ഇവിടെ നമ്മള് ദൈവത്തെ രക്ഷിച്ചോണ്ടിരിക്കുമ്പോഴാ അവളുടെ ഒരു ആറ് സ്വര്‍ണ്ണം; ട്രോളില്‍ നിറഞ്ഞ് മേരി കോം
ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ മേരി കോ ഇടിച്ച് നേടിയ ആറാം സ്വര്‍ണ്ണം ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. ലോകചാമ്പ്യൻഷിപ്പിൽ ആറ് സ്വർണ്ണം നേടുന്ന ആദ്യ വനിതാ താരം എന്ന റെക്കോർഡും കൂടിയാണ് മേരി കോം സ്വന്തമാക്കിയത്.
ഉക്രൈൻ താരം ഹന്ന ഓക്കോട്ടയെയാണ് മേരികോം തോൽപിച്ചത്. മേരി കോമിന്റെ ചരിത്ര നേട്ടം നിരവധി ട്രോളുകള്‍ക്ക് കൂടിയാണ് ഇടയാക്കിയിരിക്കുന്നത്. ആര്‍ത്തവം അശുദ്ധിയാണെന്ന് പ്രഖ്യാപിക്കുകയും ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരെ സമരം ചെയ്യുന്ന മലയാളീ സ്ത്രീകളെയും താരതമ്യം ചെയ്തുകൊണ്ടാണ് ട്രോളുകള്‍ നിറയുന്നത്.. സോഷ്യല്‍ മീഡിയയില്‍ നിറയുന്ന ചില ട്രോളുകള്‍ ഇങ്ങനെ..

ഒരു നുള്ള് പൊന്നിന് വേണ്ടി
ഒരു നുള്ള് പൊന്നിന് വേണ്ടി ഭര്‍ത്താവിനേയും കുട്ടികളേയും നോക്കാതെ കുട്ടി ഉടുപ്പിട്ട് ഗുസ്തി പിടിച്ചു നടക്കാന്‍ നിനക്കെങ്ങനെ തോന്നുന്നെടി എരണം കെട്ടവളെ

കാത്തിരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്
പത്ത് വയസ്സിനും അമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള ഒരാളും എന്റെ വീട്ടീന്ന് ബോക്സിന് കളിക്കാന്‍ അനുവദിക്കില്ല.. കാത്തിരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

മേരി കോം കഷ്ടം..
മേരി കോം കഷ്ടം.. സുപ്രീം കോടതി വിധിക്കെതിരെയുള്ള പ്രതിഷേധം ഇഷ്ടം

അയ്യോ ന്റെ ആര്‍ത്തവം
സ്ത്രീകളുടെ അഭിമാനം നീ വാനോളം ഉയര്‍ത്തി മോളോ.. അഭിനന്ദനങ്ങളുണ്ട്... അയ്യോ ന്റെ ആര്‍ത്തവം... അവിടെ പെണ്ണിനെ കയറ്റരുതേ..

അഴിഞ്ഞാട്ടക്കാരികള്‍
കേട്ടില്ലേ മേരി കോം ലോകചാമ്പ്യനായെന്ന്... ആ കുടുംബത്തില്‍ നിന്നും കയറൂരിവിട്ട അഴിഞ്ഞാട്ടക്കാരികള്‍ അങ്ങനെ പലതുമാവും.. നീ നേരേ അടുക്കളയിലേക്ക് വിട്ടോ..

പോയി നാം ജപിക്കടീ..
പോയിരുന്ന് നാം ജപിക്കടീ... ശബരിമലയിലെ സുപ്രീംകോടതി വിധിക്കെതിരായ സമരത്തിലെ ഒരു മുദ്യാവാക്യമായി നാമജപം മാറിയിരിക്കുകയാണല്ലേ.. കണ്ട് മേരി കോമിനെയും കണ്ടൊന്നും വഷളാവാതെ പോയി നാം ജപിക്കടീ..

ഓരോ കഴിവുകളല്ലേ..
എല്ലാവര്ക്കും മേരികോം ആകാന്‍ കഴിയില്ലല്ലോ.. ഓരോരുത്തര്‍ക്കും ഓരോ കഴിവുകളല്ലേ.. ചിലര്‍ മേരി കോം ആവാന്‍ ശ്രമിക്കുമ്പോള്‍ മറ്റു ചിലര്‍ ഇവിടെ റോഡില്‍ വാഹനവും തടഞ്ഞ് നടക്കുവാ...

മേരി സ്വീറ്റി
കുലസ്ത്രീയായ നമ്മക്ക് ആകെ അറിയാന്‍ കഴിയുന്ന മേരി മ്മടെ മേരി സ്വീറ്റി ആണല്ലോ... അതിനിടിക്ക് ഇതേതാ ഈ മേരീ കോം.. ആരായാലു കൊള്ളാം.. ശബരിമല കയറാന്‍ വന്നാല്‍ വിവരം അറിയും.

ഉള്ളി അരിയുമ്പോള്‍
അടുക്കളയില്‍ നിന്ന് ഉള്ളി അരിയുമ്പോള്‍ കിട്ടുന്നതിന്റെ ഒരു സുഖം ഉണ്ടോ ഈ ലോകചാമ്പന്യഷിപ്പില് സ്വര്‍ണം നേടുമ്പോള്‍ കിട്ടുന്ന്.

ഇന്നത്തെ ഇന്ത്യ
ഇതാണ് ഇന്നത്തെ ഇന്ത്യ.. ഒരു വശത്ത് ലോകചാമ്പ്യന്‍ഷിപ്പില്‍ ആറാമത്തെ സ്വര്‍ണ്ണം നേടിയ മേരി കോം.. മറുവശത്ത് ദൈവത്തെ സംരക്ഷിക്കാന്‍ സമരം നടത്തുന്ന കുലസ്ത്രീകള്‍.

ദൈവം ഭയക്കുന്നത്
മേരി കോം ശബരിമലയിലേക്കോ... മനുഷ്യനെ ദൈവം സൃഷ്ടിച്ചതാണെങ്കില് ആര്‍ത്തവവും അവന് തന്നെ നല്‍കിയതാണ്.. പിന്നെ എന്തിനാണ് ഈ ആര്‍ത്തവത്തെ ദൈവം ഭയക്കുന്നത്

ഒന്ന് മിണ്ടാതിരിക്കടാ..
ഒന്ന് മിണ്ടാതിരിക്കടാ.. നാമജപവും വെച്ചുള്ള കളിയാ.. ശ്രദ്ധ ഒന്നങ്ങട്ടോ ഒന്നിങ്ങോട്ടോ മാറിയാല്‍, എതേലും പെണ്ണ് മല കയറിയാല്‍ ലോകം അവസാനിക്കും അതിനിടിക്കാ അവന്റെ മേരി കോം.

ആ കേട്ടു...
മേരി കോം ലോകചാമ്പ്യന് ആയത് അറിഞ്ഞോ.., ആ കേട്ടു... എന്ത് കേട്ടു.. മേരി സ്വീറ്റി ശബരിമലയില്‍ കേറാന്‍ പോകുന്നെന്ന്.

ദൈവത്തെ
ഇവിടെ നമ്മള് ദൈവത്തെതന്നെ രക്ഷിച്ചോണ്ടിരിക്കുമ്പോഴാണ് അവന്റെ ഒരു ലോക ചാമ്പ്യന്‍ഷിപ്പും ആറ് സ്വര്‍ണ്ണവും.

പറമ്പിലെ മടല്
സ്വർണ്ണ മെഡലിന്റെ കാര്യം പറഞ്ഞപ്പോഴാണ് പറമ്പിലെ മടല് വാരിയിട്ടില്ല എന്ന കാര്യം ഓര്‍ത്തത്..

തടുക്കുന്നില്ലേ...
തടുക്കുന്നില്ലേ... ഏയ് വേണ്ടാനെ ചേച്ചി പൊക്കോളു.. അല്ല വേണ്ടാന്നെ ഒന്ന് തടുത്ത് നോക്ക്.. അപ്പോള്‍ കാണാം പൂരം.. വെടിക്കെട്ടും ഇലഞ്ഞിത്തറ മേളവും ഒരുമിച്ച് നടക്കും.

