മാര്‍ത്തോമ മെത്രാപ്പോലീത്ത സ്ഥാനാരോഹിതനായി
തിരുവല്ല: ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്ത ഇന്നു മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. 'തിയഡോഷ്യസ് മാര്‍ത്തോമ' എന്നാണ് പുതിയ പേര് .ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത സ്‌മാരക ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയാറാക്കിയ മദ്‌ബഹയിലാണ് സ്ഥാനാരോഹണ ശുശ്രൂഷ നടന്നത്.
രാവിലെ 7.45ന് നിയുക്ത മാര്‍ത്തോമ മെത്രാപ്പോലീത്തയെ സഭയിലെ ബിഷപ്പുമാരും വൈദികരും ചേര്‍ന്ന് പുലാത്തീനില്‍ നിന്നു മദ്‌ബഹയിലേക്ക് സ്വീകരിച്ചു. 8ന് കുര്‍ബാനക്ക് ഡോ.യുയാക്കിം മാര്‍ കൂറിലോസ് കാര്‍മികത്വം വഹിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുമോദന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.

Recommended Video
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ ദ്വിതീയന്‍ കാതോലിക്കാ ബാവ . മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവാ, സിഎന്‍ഐ മോഡറേറ്റര്‍ ബിഷപ്പ് ഡോ.പിസി സിങ്, സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ്പ് ഡോ.ധര്‍മരാജ് റസാലം, മലബാര്‍ സ്വാതന്ത്ര സുറിയാനി സഭ അധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ്, യാക്കോബായ സഭ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ഡോ.ജോസഫ് മാര്‍ഗ്രിഗറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കുര്യക്കോസ് മാര്‍ സേവറിയോസ്, നാഷനല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഓഫ് കെരെസ്റ്റ് (യുഎസ്‌എ) പ്രസിഡന്റ് ജിം വിന്‍ക്‌ളര്‍. ഡോ മാത്യൂസ് ജോര്‍ജ്ജ് ചുനക്കര എന്നിവര്‍ പ്രസംഗിക്കും. ഇതര സഭകളിലെ ബിഷപ്പുമാരും ജനപ്രതിന്ധികളും പങ്കെടുത്തു.












Click it and Unblock the Notifications