നടിയെ ആക്രമിച്ച കേസ് തകിടം മറിയുന്നു.. നടി ആക്രമിക്കപ്പെട്ടിട്ടില്ല? കെട്ടുകഥയെന്ന് രണ്ടാം പ്രതി!

Recommended Video

cmsvideo
    നടിയെ ആക്രമിച്ച കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ് | Oneindia Malayalam

    കോഴിക്കോട്: നടിയെ ആക്രമിച്ച കേസിനെ തകിടം മറിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കേസില്‍ വിചാരണ തുടങ്ങിനിരിക്കെയാണ് കേസിന്റെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വെളിപ്പെടുത്തല്‍ രണ്ടാം പ്രതി മാർട്ടിൻ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു നിര്‍മ്മാതാവും ആക്രമിക്കപ്പെട്ട നടിയും തന്നെ ഭീഷണിപ്പെടുത്തുന്നതായി മാര്‍ട്ടിന്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തന്നെ ജയിലില്‍ സന്ദര്‍ശിച്ച പിതാവിനോട് മാര്‍ട്ടിന്‍ നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നത് തന്നെയാണ്. മംഗളം ടെലിവിഷനാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

    അട്ടിമറിക്കുന്ന വെളിപ്പെടുത്തൽ

    അട്ടിമറിക്കുന്ന വെളിപ്പെടുത്തൽ

    നടിയെ ആക്രമിച്ച കേസില്‍ ഇരുപക്ഷത്തും നില്‍ക്കുന്നത് സിനിമയിലെ പ്രമുഖരായ വ്യക്തികളാണ്. എട്ടാം പ്രതിസ്ഥാനത്താണ് നടന്‍ ദിലീപ്. കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ പല കോണുകളില്‍ നിന്നും സംശയം ഉയര്‍ന്നിരുന്നു. അത്തരം സംശയങ്ങള്‍ക്ക് അടിവരയിടുന്നതാണ് കേസില്‍ വഴിത്തിരിവാകുന്ന വെളിപ്പെടുത്തലുകള്‍. പ്രതിസ്ഥാനത്ത് പ്രമുഖനാണ് എന്നത് കൊണ്ട് തന്നെ മാര്‍ട്ടിന്റെ വെളിപ്പെടുത്തലുകളുടെ വിശ്വാസ്യത സംശയത്തിലാണ്.

    കേസ് കെട്ടുകഥയെന്ന് മാർട്ടിൻ

    കേസ് കെട്ടുകഥയെന്ന് മാർട്ടിൻ

    നടിയെ ആക്രമിച്ച കേസ് കെട്ടുകഥയെന്ന മാര്‍ട്ടിന്റെ വെളിപ്പെടുത്തലാണ് മംഗളം ടെലിവിഷന്‍ പുറത്ത് വിട്ടിരിക്കുന്നത്. മാര്‍ട്ടിനെ ജയിലില്‍ ചെന്ന് കണ്ട പിതാവ് ആന്റണിയോട് മാര്‍ട്ടന്‍ തുറന്ന് പറഞ്ഞതാണ് ഇക്കാര്യങ്ങളെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. നടി ആക്രമിക്കപ്പെട്ടതല്ലെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. ആക്രമണം നടിയും പള്‍സര്‍ സുനിയും നടത്തിയ ഗൂഢാലോചനയാണെന്ന് മാര്‍ട്ടിന്‍ പറഞ്ഞതായും മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

    സുനിയും നടിയും തമ്മിൽ ബന്ധമെന്ന്

    സുനിയും നടിയും തമ്മിൽ ബന്ധമെന്ന്

    നടിയും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. നടിയെ കൊണ്ട് ചെന്നാക്കാന്‍ ആവശ്യപ്പെട്ടത് പള്‍സര്‍ സുനിയാണ്. ലാല്‍ ക്രിയേഷന്‍സിലെത്തിക്കാനാണ് നടി ആവശ്യപ്പെട്ടത്. സുനിയുടെ ഫോണ്‍ വന്നപ്പോള്‍ നടി വാങ്ങി. യാത്രയിലാകെ സുനിയുടെ ഫോണ്‍ നടി എടുത്തുവെന്നും മാര്‍ട്ടിന്‍ പറഞ്ഞു. നടി ഫോണ്‍ തിരിച്ച് കൊടുത്തത് ലാല്‍ ക്രിയേഷന്‍സിലെത്തിയപ്പോളാണ് എന്നും മാര്‍ട്ടിന്‍ പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

