കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഡിവൈഎഫ്ഐ വിതരണം ചെയ്ത മാസ്കുകള്‍ ഫേസ്ബുക്കിലെത്തിയപ്പോള്‍ സേവാഭാരതിയുടേതായി, മറിമായം'

  • By Desk
Google Oneindia Malayalam News

തൃശ്ശൂര്‍: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക്‌ ഡിവൈഎഫ്‌ഐ നൽകിയ മാസ്‌കുകൾ സേവാഭാരതിയുടെ പേരിലാക്കി പ്രചാരണം നടത്തിയതായി ആരോപണം. കണ്ണന്‍ പിക എന്ന വ്യക്തിയാണ് ഫേസ്ബുക്കിലൂടെ ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

മാസ്കുകൾ മെഡിക്കൽ കോളേജിന് നൽകുന്ന വാർത്തയും അതിന്റെ ദൃശ്യങ്ങളും നിരവധി പേരാണ് അഭിമാനപൂർവ്വം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. എന്നാൽ ഈ ദൃശ്യങ്ങളിപ്പോൾ പ്രചരിപ്പിക്കുന്നത് സംഘപരിവാർ പ്രൊഫൈലുകളിലൂടെയാണ്. സംഘപരിവാർ സംഘടനയായ സേവാഭാരതിയാണ് ഈ മാസ്കുകൾ മെഡിക്കൽ കോളേജിന് നിർമ്മിച്ചു നൽകിയതെന്ന തലക്കെട്ടോടെയാണ് ഈ ചിത്രങ്ങളിപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നതെന്ന് കണ്ണന്‍ പികെ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

കടുത്ത ക്ഷാമം

കടുത്ത ക്ഷാമം

ലോകമെമ്പാടും കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗ്ഗമായ മാസ്കുകൾക്ക് വിപണിയിൽ കടുത്ത ക്ഷാമമാണ് നേരിട്ടത്. നാട് പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഇതൊരു സുവർണ്ണാവസരമായിക്കണ്ട് വില കൂട്ടി വിൽക്കാനാണ് ലാഭക്കൊതിപൂണ്ട ചില മെഡിക്കൽ ഷോപ്പുകാർ ശ്രമിച്ചത്. പത്തിരട്ടി വിലയാണ് ഇവർ മാസ്കുകൾക്ക് ഈടാക്കിയിരുന്നത്.

ഡിവൈഎഫ്ഐ പ്രവർത്തകർ

ഡിവൈഎഫ്ഐ പ്രവർത്തകർ

തൃശൂർ സർക്കാർ മെഡിക്കൽ കോളേജിലും മാസ്കുകൾക്ക് വലിയ ക്ഷാമം നേരിട്ടിരുന്നു. ഇത് നേരിട്ടു കണ്ടു മനസ്സിലാക്കിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിന് മുമ്പായി നാലായിരത്തോളം മാസ്കുകളാണ് തൃശൂർ സർക്കാർ മെഡിക്കൽ കോളേജിലേക്ക് സൗജന്യമായി നിർമ്മിച്ച് നൽകിയത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സന്നദ്ധപ്രവർത്തകർക്ക് ഏറെ പ്രചോദനം നൽകിയ ഒന്നായിരുന്നു ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റി നടത്തിയ ഈ പ്രവർത്തനം.

സേവാഭാരതിയുടെ തലക്കെട്ട്

സേവാഭാരതിയുടെ തലക്കെട്ട്

അവർ മാസ്കുകൾ മെഡിക്കൽ കോളേജിന് നൽകുന്ന വാർത്തയും അതിന്റെ ദൃശ്യങ്ങളും നിരവധി പേരാണ് അഭിമാനപൂർവ്വം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. എന്നാൽ ഈ ദൃശ്യങ്ങളിപ്പോൾ പ്രചരിപ്പിക്കുന്നത് സംഘപരിവാർ പ്രൊഫൈലുകളിലൂടെയാണ്. സംഘപരിവാർ സംഘടനയായ സേവാഭാരതിയാണ് ഈ മാസ്കുകൾ മെഡിക്കൽ കോളേജിന് നിർമ്മിച്ചു നൽകിയതെന്ന തലക്കെട്ടോടെയാണ് ഈ ചിത്രങ്ങളിപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഇതാദ്യമായല്ല