സംഘമിത്രങ്ങളെന്തിനാണ്
മേരി കോമിന് ലോക ബോക്സിങ് ചാമ്പന്‍ഷിപ്പില്‍ സ്വര്‍ണ്ണം കിട്ടിയെന്ന് പറയാന്‍ വരമ്പോഴൊക്കെ സംഘമിത്രങ്ങളെന്തിനാണ് ഈ മേരി സ്വീറ്റിയെക്കുറിച്ച് പറയുന്നത്.

പുരുഷ കേസരികള്‍ക്ക്
കഴിവുണ്ടായിട്ടും മതത്തിന്റെയും ആചാരങ്ങളുടേയും പേര് പറഞ്ഞ് അവരെ അടുക്കളയില്‍ തളച്ചിടുന്ന പുരുഷ കേസരികള്‍ക്ക് എതിരാണ് ഈ ട്രോളുകള്‍

ആര്‍ത്തവമൊന്നും കാണില്ലേ..
ആര്‍ത്തവുമുള്ള നമ്മളൊക്കെ ഇവിടെ അത് അശുദ്ധിയാണെന്നും പറഞ്ഞ് വീട്ടില്‍ അടങ്ങി ഒതുങ്ങിക്കഴിയുമ്പോഴാണ് ഇവളുടെ ഈ ആറ് സ്വര്‍ണ നേട്ടമൊക്കെ.. ഇനി അവള്‍ക്ക് ആര്‍ത്തവമൊന്നും കാണില്ലേ..

ലോകത്തിന്റെ നെറുകയില്‍
അതെ.. ആർത്തവും ഉള്ള സ്ത്രീ തന്നെയാണ്.. രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ആര്‍ത്തവക്കാരി..

ആറ് സ്വര്‍ണ്ണം കിട്ടിപോലും
ആറ് സ്വര്‍ണ്ണം കിട്ടിപോലും .. ഈ മേരി കോം വിചാരിച്ചാല്‍ ലോകാവസാനത്തെയോ പ്രളയത്തെയോ പിടിച്ചു നിര്‍ത്താന്‍ സാധിക്കുമോ.. ഞങ്ങളുടെ പ്രതിഷേധങ്ങളുടെ ഫലം കൊണ്ടല്ലേ ഈ ഭൂമി പോലും നിലനില്‍ക്കുന്നത്..

എനിക്ക് ഇഷ്ടമല്ല
അടുക്കളിയില്‍ കേറി ചോറും കറിയും വെക്കാതെ ഇമ്മാതി പണിക്ക് പോകുന്നവളയൊന്നും എനിക്ക് ഇഷ്ടമല്ല.. അപ്പോള്‍ കേട്ടോ മിസ്സ് കുലസ്ത്രീ..

ഞാന്‍ എന്ത് ചെയ്യാനാടാ...
നിന്റെയൊക്കെ മേരി കോം മെഡല്‍ വാങ്ങിയതിന് ഞാന്‍ എന്ത് ചെയ്യാനാടാ... നിങ്ങളൊക്കെ കൂടി ഞങ്ങളുടെ നെഞ്ചത്ത് കയറുന്നത് എന്തിനാണ്.
-
ഫോൺ മറ്റൊരാൾക്ക് കൊടുക്കാൻ പേടിയാണോ? സ്വകാര്യത കാക്കാൻ ഇതാ ഒരു 'ഗസ്റ്റ്' വിദ്യ! -
വൈറല്‍ താരത്തെ സ്വന്തമാക്കിയ നടന്; കുറ്റപ്പെടുത്തലുകള്‍: ആരാണ് ഫര്മാന് ഖാന്: വരുമാനം? -
ശബരിമല യുവതി പ്രവേശനം: നിലപാടിൽ യു ടേൺ അടിച്ച് സർക്കാർ, 2019-ലെ സത്യവാങ്മൂലം തിരുത്തുന്നു -
കുട്ടികളുടെ ചാറ്റുകൾ ഇനി അച്ഛനമ്മമാർക്ക് നിയന്ത്രിക്കാം; വാട്സാപ്പിന്റെ പുതിയ ഫീച്ചർ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും












Click it and Unblock the Notifications