മരിച്ചിട്ടും മായാതെ കലാഭവൻ മണി... പ്രിയനടന്റെ ഓർമ്മയ്ക്ക് കൊല്ലത്ത് മണി മംഗല്ല്യം'
കൊല്ലം: മലയാളികള്‍ ഏറെ സ്‌നേഹിക്കുന്ന നടനാണ് കലാഭവന്‍ മണി. ആരാധകരെ ഏറെ സ്‌നേഹിക്കുന്ന നടന്റെ മരണം അത്‌കൊണ്ട് തന്നെ മലയാളികളെ ഞെട്ടിച്ചതാണ്. മരണത്തിന് ശേഷവും മലയാളികള്‍ മണിയെ ഏറെ സ്‌നേഹിക്കുന്നു എന്നതിന് തെളിവാണ് കൊല്ലത്ത് ആരാധകര്‍ സംഘടിപ്പിച്ച പരിപാടി. കലാഭവന്‍ മണിയെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയായ കൊല്ലം കലാഭവന്‍ മണി മെമ്മോറിയല്‍ ഫൗണ്ടേഷനാണ് മണിയുടെ സ്മരണയ്ക്കായി സമൂഹവിവാഹം സംഘടിപ്പിച്ചത്. മണി മംഗല്യം എന്ന പേരിലായിരുന്നു സമൂഹ വിവാഹം ഒരുക്കിയത്.

സമൂഹത്തിന്റെ വിവിധ തുറകളിലുള്ള 20 യുവാക്കളും യുവതികളുമാണ് മണി മംഗല്യത്തില്‍ ഒത്തുചേര്‍ന്നത്. പത്രങ്ങളിലും മറ്റും നല്‍കിയ പരിപാടിയുടെ പരസ്യം കണ്ട് താല്‍പര്യം അറിയിച്ച യുവതീ യുവാക്കളുടെ വിവാഹ മോഹങ്ങളാണ് കൊല്ലത്തെ വേദിയില്‍ പൂവണിഞ്ഞത്. കാട്ടില്‍മോക്കം ക്ഷേത്ര ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സമൂഹവിവാഹത്തിനൊപ്പം മണിരത്‌ന പുരസ്‌ക്കാരവും വിതരണം ചെയ്തു. നേരത്തെയും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയരാണ് കൊല്ലം കലാഭവന്‍ മണി മെമ്മോറിയല്‍ ഫൗണ്ടേഷന്‍.












Click it and Unblock the Notifications