ഇതാദ്യമായല്ല

മറ്റുള്ളവർ ചെയ്യുന്ന നന്മകളെ സ്വന്തം പേരിലാക്കി പ്രചരിപ്പിക്കുന്ന സംഘപരിവാർ പിതൃശൂന്യത ഇതാദ്യമായല്ല. രണ്ടു വർഷം മുമ്പ് നടന്ന പ്രളയത്തിന് ശേഷം ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത സി പി ഐ നേതാവും സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയുമായ വി എസ് സുനിൽകുമാറിനെ "ആര്‍എസ് കാര്യവാഹക്" ആയി വിശേഷിപ്പിച്ച്‌ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഘപരിവാറിൽ നിന്നും ഇത്തവണയും ഇത് പോലുള്ള ചെറ്റത്തരങ്ങൾ പ്രതീക്ഷിച്ചത് തന്നെയാണ്.

കൊറോണക്കാലത്തെ സംഘ പരിവാർ സേവനങ്ങൾ

കൊറോണക്കാലത്തെ സംഘ പരിവാർ സേവനങ്ങൾ


"കൊറോണക്കാലത്തെ സംഘ പരിവാർ സേവനങ്ങൾ" എന്ന പേരിൽ നോർത്തിന്ത്യൻ സൈബർ ടീം വ്യാജ പ്രചരണം നടത്താൻ പോകുന്നത് ഇത്തരം ദൃശ്യങ്ങളെ ഉപയോഗപ്പെടുത്തിയാകുമെന്ന് തീർച്ച. ഇത്തരം വ്യാജചിത്രങ്ങളും വ്യാജ വീഡിയോകളും ഉപയോഗപ്പെടുത്തിയാണ് നോർത്തിന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങൾക്കിടയിൽ നിന്ന് പോലും ഇവർ കോടികൾ പിരിച്ചെടുക്കുന്നത്.

പുത്തൻ നുണകള്‍

പുത്തൻ നുണകള്‍

കഴിഞ്ഞ പ്രളയകാലത്ത് ഒഴിഞ്ഞ ട്രക്കിന് മേൽ താർ പായ വലിച്ചു കെട്ടി "പ്രളയദുരിതാശ്വാസ പ്രവർത്തനം" എന്ന ബോർഡും വെച്ച് തലങ്ങും വിലങ്ങും വണ്ടി ഓടിച്ചു ജനങ്ങളെ പറ്റിച്ച ഇവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുപ്പിക്കാതെ പാവങ്ങൾക്ക് കിട്ടുന്ന സഹായം പോലും ഇല്ലാതാക്കാൻ ശ്രമിച്ചു. വീണ്ടും ദുരന്ത സമാനമായ ഒരു സാഹചര്യം കേരളം നേരിട്ടപ്പോൾ സംസ്ഥാന സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നിരുന്നെങ്കിലും ആ ക്യാമ്പയിനും തിരിച്ചടിയായെന്ന് തിരിച്ചറിഞ്ഞ് പുത്തൻ നുണകളുമായി സംഘപരിവാർ വീണ്ടും വന്നിരിക്കുകയാണ്.

ഫേസ്ബുക്കില്‍ തിരിച്ചെത്തി വിഎസ്; ഒരു മാസത്തിനകം പൊതു പരിപാടികളില്‍ പങ്കെടുക്കാനാവുമെന്ന് പ്രതീക്ഷഫേസ്ബുക്കില്‍ തിരിച്ചെത്തി വിഎസ്; ഒരു മാസത്തിനകം പൊതു പരിപാടികളില്‍ പങ്കെടുക്കാനാവുമെന്ന് പ്രതീക്ഷ

 കമൽനാഥ് സർക്കാരിന് വീണ്ടും തിരിച്ചടി, എസ്പി, ബിഎസ്പി എംഎൽഎമാരും ബിജെപി പക്ഷത്തേക്കെന്ന്! കമൽനാഥ് സർക്കാരിന് വീണ്ടും തിരിച്ചടി, എസ്പി, ബിഎസ്പി എംഎൽഎമാരും ബിജെപി പക്ഷത്തേക്കെന്ന്!

English summary
mask distribution: dyfi against seva bharathi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X