Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനസിക പീഡനം: വിവാഹിതയായ പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തില്‍ അയച്ചു, ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി!

കുന്നംകുളം: വീട്ടുകാരുടെ മാനസികപീഡനം മൂലം വിവാഹിതയായ മുസ്ലീം പെണ്‍കുട്ടിയെ തൃശൂര്‍ റൂറല്‍ എസ് പിയുടെ ഇടപെടലിനെ തുടര്‍ന്ന് തൃശൂര്‍ മഹിളാ മന്ദിരത്തിലേക്ക് അയച്ചു. പഠനം കഴിഞ്ഞതിനുശേഷം മാത്രം വിവാഹം മതിയെന്ന പെണ്‍കുട്ടിയുടെ അഭ്യര്‍ഥന മാനിക്കാതെയാണ് ചേറ്റുവ സ്വദേശിനിയായ 19 കാരിയെ വീട്ടുകാര്‍ ഗള്‍ഫുകാരനായ ചൂണ്ടല്‍ സ്വദേശിയായ യുവാവിന് വിവാഹം ചെയ്തുകൊടുത്തത്. വിവാഹബന്ധത്തെ എതിര്‍ത്തിരുന്ന പെണ്‍കുട്ടി വിവാഹത്തിനുശേഷവും പഠനം തുടരണമെന്നാവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവ് ഗള്‍ഫിലേക്ക് കൊണ്ടുപോയി.

ഗള്‍ഫില്‍നിന്ന് നാട്ടില്‍ പരീക്ഷയെഴുതാന്‍ വീട്ടില്‍വന്ന പെണ്‍കുട്ടിയെ ഭര്‍ത്തൃവീട്ടുകാര്‍ വീട്ടുതടങ്കലിലാക്കി. മാനസിക പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരീക്ഷയെഴുതാന്‍ പുറത്തു വന്ന പെണ്‍കുട്ടി സുഹൃത്തുക്കളോടൊപ്പം വീട്ടുകാരുടെ മാനസിക പീഡനത്തിനെതിരേ കുന്നംകുളം പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി.

girl-

രണ്ടു വീട്ടുകാരെയും പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയശേഷം പ്രശ്‌നം ചര്‍ച്ച ചെയ്തു. പഠിക്കാനായി ഹോസ്റ്റലില്‍ താമസിക്കണമെന്നും അതുവരെ സുഹൃത്തിന്റെ വീട്ടില്‍ താമസിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്തൃമതിയായ പെണ്‍കുട്ടിയെ വീട്ടുകാരുടെ സമ്മതമില്ലാതെ മറ്റുള്ളവരുടെ കൂടെ വിട്ടയയ്ക്കാന്‍ ബുദ്ധിമുട്ടാണെന്ന് സൂചിപ്പിച്ച
ചൂണ്ടിക്കാണിച്ച ശേഷം നിര്‍ബന്ധപൂര്‍വം ഭര്‍ത്തൃവീട്ടുകാരോടൊപ്പം പറഞ്ഞയച്ചു. പെണ്‍കുട്ടിയെ ബലമായി കൊണ്ടുപോകുന്നത് സുഹൃത്തുക്കള്‍ തടഞ്ഞെങ്കിലും പോലീസ് ഇവരെ മാറ്റിയശേഷം പെണ്‍കുട്ടിയെ പറഞ്ഞയച്ചു.

ഇതിനെതിരേ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ തൃശൂര്‍ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ വീണ്ടും പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചശേഷം തുടര്‍ന്ന് പഠിക്കണമെന്നുള്ള ആവശ്യം മുന്‍നിര്‍ത്തി തൃശൂര്‍ മഹിളാ മന്ദിരത്തിലേക്ക് അയയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+