കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസ്‌ക് അപാരത; വയോധികന് സഹായവുമായി പോലീസുകാരന്‍, വീഡിയോ വൈറല്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ കാലത്ത് ബോധവല്‍ക്കരത്തിലും മറ്റും തിളങ്ങി നിന്ന കേരള പോലീസിന്റെ പുതിയ വീഡിയോ വൈറലാകുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിന് അടുത്ത് വച്ച് മാസ്‌ക് ധരിക്കാന്‍ പ്രയാസപ്പെട്ട വയോധികനെ ട്രാഫിക് പോലീസുകാരന്‍ സഹായിക്കുന്നതാണ് വീഡിയോ. മാസ്‌ക് ധരിച്ച് പരിചയമില്ലാത്തവര്‍ക്കും വയോധികര്‍ക്കും പലപ്പോഴും പ്രയാസം നേരിട്ടത് എങ്ങനെ മാസ്‌ക് ധരിക്കുമെന്നതായിരുന്നു. പലര്‍ക്കും മാസ്‌ക് ധരിക്കേണ്ട രീതി അറിയില്ല. മറ്റു ചിലര്‍ക്ക് മാസ്‌ക് ധരിച്ച് എങ്ങനെ പുറത്തിറങ്ങി നടക്കും എന്നതായിരുന്നു വിഷമം. പക്ഷേ എല്ലാവരും ധരിക്കാന്‍ തുടങ്ങിയതോടെ ചമ്മല്‍ മാറി. അപ്പോഴും പെട്ടത് വയോധികരാണ്. അവരില്‍ ചിലര്‍ക്ക് മാസ്‌ക് ധരിക്കേണ്ടത് എങ്ങനെ എന്നറിയില്ല. ഇത്തരത്തിലുള്ള ഒരു വ്യക്തിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

p

പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം മാസ്‌ക് ധരിക്കാന്‍ പ്രയാസപ്പെടുകയായിരുന്നു വൃദ്ധന്‍. കൈയ്യില്‍ കുട പിടിച്ച് മാസ്‌ക് ശരിയാക്കാന്‍ ശ്രമിക്കുന്നു അദ്ദേഹം. എന്നാല്‍ കണ്ണടയുള്ളത് കാരണം സാധിക്കുന്നില്ല. കണ്ണടയ്ക്ക് മുകളിലൂടെ മാസ്‌ക് ധരിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ എങ്ങനെയോ മാസ്‌ക് ധരിച്ച് നടക്കാന്‍ തുടങ്ങവെയാണ് പോലീസുകാരന്റെ ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹം ഈ വ്യക്തിയുടെ അടുത്തെത്തി കണ്ണട അഴിച്ച് ആദ്യം മാസ്‌ക് ധരിപ്പിച്ചു. ശേഷം കണ്ണട വച്ചുകൊടുത്തു. ഇതോടെ വയോധികനും തൃപ്തിയായി. അദ്ദേഹം കുടപിടിച്ചു നടന്നുപോകുന്നതോടെ വീഡിയോ അവസാനിക്കുന്നു.

മാതൃഭൂമി ന്യൂസ് ആണ് വീഡിയോ എടുത്തത്. കേരള പോലീസ് അവരുടെ ടിക് ടോക്ക് വഴി പരസ്യപ്പെടുത്തി. ഇതോടെയാണ് വീഡിയോ വൈറലായത്. കോവിഡ് കാലത്തെ മാസ്‌ക് അപാപത എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ കേരള പോലീസ് ഇറക്കിയ ശുചിത്വ ബോധവല്‍ക്കരണ വീഡിയോ വൈറലായിരുന്നു. അയ്യപ്പനും കോശിയും ചിത്രത്തിലെ നാടന്‍ പാട്ടിന് ചുവടു വച്ചാണ് പോലീസുകാര്‍ ശുചിത്വ ബോധവല്‍ക്കരണം നടത്തിയത്. ഇത് ഗള്‍ഫ് നാടുകളില്‍ ഉള്‍പ്പെടെ ഹിറ്റായിരുന്നു.

മെയ് മൂന്നിന് ശേഷവും വിമാന സര്‍വീസുണ്ടാകില്ല; ട്രെയിനും ഓടില്ല, മന്ത്രിതല യോഗം ചര്‍ച്ച ഇങ്ങനെമെയ് മൂന്നിന് ശേഷവും വിമാന സര്‍വീസുണ്ടാകില്ല; ട്രെയിനും ഓടില്ല, മന്ത്രിതല യോഗം ചര്‍ച്ച ഇങ്ങനെ

ഇറാനിലെ 'ആഞ്ജലീന ജോളി'ക്ക് കൊറോണ രോഗം; പ്രചരിക്കുന്നത് വിവധ റിപ്പോര്‍ട്ടുകള്‍ഇറാനിലെ 'ആഞ്ജലീന ജോളി'ക്ക് കൊറോണ രോഗം; പ്രചരിക്കുന്നത് വിവധ റിപ്പോര്‍ട്ടുകള്‍

അമ്പരപ്പിക്കും വളര്‍ച്ച നേടാന്‍ ഖത്തര്‍; പുതിയ പദ്ധതി ഇങ്ങനെ, ലക്ഷ്യം ഒന്നാംസ്ഥാനം തിരികെ പിടിക്കല്‍അമ്പരപ്പിക്കും വളര്‍ച്ച നേടാന്‍ ഖത്തര്‍; പുതിയ പദ്ധതി ഇങ്ങനെ, ലക്ഷ്യം ഒന്നാംസ്ഥാനം തിരികെ പിടിക്കല്‍

English summary
Mask Aparatha: Kerala Police video viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X