    പ്രതികൾ സാക്ഷിപ്പട്ടികയിലെന്ന് മാർട്ടിൻ

    പ്രതികൾ സാക്ഷിപ്പട്ടികയിലെന്ന് മാർട്ടിൻ

    കേസിലെ യഥാര്‍ത്ഥ പ്രതികളില്‍ പലരും ഇപ്പോഴുള്ളത് സാക്ഷിപ്പട്ടികയില്‍ മാപ്പ് സാക്ഷിയായിട്ടാണെന്നും മാര്‍ട്ടിന്‍ പിതാവിനോട് വെളിപ്പെടുത്തിയതായും മംഗളം വാര്‍ത്തയില്‍ പറയുന്നു. കേസിലെ പോലീസ് അന്വേഷണം കെട്ടുകഥയാണെന്നും മാപ്പ് സാക്ഷിയായ പോലീസുകാരന്‍ അനീഷും ഗൂഢാലോചനയുടെ ഭാഗമാണെന്നും മാര്‍ട്ടിന്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

    ഫോൺ ഉപയോഗിച്ചത് നടിയെന്ന്

    ഫോൺ ഉപയോഗിച്ചത് നടിയെന്ന്

    മാര്‍ട്ടിന്‍ വെളിപ്പെടുത്തിയതായി മംഗളം ടെലിവിഷന്‍ നല്‍കിയ വാര്‍ത്തയില്‍ പറയുന്നത് ഇങ്ങനെയാണ്: നടിയുടെ വീട്ടിലെത്തുമ്പോള്‍ ഫോണ്‍ അവര്‍ക്ക് കൈമാറണമെന്ന് സുനി പറഞ്ഞിരുന്നു. സുനി വല്ലതും പറഞ്ഞ് വിട്ടിരുന്നോ എന്ന് നടി തന്നോട് ചോദിച്ചു. സുനിയുടെ ഫോണ്‍ വന്നപ്പോള്‍ നടി വാങ്ങി സംസാരിച്ചു. എയര്‍പോര്‍ട്ട് സിഗ്നല്‍ എത്തുമ്പോള്‍ പറയണമെന്ന് തന്നോട് നിര്‍ദേശിച്ചു.

    പണത്തിന്റെ കണക്ക് പറഞ്ഞു

    പണത്തിന്റെ കണക്ക് പറഞ്ഞു

    സിഗ്നല്‍ എത്തിയപ്പോള്‍ തന്നോട് മുന്നോട്ട് പോകാന്‍ ആവശ്യപ്പെട്ടു. അതിനിടെ മൂന്ന് പേര്‍ വാഹനത്തില്‍ കയറി. വഴിയരികില്‍ കാരവന്‍ കാണുമ്പോള്‍ വണ്ടി നിര്‍ത്തണം എന്ന് പറഞ്ഞു. നടിയും അവരും തമ്മില്‍ കോടികളുടെ കണക്ക് പറയുന്നുണ്ടായിരുന്നു. 80 കോടി, 150 കോടി എന്നെല്ലാം പറയുന്നത് കേട്ടു.

    തന്നെ മർദിച്ചുവെന്ന് മാർട്ടിൻ

    തന്നെ മർദിച്ചുവെന്ന് മാർട്ടിൻ

    പാലാരിവട്ടം കഴിഞ്ഞപ്പോള്‍ വാഹനത്തില്‍ പള്‍സര്‍ സുനി കയറി. കാരവനില്‍ കയറിയ തന്നെ കയ്യും കാലും കെട്ടിയിട്ട് മര്‍ദിച്ചു. തുടര്‍ന്ന് നടിയുള്ള വാഹനം കാക്കനാട്ടേക്ക് ഓടിച്ച് പോയി. രാത്രി 7.38 മുതല്‍ സുനി നടിയുമായി സംസാരിച്ചത് 15 മിനുറ്റ് ആയിരുന്നു. കാക്കനാട് വിജനമായ സ്ഥലത്ത് നടിയും സുനിയുമുള്ള വാഹനം നിര്‍ത്തിയിട്ടിരുന്നു.

    ചതിക്കരുതെന്ന് നടി പറഞ്ഞെന്ന്

    ചതിക്കരുതെന്ന് നടി പറഞ്ഞെന്ന്

    തന്നോട് ആ വാഹനം വീണ്ടും ഓടിക്കാന്‍ പറഞ്ഞ് കാരവനില്‍ നിന്നും ഇറക്കി വിട്ടു. വാഹനത്തില്‍ നടിയും പള്‍സര്‍ സുനിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നീയെന്നെ ചതിക്കരുത് എന്ന് നടി പള്‍സര്‍ സുനിയോട് പറയുന്നത് കേട്ടതായി മാര്‍ട്ടിന്‍ വെളിപ്പെടുത്തിയെന്നും മംഗളം വാര്‍ത്തയില്‍ പറയുന്നു. തുടര്‍ന്ന് നടിയെ ലാല്‍ ക്രിയേഷന്‍സില്‍ കൊണ്ട് ചെന്നാക്കാന്‍ സുനി ആവശ്യപ്പെട്ടെന്നും മാര്‍ട്ടിന്‍ വെളിപ്പെടുത്തിയെന്നുമാണ് മംഗളം റിപ്പോര്‍ട്ട്.

