Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസപ്പടി കേസിൽ ഇന്ന് ക്ലൈമാക്സ്? വീണ വിജയൻ ഇ.ഡിക്ക് മുന്നിലേക്ക്; നിർണായകമായ ആ '134' രേഖകൾ!

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലുമായി നടത്തിയ പണമിടപാടുകളെക്കുറിച്ചുള്ള വിശദമായ വിവരശേഖരണമാണ് കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ആഴ്ചയിൽ ഹാജരാകാൻ നിർദേശിച്ച് ഇ.ഡി നോട്ടീസ് അയച്ചിരുന്നെങ്കിലും, ശാരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി വീണ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. ഇതിനെത്തുടർന്നാണ് ബുധനാഴ്ചയായ ഇന്ന് ചോദ്യം ചെയ്യലിന് എത്താൻ ഇ.ഡി ആവശ്യപ്പെട്ടത്.

കേസിൽ കഴിഞ്ഞ ദിവസം സി.എം.ആർ.എൽ ഉടമ ശശിധരൻ കർത്തായുടെ ഭാര്യ ജയ കർത്താ, മകൻ ശരൺ എസ് കർത്താ എന്നിവരെ ഇ.ഡി സംഘം വിളിപ്പിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

2.74 കോടിയുടെ ഇടപാടുകൾ പരിശോധിക്കും

കരാറുകളുടെ മറവിൽ എക്സാലോജിക് സൊല്യൂഷൻസ് എന്ന ഐടി കമ്പനി വഴി വീണ വിജയൻ കൈപ്പറ്റിയ രണ്ട് കോടി 74 ലക്ഷം രൂപയുടെ സ്രോതസ്സാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്. ഈ തുക കൈമാറിയതിന്റെ കൃത്യമായ കാരണങ്ങൾ, പണത്തിന്റെ വഴി, വിനിയോഗം എന്നിവയെക്കുറിച്ചുള്ള വ്യക്തമായ രേഖകൾ വീണ ഇന്ന് ഹാജരാക്കേണ്ടി വരും.

veena-t-1781659955 jpg

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) ശേഖരിച്ച സുപ്രധാനമായ 134 രേഖകൾ കോടതി ഉത്തരവ് വഴി ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. ഈ ഫയലുകളുടെ അടിസ്ഥാനത്തിലാകും ഇന്നത്തെ ചോദ്യം ചെയ്യൽ. 2016 ലും 2017 ലുമായി എക്സാലോജിക്കും സി.എം.ആർ.എല്ലും തമ്മിൽ ഒപ്പുവെച്ച രണ്ട് വ്യത്യസ്ത കരാറുകളെക്കുറിച്ചും അതിലൂടെ നടന്ന ബാങ്ക് കൈമാറ്റങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ വിവരങ്ങൾ തേടും. കൂടാതെ, ശശിധരൻ കർത്തായുടെ കുടുംബത്തിന് പങ്കാളിത്തമുള്ള 'എംപവർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിൽ നിന്നും വീണ മുൻപ് വായ്പ എടുത്തിരുന്നു. ഈ തുക പിന്നീട് തിരിച്ചടച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും പരിശോധനയ്ക്ക് വിധേയമാക്കും. കർത്തായുടെ കുടുംബാംഗങ്ങൾ നൽകിയ മൊഴികളും വീണയുടെ ഉത്തരങ്ങളും തമ്മിൽ ഒത്തുനോക്കി കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള ലംഘനങ്ങൾ നടന്നിട്ടുണ്ടോ എന്ന് ഇ.ഡി വിലയിരുത്തും.

മുൻപ് നടന്ന പരിശോധനകൾ

കേസിലെ തുടർനടപടികളുമായി മുന്നോട്ട് പോകാമെന്ന് മൂന്നാഴ്ച മുൻപ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും തുടർന്ന് ഡിവിഷൻ ബെഞ്ചും വ്യക്തമാക്കിയതോടെയാണ് ഇ.ഡി കൊച്ചി യൂണിറ്റ് അന്വേഷണം വേഗത്തിലാക്കിയത്. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയും വീണയുടെ ഉടമസ്ഥതയിലുള്ള ഇടങ്ങളും ഉൾപ്പെടെ പന്ത്രണ്ടോളം കേന്ദ്രങ്ങളിൽ കേന്ദ്ര ഏജൻസി നേരത്തെ പരിശോധന നടത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. നിലവിൽ വീണ വിജയന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്. മാസങ്ങളായി തുടരുന്ന അന്വേഷണത്തിൽ ഇന്ന് നൽകുന്ന മൊഴികളുടെ അടിസ്ഥാനത്തിലാകും ഇ.ഡിയുടെ അടുത്ത ഘട്ട നടപടികൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+