പമ്പയിലേക്ക് എത്താന്‍ വീണ്ടും മേരി സ്വീറ്റി; പ്രതിഷേധക്കാര്‍ ചെങ്ങന്നൂരില്‍ തടഞ്ഞു, തിരിച്ചു പോയി
ചെങ്ങന്നൂര്‍: ശബരിമലയിലേക്ക് പോവാന്‍ ശ്രമിച്ച് മേരി സ്വീറ്റിയെ ചെങ്ങന്നിര്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് മേരി സ്വീറ്റിയെ പ്രതിഷേധക്കാര്‍ തടഞ്ഞത്. പിന്നീട് ഇവര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. നേരത്തെ തുലാമാസ പൂജയുടെ സമയത്ത് ഇവരെ പമ്പയില്‍ തടഞ്ഞിരുന്നു.
ഇന്നലെ വെകിട്ടോടെ ചെങ്ങന്നൂരില്‍ ട്രെയില്‍ ഇറങ്ങിയ മേരി സ്വീറ്റി പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറിയിരുന്നെങ്കിലും പ്രതിഷേധക്കാര്‍ തിരിച്ചറിഞ്ഞ് പുറത്തിറക്കുകയായിരുന്നു. പ്രതിഷേധം ശക്തമാണെന്നും തിരിച്ചു പോവണമെന്നും പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മേരി സ്വീറ്റ് തിരുവനന്തപുരത്തേക്ക് പോയി.

മേരി സ്വീറ്റി പരസ്പരവിരുദ്ധമായ വിവരങ്ങളാണ് നല്‍കുന്നതെന്ന് പോലീസ് അറിയിക്കുന്നു. ദുബായ് മീഡിയ ആന്‍ഡ് ഇവന്റസിന്റെ പ്രതിനിധിയാണെന്നും പമ്പഗണപതി ക്ഷേത്രത്തില്‍ പോകാനാണ് എത്തിയതെന്നുമാണ് മേരി പറയുന്നത്. ദുബായില്‍നിന്നും ടെലിപ്പതി നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അതനുസരിച്ചാണ് എത്തിയതെന്നും മേരി സ്വീറ്റി വ്യക്തമാക്കുന്നു.












Click it and Unblock the Notifications