    നടിയേയും സുനിയേയും ഭയം

    നടിയേയും സുനിയേയും ഭയം

    കഴിഞ്ഞ ദിവസം റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മാര്‍ട്ടിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയിരുന്നു. അപ്പോള്‍ തനിക്ക് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചിരുന്നു. പള്‍സര്‍ സുനിക്ക് മുന്നില്‍ നിന്നുകൊണ്ട് തനിക്ക് അക്കാര്യങ്ങള്‍ പറയാനാവില്ലെന്നും മാര്‍ട്ടിന്‍ പറഞ്ഞു. നടിയേയും പള്‍സര്‍ സുനിയേയും തനിക്ക് ഭയമാണെന്നും മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചു.

    തന്നെ ഭീഷണിപ്പെടുത്തുന്നു

    തന്നെ ഭീഷണിപ്പെടുത്തുന്നു

    ഇത് പ്രകാരം പള്‍സര്‍ സുനിയേയും മറ്റ് പ്രതികളേയും കോടതി മുറിക്കുള്ളില്‍ നിന്ന് പുറത്തേക്ക് മാറ്റിയ ശേഷം അടച്ചിട്ട മുറിയിലായിരുന്നു മാര്‍ട്ടിന്റെ രഹസ്യമൊഴി കോടതി രേഖപ്പടുത്തിയത്. മാര്‍ട്ടിന്‍ നല്‍കിയ മൊഴി പിതാവ് ആന്റണിയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.. ആക്രമിക്കപ്പെട്ട നടിയും നിര്‍മ്മാതാവുമാണ് തനിക്കെതിരെ ഭീഷണി മുഴക്കുന്നത് എന്നും മാര്‍ട്ടിന്‍ കോടതിയില്‍ വ്യക്തമാക്കി.

    വധഭീഷണിയുണ്ടെന്ന് ആരോപണം

    വധഭീഷണിയുണ്ടെന്ന് ആരോപണം

    കേസുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്ത് പറയരുത് എന്നാവശ്യപ്പെട്ടാണ് നടിയും നിര്‍മ്മാതാവും ഭീഷണിപ്പെടുത്തുന്നത് എന്ന് മാര്‍ട്ടിന്റെ അച്ഛന്‍ പറഞ്ഞതായും മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു.തനിക്ക് പറയാനുള്ള കാര്യങ്ങള്‍ മാര്‍ട്ടിന്‍ കോടതിക്ക് എഴുതി നല്‍കുകയായിരുന്നു. മാര്‍ട്ടിന് വധഭീഷണിയുണ്ട് എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വേണ്ട സുരക്ഷ ഒരുക്കാനുള്ള നിര്‍ദേശം നല്‍കാമെന്ന് കോടതി അറിയിച്ചു. 20ന് മാര്‍ട്ടിനെ വീണ്ടും കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശം നൽകിയിട്ടുണ്ട്.

    ദിലീപിന്റെ ഹർജി

    ദിലീപിന്റെ ഹർജി

    കേസിലെ കുറ്റപത്രം ചോദ്യം ചെയ്തുകൊണ്ട് ദിലീപ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും നടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ആരോപണങ്ങളാണ് ഉള്ളത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് എടുത്തതാണെന്നാണ് ദിലീപിന്റെ ആരോപണം. പള്‍സര്‍ സുനിയും പോലീസും തമ്മില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.ഒത്തു കളിയിലൂടെ അവര്‍ക്കിഷ്ടം ഉള്ള തിരഞ്ഞെടുക്കപ്പെട്ട വിഡിയോകളും ശബ്ദങ്ങളും മാത്രമുള്ള ഒരു മെമ്മറി കാര്‍ഡ് ആണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

    തിരിമറി നടന്നുവെന്ന് ദിലീപ്

    തിരിമറി നടന്നുവെന്ന് ദിലീപ്

    ഈ മെമ്മറി കാര്‍ഡില്‍ തിരിമറികള്‍ നടത്തി അതിലുള്ള സ്ത്രീ ശബ്ദം ഡിലീറ്റ് ചെയ്യാന്‍ ഉള്ള ശ്രമം നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ മറ്റു ചിലപ്പോള്‍ ആ സ്ത്രീ ശബ്ദം നല്‍കുന്ന നിര്‍ദേശങ്ങള്‍ കേള്‍ക്കുവാനും കഴിയും.ശാസ്ത്രീയമായ പരിശോധന നടത്തിയാല്‍ ഈ വിഡിയോയില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും കൂടുതല്‍ പൊരുത്തക്കേടുകള്‍ കണ്ടെത്താന്‍ കഴിയും. മാത്രവും അല്ല ഡിലീറ്റ് ചെയ്യപ്പെട്ട സ്ത്രീ ശബ്ദം വീണ്ടെടുക്കാനും സാധിക്കും. ഇത് കാരണം ആണ് തനിക്ക് ഈ തെളിവുകള്‍ തരാന്‍ പോലീസ് മടിക്കുന്നത് എന്നും ദിലീപ് പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+
    q