മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ വീണയെ പ്രോസിക്യൂട്ട് ചെയ്യാം; എസ്എഫ്ഐഒക്ക് അനുമതി
സി എം ആര്‍ ആൽ-എക്‌സാലോജിക് മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രോസിക്യട്ട് ചെയ്യാൻ എസ് എഫ് ഐ ഒക്ക് അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അനുമതി നൽകിയത്. വീണയെ പ്രതിചേർത്താണ് എസ് എഫ് ഐ ഒ കുറ്റപത്രം. എംപവർ ഇന്ത്യ കമ്പനിയുടെ ഡയറക്ടർ ആയ ശശിധരൻ കർത്തയെയും സി എം ആർ എൽ സി ജി എം ഫിനാൻസ് പി സുരേഷ് കുമാർ,
ബോർഡ് അംഗങ്ങൾ എന്നിവരേയും വിചാരണ ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടിന് പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കേസുകളാണ് വീണ അടക്കമുള്ള പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ചെയ്യാത്ത സേവനത്തിന് സി എം ആര്‍എല്ലില്‍ നിന്ന് വീണയുടെ കമ്പനിയായ എക്‌സാലോജിക് 1.72 കോടി മാസപ്പടി വാങ്ങിയെന്നാണ് കേസ്. ധാതുമണൽ ഖനനത്തിന് തരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിന് അനുമതി നല്‍കിയതിന് പ്രതിഫലമായിട്ടാണ് വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് മാസപ്പടി ലഭിച്ചത് എന്നാണ് പരാതിക്കാരനായ ഷോൺ ജോർജിന്റെ ആരോപണം.
നിലവിൽ എക്സാലോജിക്കിനും സി എം ആർ എല്ലിനുമെതിരെ മ്പനികാര്യ ചട്ടം 447 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. 10 വർഷം വരെ തടവിനൊപ്പം വെട്ടിപ്പ് നടത്തിയ തുകയോ, അതിന്റെ മൂന്നിരട്ടിയോ പിഴയായും ചുമത്താമെന്നും വകുപ്പിൽ പറയുന്നു.
പിണറായി വിജയൻ രാജിവെക്കണം; കെ സുധാകരൻ
മാസപ്പടി കേസില്‍ മകള്‍ വീണാ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ ഉടനടി രാജിവയ്ക്കാൻ പിണറായി വിജയന്‍ തയ്യാറാവണമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. മധുരയില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിൽ വെച്ച് തന്നെ ഇക്കാര്യത്തിൽ അടിയന്തമായി തീരുമാനമെടുക്കണം. തെളിവുകളെ അതിജീവിക്കാന്‍ മുഖ്യമന്ത്രിക്കോ മകള്‍ക്കോ സാധിക്കില്ല 10 വര്‍ഷം വരെ തടവ് കിട്ടുന്ന കുറ്റമാണിത്. പണം വാങ്ങിയവര്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചേ തീരൂ. പലനാള്‍ കട്ടാല്‍ ഒരു നാള്‍ പിടിക്കപ്പെടും എന്നതാണ് യാഥാര്‍ത്ഥ്യമെന്നും സുധാകരൻ പറഞ്ഞു.
കേരള ഹൗസില്‍ മുഖ്യമന്ത്രി ഗവര്‍ണറേയും കൂട്ടി കേന്ദ്രധനമന്ത്രിയെ കണ്ടത് ഈ കേസില്‍ നിന്നു രക്ഷപ്പെടാനായിരുന്നു. അവിടെ നടന്ന ചര്‍ച്ച എന്തായിരുന്നുവെന്ന് മുഖ്യമന്ത്രി ഇതുവരെ പുറത്തുവിട്ടിട്ടില്ല. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാത്തത് . മധുരയില്‍ നടക്കുന്ന സുപ്രധാനമായ പാര്‍ട്ടി കോണ്‍ഗ്രസിലും പതിവുപോലെ പിണറായി വിജയനെ സംരക്ഷിക്കാനാണ് നീക്കമെങ്കില്‍ സിപിഎമ്മിന്റെ അന്ത്യത്തിന് അവിടെ നിന്ന് തുടക്കം കുറിക്കും. ഇക്കാര്യത്തില്‍ സത്യസന്ധമായ നിലപാട് സ്വീകരിക്കാൻ പാര്‍ട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ തയ്യാറാവണമെന്നും സുധാകരൻ പറഞ്ഞു.












Click it and Unblock the Notifications