യുവാവിനെത്തേടി പാലക്കാട് നിന്ന് കൊല്ലത്തെത്തി: ബന്ധുക്കൾ വീട്ടിൽ കയറ്റിയില്ല, പുലരുംവരെ മുറ്റത്ത്,
കൊല്ലം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെത്തേടി യുവതി ലോക്ക് ഡൌണിനിടെ യുവതി കൊല്ലത്തെത്തി. പാലക്കാട്ടെ നെന്മാറ സ്വദേശിനിയാണ് കൊല്ലത്തെ കല്ലുവാതുക്കലുള്ള യുവാവിനെ തേടി വീട്ടിലെത്തുന്നത്. എന്നാൽ വീട്ടിലേക്ക് കയറാൻ യുവാവിന്റെ അച്ഛനും അമ്മയും സമ്മതിക്കാതായതോടെ വീട്ട് മുറ്റത്തെ കിണറ്റിൻ കരയിൽ പുലരും വരെ ഇരിക്കുകയായിരുന്നു ഇരുവരും. യുവതിയെ തിരിച്ച് പാലക്കാട്ടേയ്ത്ത് തന്നെ അയ്ക്കാൻ ശ്രമിച്ചെങ്കിലും ബന്ധുക്കൾ കയ്യൊഴിഞ്ഞതോടെ പെട്ടത് പോലീസാണ്.
ഒന്നര വർഷം മുമ്പ് സോഷ്യൽ മീഡിയ വഴിയാണ് വിവാഹിതനായ യുവാവും വിവാഹിതയായ യുവതിയും പരിചയപ്പെട്ടത്. കൊല്ലം സ്വദേശിയായ യുവതിയെ പാലക്കാട് നെന്മാറയിലേക്കാണ് വിവാഹം കഴിച്ച് അയച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ താമസിച്ച് വരുന്ന യുവതി ഭർത്താവുമായി പിണങ്ങി സഹോദരന്റെ അടുത്തേക്ക് എന്ന പേരിലാണ് യുവാവിനെ കാണാനെത്തുന്നത്. ഒന്നരവർഷമായി ഇവർ തമ്മിൽ പരിചയമുണ്ടെങ്കിലും നേരിൽ കാണുന്നത് ആദ്യമായാണ്. കോൺക്രീറ്റ് ജോലിക്കാരനായ യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. എന്നാൽ ഇയാൾ ഭാര്യയുമായി പിണങ്ങി കഴിയുകയാണ്.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയ്ക്ക് യുവാവ് സ്ഥിരമായി പണം അയച്ച് നൽകിയിരുന്നതായും വിവരമുണ്ട്. തന്നെ ഉപദ്രവിക്കുന്നതായി ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകിയ ശേഷമാണ് ഇവർ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിനെ നേരിൽ കാണുന്നതിനായി നെന്മാറയിൽ നിന്ന് കൊല്ലത്തേക്ക് പോകുന്നത്. കായംകുളം ബസ് സ്റ്റാൻഡിൽ നിന്ന് ഓട്ടോയിൽ കയറി രാത്രി പത്ത് മണിയോടെ യുവാവിന്റെ വീട്ടിൽ എത്തുകയായിരുന്നു. ജനപ്രതിനിധികളും പോലീസും ഇടപെട്ടാണ് പിന്നീട് യുവതിയെ ഭർത്താവിനെ ഏൽപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ ഭർത്താവോ ബന്ധുക്കളോ യുവതിയെ സ്വീകരിക്കാൻ തയ്യാറായില്ല. ഇതോടെ യുവാവ് തന്നെ ഇവരെ പാലക്കാട്ടെത്തിക്കുകയായിരുന്നു.
Recommended Video
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications