Get Updates
Get notified of breaking news, exclusive insights, and must-see stories!

പിതാവിനൊപ്പം പോകാനുള്ള മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശം അവഗണിച്ച് ഭര്‍തൃമതി നാലരവയസുള്ള കുഞ്ഞിനെയും കൂട്ടി കാമുകനൊപ്പം പോയി

കാഞ്ഞങ്ങാട്: കാണാതായതിനെ തുടര്‍ന്ന് പൊലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയ ഭര്‍തൃമതിയും നാലരവയസുള്ള കുഞ്ഞും പിതാവിനൊപ്പം പോകാനുള്ള കോടതി നിര്‍ദ്ദേശം അവഗണിച്ച് കാമുകനൊപ്പം പോയി. ഉദയപുരത്തെ സുരേഷിന്റെ ഭാര്യ സജിനി(30)യാണ് മകന്‍ ദയാളിനെയും കൂട്ടി കാമുകനോടൊപ്പം പോയത്. ഇന്നലെ വൈകിട്ടാണ് രാജപുരം പൊലീസ് സജിനിയെയും മകനെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതിയില്‍ ഹാജരാക്കിയത്.

2018 മാര്‍ച്ച് 25നാണ് സജിനി കുട്ടിയെയും കൂട്ടി കൊല്ലം സ്വദേശിയായ ജയരാജിനൊപ്പം നാടുവിട്ടത്. ഭര്‍ത്താവ് രാമചന്ദ്രന്‍ മൈസൂരിലായതിനാല്‍ സജിനിയും മകന്‍ ദയാളും സജിനിയുടെ പിതാവ് രാമചന്ദ്രനോടൊപ്പം താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് കുണ്ടംകുഴിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സജിനി ജയരാജുമായി ഫോണിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തത്.

lady1

ഇരിയയിലെ ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് സജിനി മകനെയും കൂട്ടി സ്‌കൂട്ടറില്‍ പോയതായിരുന്നു. പിന്നീട് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് രാമചന്ദ്രന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താനിനി വരുന്നില്ലെന്ന മറുപടിയാണ് നല്‍കിയത്. ഇതേ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സൈബര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോള്‍ സജിനിയും കുഞ്ഞും കൊല്ലത്തുള്ളതായി സൂചന ലഭിച്ചു. കൊല്ലത്തെ ജയരാജിന്റെ വീട്ടില്‍ യുവതിയെയും കുഞ്ഞിനെയും പൊലീസ് കണ്ടെത്തുകയും വനിതാപൊലീസിന്റെ സഹായത്തോടെ നാട്ടിലെത്തിച്ച് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ജയരാജിനൊപ്പം പോയതാണെന്നും ജയരാജിനൊപ്പം തുടര്‍ന്നും ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കോടതിയില്‍ മൊഴി നല്‍കി.

കുട്ടിയുള്ളതിനാല്‍ പിതാവിനൊപ്പം പോകാനാണ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ കോടതിയില്‍ നിന്ന് ഇറങ്ങിയ ഉടന്‍ സജിനി കരഞ്ഞു ബഹളം വെക്കുകയും ജയരാജിനൊപ്പം പോകണമെന്ന് വാശിപിടിക്കുകയുമായിരുന്നു. ബന്ധുക്കള്‍ എതിര്‍ത്തപ്പോള്‍ സജിനി ആത്മഹത്യാഭീഷണി മുഴക്കി. ഇതോടെ പൊലീസും നിസഹായരായി. തുടര്‍ന്ന് കുഞ്ഞിനെയും കൂട്ടി സജിനി കാമുകനൊപ്പം കോടതിവളപ്പില്‍ നിന്നും പോവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+