഇവര്‍ക്ക് അറിയേണ്ടത്.

വേദനിപ്പിച്ചെന്ന്

വേദനിപ്പിച്ചെന്ന്

ജീവിതത്തില്‍ ചില തീരുമാനങ്ങളൊക്കെ എടുക്കേണ്ടിവരും എന്ന് അംഗീകരിക്കുന്നവരുണ്ട്. എന്നാല്‍ ഈ തീരുമാനം ഒരുപാട് പേരെ ഒരുപാട് വേദനിപ്പിച്ചു എന്നാണ് മറ്റൊരാള്‍ പറയുന്നത്.

കുടുംബം കലക്കി

കുടുംബം കലക്കി

ഒരാള്‍ കാവ്യയെ വിശേഷിപ്പിച്ചിരിക്കുന്നത് കുടുംബം കലക്കി എന്നാമ്. ഒരു ഉളുപ്പും തോന്നുന്നില്ലേ എന്നും ചോദിക്കുന്നുണ്ട്.

അതിനോ?

അതിനോ?

ദിലീപ് ഇപ്പോള്‍ എന്തിനാണ് കാവ്യ മാധവനെ വിവാഹം കഴിച്ചത് എന്നതിന് ഒരു ന്യായം ഒരാള്‍ കണ്ടെത്തുന്നുണ്ട്. ബാങ്കില്‍ നിന്ന് രണ്ടര ലക്ഷം രൂപ പിന്‍വലിക്കാന്‍ വേണ്ടിയാണത്രെ ഇത്!!!

അകലുന്നോ

അകലുന്നോ

കാവ്യ, തങ്ങളില്‍ നിന്ന് അകന്നുപോകുന്നു എന്ന വിഷമമാണ് മറ്റ് ചിലര്‍ക്കുള്ളത്. അവര്‍ അത് പങ്കുവയ്ക്കുന്നും ഉണ്ട്.

അശ്ലീല കമന്റുകള്‍

അശ്ലീല കമന്റുകള്‍

ദിലീപിനേയും കാവ്യ മാധവനേയും ചേര്‍ത്തുള്ള അശ്ലീല കമന്റുകള്‍ ഇടുന്നതിലാണ് മറ്റ് ചിലര്‍ക്ക് താത്പര്യം.

ആശംസകള്‍

ആശംസകള്‍

വിവാഹം കഴിയ്ക്കാനുള്ള തീരുമാനത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണവും കുറല്ല. അവര്‍ പ്രശ്‌നങ്ങളുണ്ടാക്കാതെ ആശംസകള്‍ അര്‍പിച്ച് കടന്നു പോകുന്നു.

മകള്‍

മകള്‍

ദിലീപിന്റേയും മഞ്ജുവിന്റേയും മകള്‍ മീനാക്ഷി ദീലിപിനൊപ്പമാണ്. എന്തുകൊണ്ടാണ് മീനാക്ഷി അച്ഛനൊപ്പം നല്‍ക്കാന്‍ തീരുമാനിച്ചത് എന്നാണ് മഞ്ജു ഫാന്‍സിനോട് ഒരാാള്‍ ചോദിക്കുന്നത്.

ഏതാണ് ആ പോസ്റ്റ്

ഏതാണ് ആ പോസ്റ്റ്

ബാലമുരളീകൃഷ്ണയ്ക്ക ആദരാഞ്ജലികള്‍ അര്‍പിച്ച് കാവ്യ ഇട്ട പോസ്റ്റിന് താഴെയാണ് ഈ തെറിവിളികളും ആശംകളും ഒക്കെ എന്നതാണ് രസകരമായ മറ്റൊരു കാര്യം.

ആരാധകരുടെ സ്‌നേഹം

ആരാധകരുടെ സ്‌നേഹം

ഇതേ സമയം മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജില്‍ ആരാധകരുടെ സ്‌നേഹം കവിഞ്ഞൊഴുകുകയാണ്. വാനോളം പുകഴ്ത്തുകയാണ് അവര്‍ മഞ്ജുവിനെ.

ബഹുമാനം

ബഹുമാനം

ഇപ്പോഴാണ് മഞ്ജുവിനോടുള്ള ബഹുമാനം കൂടുന്നത് എന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ എന്താണ് അതിനുള്ള കാരണം എന്ന് മാത്രം പറയുന്നില്ല.

ആരാണ് ശരി

ആരാണ് ശരി

മഞ്ജു വാര്യര്‍ ആയിരുന്നു ശരി എന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടു എന്നാണ് മറ്റൊരാള്‍ പറയുന്നത്. നിഷാല്‍ ചന്ദ്രയും ഇതോടെ രക്ഷപ്പെട്ടുവത്രെ.

തെറിവിളിച്ചവര്‍

തെറിവിളിച്ചവര്‍

കുടുംബത്തെ ഉപേക്ഷിച്ച് സിനിമയ്ക്ക് പിറകേ പോയ ആള്‍ എന്നായിരുന്നു അടുത്ത കാലം വരെ മഞ്ജുവിനെതിരെയുള്ള ആക്ഷേപം. അന്ന് തെറിവിളിച്ചവര്‍ ഒക്കെ ഇപ്പോള്‍ എവിടെ പോയി എന്നാണ് മറ്റൊരാളുടെ ചോദ്യം.

ആശംസ

ആശംസ

മകള്‍ മീനാക്ഷിയെ മഞ്ജുവിന് തിരിച്ചുകിട്ടും എന്ന് ആശംസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കുത്തു വാക്കുകള്‍ മീനാക്ഷിയ്ക്ക് നേരേയും നീളുന്നുണ്ട്.

പുതിയൊരു ജീവിതം

പുതിയൊരു ജീവിതം

മഞ്ജു വാര്യരും പുതിയ ഒരു ജീവിതത്തിലേക്ക് കടക്കണം എന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്. അപ്പോഴും വിമര്‍ശനും മുഴുവന്‍ കാവ്യക്കും ദിലീപിനും ആണ്

അന്ന് പൊങ്കാല

അന്ന് പൊങ്കാല

വിവാഹ മോചനം നേടിയ സമയത്ത് മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജില്‍ ആയിരുന്നു ഇതുപോലെ പൊങ്കാല. വീടിനേയും വീട്ടുകാരേയും നോക്കാതെ പ്രശസ്തിയ്ക്ക പിറകേ പോവുകയായണ് എന്നായിരുന്നു പൊങ്കാലക്കാര്‍ പറഞ്ഞിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+